അന്നാബെല്ലിന് ശതകം, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

വനിത ആഷസിന്റെ രണ്ടാം ദിവസം ലഞ്ചിനായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോര്‍. 439/8 എന്ന സ്കോര്‍ ആണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. അന്നാബെൽ സത്തര്‍ലാണ്ട് നേടിയ 116 റൺസാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. താരത്തിന് കൂട്ടായി 14 റൺസുമായി കിം ഗാര്‍ത്തും ക്രീസിലുണ്ട്.

അലാന കിംഗിന്റെ(21) വിക്കറ്റ് നഷ്ടമായ ശേഷം 9ാം വിക്കറ്റിൽ 77 റൺസാണ് സത്തര്‍ലാണ്ട് – ഗാര്‍ത്ത് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി നേടിയത്. ഇന്നലെ എൽസെ പെറിയ്ക്ക് ശതകം ഒരു റൺസ് അകലെ നഷ്ടമായിരുന്നു.

 

വനിത ആഷസ്: ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

വനിത ആഷസിൽ ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ട്രെന്റ്ബ്രിഡ്ജിൽ ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ100/2 എന്ന നിലയിലാണ്. ബെത്ത് മൂണി(33), ഫോബേ ലിച്ച്ഫീൽഡ്(23) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

എൽസെ പെറി 25 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ഒപ്പം 11 റൺസ് നേടി താലിയ മഗ്രാത്തും ക്രീസിലുണ്ട്. ലോറന്‍ ഫൈലര്‍, കേറ്റ് ക്രോസ് എന്നിവര്‍ക്കാണ് വിക്കറ്റ്.

വനിത ആഷസ്, ഇംഗ്ലണ്ടിന്റെ സ്ക്വാഡ് അറിയാം

വനിത ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. അൺക്യാപ്ഡ് താരങ്ങളായ ലോറന്‍ ഫൈലര്‍, ഡാനിയേൽ ഗിബ്സൺ എന്നിവര്‍ സംഘത്തിലുണ്ട്. ഹീത്തര്‍ നൈറ്റ് നയിക്കുന്ന ടീമിന്റെ ഓസ്ട്രേലിയയോടുള്ള പോരാട്ടം ജൂൺ 22ന് ട്രെന്റ് ബ്രിഡ്ജിലാണ് നടക്കുന്നത്.

ഇംഗ്ലണ്ട്: Heather Knight (c), Tammy Beaumont, Lauren Bell, Alice Capsey, Kate Cross, Alice Davidson-Richards, Sophia Dunkley, Sophie Ecclestone, Lauren Filer, Danielle Gibson, Amy Jones, Emma Lamb, Nat Sciver-Brunt, Issy Wong, Danielle Wyatt

ഇംഗ്ലണ്ടിനെതിരെ വിജയവുമായി ഓസീസ്, ആഷസ് നിലനിര്‍ത്തി

വനിത ആഷസിലെ ആദ്യ ഏകദിനത്തിൽ 27 റൺസുമായി ഓസ്ട്രേലിയ. ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ നിലനിര്‍ത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ 205/9 എന്ന സ്കോര്‍ മാത്രമാണ് നേടാനായതെങ്കിലും 45 ഓവറിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ 27 റൺസ് വിജയം കൈവരിച്ചു.

ബെത്ത് മൂണി നേടിയ 73 റൺസാണ് ഓസ്ട്രേലിയയെ 205 റൺസിലേക്ക് എത്തിച്ചത്. താഹ്‍ലിയ മഗ്രാത്ത്(29), അലൈസ ഹീലി(27), മെഗ് ലാന്നിംഗ്(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കാത്റിന്‍ ബ്രണ്ടും കേറ്റ് ക്രോസ്സും ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റ് നേടി.

ഡാര്‍സി ബ്രൗണിന്റെ നാല് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ട് വീതം വിക്കറ്റുമായി മെഗാന്‍ ഷൂട്ട്, ജെസ്സ് ജോന്നാസന്‍, താഹ്‍ലിയ മഗ്രാത്ത് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങിയാണ് ഓസീസ് വിജയം ഒരുക്കിയത്. 45 റൺസ് നേടിയ നത്താലി സ്കിവര്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ കാത്റിന്‍ ബ്രണ്ട് പുറത്താകാതെ 32 റൺസ് നേടി.

ഓസ്ട്രേലിയന്‍ നയത്തെ ന്യായീകരിച്ച് മെഗ് ലാന്നിംഗ്

ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആഷസ് വനിത പരമ്പര വിജയിക്കുവാന്‍ അനായാസം ഓസ്ട്രേലിയയ്ക്കായെങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു ഫോളോ ഓണ്‍ ഉണ്ടായേക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഇംഗ്ലണ്ട് ഫോളോ ഓണ്‍ സ്കോര്‍ മറികടന്നയുടനെ തങ്ങളുടെ ഇന്നിംഗ്സ് 271 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ 145 റണ്‍സോളം ലീഡായിരുന്നു ഓസ്ട്രേലിയയുടെ കൈയ്യില്‍.

41 ഓവര്‍ അവശേഷിക്കെ 280 റണ്‍സ് ലീഡ് കൈവശപ്പെടുത്തിയെങ്കിലും ഓസ്ട്രേലിയ ഡിക്ലറേഷന് മുതിരാതെ 64 ഓവറില്‍ നിന്ന് തങ്ങളുടെ സ്കോര്‍ 230/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ എന്ത് കൊണ്ട് ഡിക്ലയര്‍ ചെയ്യുവാന്‍ ശ്രമിച്ചില്ലെന്നതിനുള്ള വിശദീകരണവുമായി ഓസ്ട്രേലിയന്‍ നായിക മെഗ് ലാന്നിംഗ് രംഗത്തെത്തുകയായിരുന്നു. ഡിക്ലറേഷനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അധികം ഓവറുകളില്ലാത്തതും വിക്കറ്റുകള്‍ മുഴുവന്‍ വീഴ്ത്താനാകില്ലെന്നതും ടീമിനെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിച്ച് ഞങ്ങള്‍ വിചാരിച്ച പോലെ ബൗളിംഗ് അനുകൂലമായി മാറുകയും ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് മത്സരത്തില്‍ ഒരു ഫലം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

മത്സരം വിജയിക്കുവാന്‍ തന്നെയാണ് ഓസ്ട്രേലിയ ശ്രമിച്ചതെന്നും എന്നാല്‍ അതിന് ആവശ്യമായ സമയം ഇല്ലെന്നാണ് പിന്നീട് ടീം വിലയിരുത്തിയതെന്നും ഓസീസ് നായിക പറഞ്ഞു.

വനിത ആഷസിലെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില

വനിത ആഷസിന്റെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില ഫലം. ആദ്യ ഇന്നിംഗ്സില്‍ 420/8 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 132/5 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ടുവെങ്കിലും അവിടെ നിന്ന് പൊരുതി 275 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോളേക്കും മത്സരം തോല്‍ക്കില്ലെന്ന് ഉറപ്പാക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആമി എല്ലെന്‍ ജോണ്‍സ് 64 റണ്‍സ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 88 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി സോഫീ മോളിനെക്സ് നാല് വിക്കറ്റ് നേടി തിളങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടര്‍ന്ന് കൊണ്ടേയിരുന്നപ്പോള്‍ 230/7 എന്ന സ്കോര്‍ ടീം നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിലും ശതകം നേടുവാനുള്ള അവസരം എല്‍സെ പെറിയ്ക്കുണ്ടായിരുന്നുവെങ്കിലും താരം 76 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ജെസ്സ് ജോന്നാസ്സെന്‍ 37 റണ്‍സും സോഫി മോളിനെക്സ് 41 റണ്‍സും നേടി ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ലോറ മാര്‍ഷ്, ക്രിസ്റ്റീ ഗോര്‍ഡണ്‍, ഹീത്തര്‍ നൈറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശതകം പൂര്‍ത്തിയാക്കി എല്‍സെ പെറി, രണ്ടാം ദിവസത്തെ കളി തടസ്സപ്പെടുത്തി മഴ

എല്‍സെ പെറി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 265/3 എന്ന നിലയില്‍ നൂറ് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 341/5 എന്ന നിലയില്‍ എത്തി നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ലഞ്ചിന് ശേഷം മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. തലേ ദിവസത്തെ സ്കോറര്‍മാരായ എല്‍സെ പെറിയെയും റേച്ചല്‍ ഹെയിന്‍സിനെയും ലോറ മാര്‍ഷാണ് പുറത്താക്കിയത്.

എല്‍സെ പെറി 116 റണ്‍സ് നേടിയപ്പോള്‍ റേച്ചല്‍ ഹെയിന്‍സ് 87 റണ്‍സ് നേടി.

വനിത ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി എലീസ് പെറി

ഇംഗ്ലണ്ടിനെതിരെ വനിത ആഷസില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഓസ്ട്രേലിയയുടെ എലീസ് പെറി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 269/7 എന്ന സ്കോര്‍ നേടിയപ്പോള്‍ എലീസ് പെറിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഓസ്ട്രേലിയ 194 റണ്‍സിന്റെ വിജയം കൊയ്തത്. 32.5 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

പെറി തന്റെ പത്തോവറില്‍ 7 വിക്കറ്റാണ് വെറും 22 റണ്‍സ് വിട്ട് നല്‍കി നേടിയത്. ഇതില്‍ നാല് ഓവര്‍ മെയ്ഡന്‍ ഓവര്‍ ആയിരുന്നു. വനിത ഏകദിന ക്രിക്കറ്റില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച സ്പെല്ലാണ് ഇന്ന് പെറി പുറത്തെടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി അലൈസ ഹീലി(68), മെഗ് ലാന്നിംഗ്(69) എന്നിവര്‍ക്കൊപ്പം ആഷ്‍ലി ഗാര്‍ഡ്നര്‍(29), ജെസ്സ് ജോനാസ്സെന്‍(24) എന്നിവരാണ് തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി നത്താലി സ്കിവര്‍ മൂന്ന് വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ താരം സാജ്ജിദ എട്ടോവര്‍ 5 മെഡ്ന്‍ 4 റണ്‍സിന് ഏഴ് വിക്കറ്റാണ് ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇംഗ്ലണ്ടിന്റെ ചേംബര്‍ലിന്‍ (9-1-8-7), വിന്‍ഡീസിന്റെ അനീസ(8.3-1-14-7) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍.

 

Exit mobile version