മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, മൗണ്ടും ഹൊയ്ലുണ്ടും തിരിച്ചെത്തി

ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മേസൺ മൗണ്ടും റാസ്മസ് ഹൊയ്ലുണ്ടും കാരിംഗ്ടണിലെ പ്രധാന ടീമിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി. പേശി പരിക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന മൗണ്ട്, ഈ ആഴ്ച ആദ്യം ഫസ്റ്റ്-ടീം പരിശീലനം പുനരാരംഭിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണ് താരത്തിന്റെ മടങ്ങിവരവ്.

പ്രീ-സീസണിൽ ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ച്വറിയിൽ നിന്ന് കരകയറുന്ന ഹൊയ്ലുണ്ട് ഇതുവരെ ഈ സീസണിൽ യുണൈറ്റഡിനായി കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 16 ഗോളുകൾ നേടിയ താരത്തിൽ നിന്ന് അതിനേക്കാൾ മികച്ച പ്രകടനമാണ് യുണൈറ്റഡ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

മേസൺ മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡ്

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾക്ക് തുടരുന്നു. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് തള്ളിയിരുന്നു. ഇതിനു പിന്നാലെ യുണൈറ്റഡ് രണ്ടാം ബിഡ് സമർപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ പൗണ്ട് ആയിരുന്നു ആദ്യം ബിഡ് ചെയ്തത്. ഇപ്പോൾ അത് 50 മില്യണായി ഉയർത്തി എന്നാണ് റിപ്പോർട്ട്.

ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ നിന്ന് 70 മില്യൺ പൗണ്ട് ആക്കി കുറച്ചിട്ടുണ്ട്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. മൗണ്ടിന് പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ ചെൽസി അവസാനിപ്പിക്കുകയും ചെയ്തു.

ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

ലിച്ച ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് ആരാധകർക്ക് ഏറെ വേദന നൽകുന്ന വാർത്തയാണ് വരുന്നത്. യുണൈറ്റഡ് സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസ് എന്ന ലിച്ചയുടെ പരിക്ക് സാരമുള്ളത് തന്നെ. ലിച്ച ഇനി ഈ സീണിൽ കളിക്കില്ല എന്നാണ് റിപ്പോർട്ട്. 2-3 മാസം എങ്കിലും താരം പുറത്ത് ഇരിക്കും. ക്ലബിൽ നിന്ന് ഔദ്യോഗിക വിശദീകരണം വന്നില്ല എങ്കിലും ഇനി അടുത്ത പ്രീസീസണിൽ മാത്രമെ ലിസാൻഡ്രോയെ കാണാൻ ആകൂ.

കഴിഞ്ഞ ദിവസം സെവിയ്യക്ക് എതിരായ യൂറോപ്പ ക്വാർട്ടർ ഫൈനലിൽ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലിച്ചക്ക് പരിക്കേറ്റത്. ലിസാൻഡ്രോ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെയും പരിക്കേറ്റ് പുറത്താണ്. എഫ് എ കപ്പ് സെമി ഫൈനൽ ഉൾപ്പെടെ വലിയ മത്സരങ്ങൾ മുന്നിൽ ഇരിക്കെ യുണൈറ്റഡ് വലിയ ആശങ്കയിലാണ് ഇപ്പോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്.

“എന്നെ പുറത്താക്കിക്കോളൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്റെ ഒപ്പമാണ്” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കിരീടത്തിലേക്ക് എത്താൻ ഒരുപാട് പൊളിച്ചു മാറ്റലുകൾ നടത്തേണ്ടതുണ്ട് എന്ന് റൊണാൾഡോ. അങ്ങനെ ഉള്ള പൊളിച്ചുമാറ്റലിന്റെ തുടക്കം എന്നിൽ നിന്നാണ് എങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ മാറ്റിയെങ്കിലും ക്ലബ് മെച്ചപ്പെടട്ടെ. ഞാൻ ഈ ക്ലബിനെ സ്നേഹിക്കുന്നു‌. ആരാധകർ എല്ലാം എന്റെ കൂടെ ആണ്. റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ വിവാദ അഭിമുഖത്തിൽ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗും ഒപ്പം ക്ലബിലെ ചിലരും തന്നെ ചതിക്കുകയാണ് ചെയ്തത് എന്ന് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു. തന്നെ ഈ ക്ലബിന് വേണ്ട. ഈ ക്ലബ് തന്നെ പുറത്താക്കാൻ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ സീസണിലും ചിലർക്ക് താൻ ഇവിടെ കളിക്കുന്നത് ഇഷ്ടമായിരുന്നില്ല എന്ന് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

സർ അലക്സ് ഫെർഗൂസൺ പറഞ്ഞതു കൊണ്ടാണ് താൻ വന്നത്. അദ്ദേഹം ക്ലബ് വിട്ടത് മുതൽ ഈ ക്ലബ് താഴോട്ട് പതിക്കുകയാണ് . ലിവർപൂളിനെയോ സിറ്റിയെ പോലെ വലിയ ക്ലബ് ആകാൻ യുണൈറ്റഡിന് ആകാത്ത ക്ലബിൽ ചില ആൾക്കാർ ഉള്ളത് കൊണ്ടാണ്. ക്ലബ് തകർച്ചയിൽ ആണെന്ന് ഫെർഗൂസൺ മനസ്സിലാക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു.

“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല” – ഡീൻ ഹെൻഡേഴ്സൺ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ കപ്പ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകും എന്നായിരുന്നു താൻ പ്രതീക്ഷിച്ചത്. എന്നാൽ തനിക്ക് കോവിഡ് ബാധിച്ചു. പിന്നെ കാര്യങ്ങൾ എല്ലാം മാറി. എന്നോട് പറഞ്ഞ വാക്കുകൾ പലരും പാലിച്ചില്ല. ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു.

താൻ കുറെ നല്ല ലോൺ ഓഫറുകൾ നിരസിച്ചായിരുന്നു യുണൈറ്റഡിൽ തുടർന്നത്. ഒന്നാം നമ്പർ ആകും എന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ താൻ 12 മാസം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെറുതെ ഇരുന്ന് നഷ്ടപ്പെടുത്തി. അദ്ദേഹം പറഞ്ഞു. താൻ പുതിയ പരിശീലകൻ ടെൻ ഹാഗുമായി സംസാരിച്ചില്ല എന്നും തനിക്ക് ഫുട്ബോൾ കളിക്കേണ്ടതുള്ളത് കൊണ്ട് മാനേജ്മെന്റിനോട് തനിക്ക് ക്ലബ് വിടണം എന്ന് ആദ്യമെ പറഞ്ഞു എന്നും ഡീൻ പറഞ്ഞു.

Story Highlight: Wasted 12 months in Manchester united says Dean Henderson

സ്വയം ശ്വാസംമുട്ടുക ആണെങ്കിലും എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

റിലഗേഷൻ പോരാട്ടത്തിൽ കിടന്ന് പെടയുക ആയിരുന്ന എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയിക്കാൻ പാടുപെടുന്ന എവർട്ടണെതിരെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുക ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമായി ഇത്.

ഇന്ന് ഗുഡിസൻ പാർക്കിൽ ആത്മവിശ്വാസമില്ലാത്ത രണ്ട് ടീമുകളുടെ പോരാട്ടനായിരുന്നു. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന് രണ്ട് അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. ഈ അവസരങ്ങൾക്ക് അപ്പുറം മാഞ്ചസ്റ്റർ യുണൈറ്റഡ് കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. കഴിഞ്ഞ ആഴ്ച ലെസ്റ്ററിനെതിരെ കണ്ടത് പോലെ വേഗത കുറഞ്ഞ ഫുട്ബോൾ ആണ് യുണൈറ്റഡിൽ നിന്ന് കണ്ടത്. നിരവധി മിസ് പാസുകളും യുണൈറ്റഡ് താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നു.

തുടക്കത്തിൽ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാതിരുന്ന എവർട്ടൺ 27ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. യുവതാരം ആന്റണി ഗോർദൊന്റെ ഷോട്ട് മഗ്വയറിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ ആണ് വലയിൽ കയറിയത്. ഈ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്ന ചെറിയ പോരാട്ട വീര്യവും ഇല്ലാതായി. മറുവശത്ത് എവർട്ടൺ അവരുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ ഉണ്ടാക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ആകെ 2 ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ യുണൈറ്റഡിനായത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണിത്‌. അവസാന ഏഴ് മത്സരങ്ങളിൽ ഒരു കളിയാണ് യുണൈറ്റഡ് വിജയിച്ചത്‌. 51 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് പരാജയം. എവർട്ടണ് ആകട്ടെ ഈ വിജയം വലിയ ഊർജ്ജമാകും. റിലഗേഷൻ സോണിന് 4 പോയിന്റ് മുകളിൽ എത്താൻ ഈ ജയത്തോടെ എവർട്ടണായി. 30 മത്സരങ്ങളിൽ 28 പോയിന്റാണ് എവർട്ടണ് ഉള്ളത്.

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്ററിൽ, ആര് ക്വാർട്ടറിൽ എത്തും?

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആവേശകരമായ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്കറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിലായിരുന്നു അവസാനിച്ചിരുന്നത്. എവേ ഗോൾ നിയമം ഇല്ല എന്നതിനാൽ ഇന്ന് വിജയിക്കുന്നവർക്ക് മാത്രമെ ക്വാർട്ടറിൽ എത്താൻ ആവുകയുള്ളൂ.

ഫെബ്രുവരി 23 ന് നടന്ന ആദ്യ പാദത്തിൽ മാൻ യുണൈറ്റഡ് നല്ല പ്രകടമായിരുന്നില്ല നടത്തിയിരുന്നത്. ഫെലിക്സിന്റെ ഗോളിൻ. അവർ 80-ാം മിനിറ്റിൽ എലങ്കയുടെ ഒരു ഗോളിൽ ആയിരുന്നു സമനില നേടിയത്. സ്പർസിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ആത്മവിശ്വാസത്തിലാണ്. റൊണാൾഡോ ഹാട്രിക്കുമായി ഫോമിൽ എത്തിയതും അവർക്ക് ശക്തി നൽകും. ബ്രൂണോ പരിക്ക് മാറി എത്തിയിട്ടുമുണ്ട്.

തന്റെ പ്രൊഫഷണൽ കരിയറിൽ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ 25 തവണ റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

യുണൈറ്റഡിന്റെ ചോര വീണ് മാഞ്ചസ്റ്റർ ചുവന്നാൽ ആയി!! മാഞ്ചസ്റ്റർ ഡാർബിയിൽ നീലക്കൊടി പറത്തി മാഞ്ചസ്റ്റർ സിറ്റി!!

മാഞ്ചസ്റ്ററിലെ പ്രതാപ കാലം ഒക്കെ യുണൈറ്റഡിന് പറഞ്ഞിരിക്കാം. ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ ഡാർബി സ്വന്തമാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്ററിൽ നീലക്കൊടി പറത്തി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഡി ഹിയയുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഈ ഗോളുകളുടെ എണ്ണം വളരെ വലുതായേനെ.

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചു മിനുട്ട് മാത്രമേ ആയുള്ളൂ സിറ്റി ലീഡ് എടുക്കാൻ. യുണൈറ്റഡ് ഡിഫൻസ് കാഴ്ചകൾ കണ്ടു നിൽക്കവെ ഡി ബ്രുയിൻ അനായാസം പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിനോട് നല്ല രീതിയിൽ പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടിൽ സമനില പിടിച്ചു. പോഗ്ബയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ.

ഈ സമനില അധികം നീണ്ടു നിന്നില്ല. 28ആം മിനുട്ടിൽ ഡി ബ്രുയിൻ വീണ്ടും വല കുലുക്കി. സിറ്റിക്ക് വീണ്ടും മുന്നിൽ. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഒരു കോർണറിൽ നിന്ന് മനോഹരമായ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആണ് മഹ്റസ് തന്റെ ഹോൾ നേടിയത്. ആ ഗോളിന് ശേഷം പിന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു പോരാട്ടം പോലും കാണാൻ ആയില്ല. അവസാനം മഹ്റസ് ഒരു ഗോൾ കൂടെ നേടിയതോടെ യുണൈറ്റഡ് പതനം പൂർത്തിയായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് പുനസ്താപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരാജയത്തോടെ ടോപ് 4ൽ നിന്ന് പിറകിലേക്ക് പോയി. 47 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

അറ്റാക്ക് ഉണ്ട്, പക്ഷെ ഗോൾ ഇല്ല!! മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ മാത്രം

സീസണിലെ രണ്ടാം തവണയും വാറ്റ്ഫോർഡിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് വാറ്റ്ഫോർഡിനെതിരെ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്.

ഗോളടിക്കാ‌ൻ ഇനിയും എന്തൊക്കെ ചെയ്യണം എന്നാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം ചോദിക്കുന്നത്. ഇന്ന് വാറ്റ്ഫോർഡിനെതിരെ 70% പൊസഷനും 20ൽ അധികം ഷോട്ടുകളും ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗോൾ നേടാൻ ഏറെ കഷ്ടപ്പെട്ടു. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരുപാട് അവസരങ്ങൾ തുലച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചു. മൂന്നിൽ ഒന്നും വലയിൽ കയറിയില്ല. റൊണാൾഡോ ഒരു ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡും ആയി. രണ്ടാം പകുതിയിൽ സാഞ്ചോയും റാഷ്ഫോർഡും എല്ലാം കളത്തിൽ ഇറങ്ങിയിട്ടും യുണൈറ്റഡ് ഗോൾ ദാരിദ്ര്യം തുടർന്നു. 20ൽ അധികം ഷോട്ട് എടുത്തപ്പോഴും ആകെ 4 ഷോട്ട് മാത്രമെ ടാർഗറ്റിൽ ഉണ്ടായിരുന്നുള്ളൂ.

ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. 27 മത്സരങ്ങളിൽ 47 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴുൻ നാലാമതാണ്. വാറ്റ്ഫോർഡ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.

ടോപ് 4ൽ തന്നെ നിൽക്കണം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡ് മത്സരം നടക്കുന്നത്. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ നടന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നുണ്ടാകില്ല. അവസാന മത്സരത്തിൽ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4-1ന് വാറ്റ്ഫോർഡ് തകർത്തിരുന്നു.

എന്നാൽ ഇപ്പോൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിനെ എളുപ്പത്തിൽ പരാജയപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. അവസാന 15 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ ഒരു മത്സരം മാത്രമെ പരാജയപ്പെട്ടിട്ടുള്ളൂ. ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോയെ സമനിലയിൽ തളച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയവഴിയിലേക്ക് തിരികെ വരാൻ ആകും ശ്രമിക്കുക. റൊണാൾഡോക്ക് ഇന്ന് ക്ലബ് വിശ്രമം നൽകിയേക്കും.

ഇന്ന് രാത്രി 8.30നാണ് മത്സരം.

കവാനി നാളെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിയുടെ പരിക്ക് ടീമിന് തലവേദന ആവുകയാണ്. താരം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഉണ്ടാകില്ല. കവാനിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്നും താരം തിരിച്ച് എത്താൻ സമയം എടുക്കും എന്നും പരിശീലകൻ റാങ്നിക്ക് പറഞ്ഞു. നാളെ മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. എന്നാൽ താരം മാഡ്രിഡിലേക്ക് പോകുന്ന യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഉണ്ടാകില്ല.

ഈ സീസണിൽ കവാനിക്ക് പരിക്ക് കാരണം ഇതോടെ 21 മത്സരങ്ങൾ ആണ് നഷ്ടമായത്. മാർഷ്യൽ ക്ലബ് വിട്ടതും ഗ്രീൻവുഡ് സ്ക്വാഡിന് പുറത്തായതും ഒപ്പം കവാനിയുടെ പരിക്കും കൂടെ ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ താരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആക്രമിക്കപ്പെട്ടത് അന്വേഷിക്കും

ലീഡ്‌സിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയത്തിനിടെ കാണികളിൽ നിന്ന് യുവതാരം ആന്റണി എലങ്ക ആക്രമണം നേരിട്ടിരുന്നു. കാണികൾ എറിഞ്ഞ ഒരു വസ്തു ആന്റണി എലങ്കയുടെ തലയിൽ തട്ടുക ആയിരുന്നു. ഈ സംഭവത്തിൽ ഫുട്‌ബോൾ അസോസിയേഷൻ അന്വേഷണം ആരംഭിച്ചു. എലാൻഡ് റോഡിൽ സന്ദർശകരായ യുണൈറ്റഡ് ഫ്രെഡിന്റെ 70-ാം മിനിറ്റിലെ ഗോൾ ആഘോഷിച്ചപ്പോൾ ആണ് സംഭവം നടന്നത്.

ഈ സംഭവത്തിനു ശേഷം എലങ്കയും ഒരു ഗോൾ നേടി 4-2ന്റെ വിജയത്തിൽ പങ്കുവഹിച്ചിരുന്നു. എലങ്കയ്ക്ക് ഏറിൽ പരിക്ക് ഒന്നിം ഏറ്റിരുന്നില്ല. പോലീസും ഈ സംഭവത്തിൽ അന്വേഷണം നടത്തും. ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കാൻ പാടില്ല എന്ന് യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക് പറഞ്ഞു.

Exit mobile version