Picsart 22 11 14 04 22 44 175

“എന്നെ പുറത്താക്കിക്കോളൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്റെ ഒപ്പമാണ്” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കിരീടത്തിലേക്ക് എത്താൻ ഒരുപാട് പൊളിച്ചു മാറ്റലുകൾ നടത്തേണ്ടതുണ്ട് എന്ന് റൊണാൾഡോ. അങ്ങനെ ഉള്ള പൊളിച്ചുമാറ്റലിന്റെ തുടക്കം എന്നിൽ നിന്നാണ് എങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ മാറ്റിയെങ്കിലും ക്ലബ് മെച്ചപ്പെടട്ടെ. ഞാൻ ഈ ക്ലബിനെ സ്നേഹിക്കുന്നു‌. ആരാധകർ എല്ലാം എന്റെ കൂടെ ആണ്. റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ വിവാദ അഭിമുഖത്തിൽ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗും ഒപ്പം ക്ലബിലെ ചിലരും തന്നെ ചതിക്കുകയാണ് ചെയ്തത് എന്ന് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു. തന്നെ ഈ ക്ലബിന് വേണ്ട. ഈ ക്ലബ് തന്നെ പുറത്താക്കാൻ ആണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ സീസണിലും ചിലർക്ക് താൻ ഇവിടെ കളിക്കുന്നത് ഇഷ്ടമായിരുന്നില്ല എന്ന് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

സർ അലക്സ് ഫെർഗൂസൺ പറഞ്ഞതു കൊണ്ടാണ് താൻ വന്നത്. അദ്ദേഹം ക്ലബ് വിട്ടത് മുതൽ ഈ ക്ലബ് താഴോട്ട് പതിക്കുകയാണ് . ലിവർപൂളിനെയോ സിറ്റിയെ പോലെ വലിയ ക്ലബ് ആകാൻ യുണൈറ്റഡിന് ആകാത്ത ക്ലബിൽ ചില ആൾക്കാർ ഉള്ളത് കൊണ്ടാണ്. ക്ലബ് തകർച്ചയിൽ ആണെന്ന് ഫെർഗൂസൺ മനസ്സിലാക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു.

Exit mobile version