പൂർണ്ണസജ്ജൻ, വീണ്ടും കളത്തിൽ ഇറങ്ങാൻ തയ്യാർ : വാൻ ഡെ ബീക്

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കളത്തിൽ കളത്തിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഡോണി വാൻ ഡെ ബീക്. സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റ ശേഷം പുറത്തായിരുന്ന താരം കഴിഞ്ഞ വാരമാണ് തിരിച്ചെത്തിയത്. ഷെറീഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ കുറഞ്ഞ സമയം കളത്തിൽ ഇറങ്ങാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പൊ വീണ്ടും മുഴുവൻ സമയം ടീമിനായി കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് വാൻ ഡെ ബീക്. യുനൈറ്റഡിന്റെ ഔദ്യോഗിക വെബ് സൈറ്റിന് വേണ്ടി സംസാരിക്കുകയായിരുന്നു ഡച്ച് താരം.

“പരിക്കേൽക്കുന്നത് തന്നെയാണ് ഒരു കളിക്കാരന്റെ ഏറ്റവും മോശം സമയം. പിച്ചിലേക്ക് ഇറങ്ങാനും അവിടെ നിന്ന് കാണികളെ കാണാനും എല്ലാം ആഗ്രഹം ഉണ്ടാവും. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷവാനാണ്, കൂടുതൽ കാലം പരിക്കിൽ നിന്നും മുക്തനായി നിൽക്കാൻ തന്നെയാണ് പദ്ധതി. ടീമിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കണം.” വാൻ ഡി ബീക് പറഞ്ഞു.

അവസരം ലഭിക്കുന്നത് അറ്റാക്കിങ് സ്ഥാനത്ത് ആയാലും മധ്യനിരയിൽ ആയാലും താൻ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കും എന്നും ഏത് അവസരങ്ങളേയും നേരിടാൻ താനിപ്പോൾ പൂർണ്ണ സജ്ജനാണെന്നും വാൻ ഡി ബീക് കൂടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ റയൽ സോസിഡാഡിനെ കീഴടക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും താരം പ്രകടിപ്പിച്ചു.

എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ഫുൾഹാം താരവുമായി ചർച്ചയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത് കുറയും എന്നത് കൊണ്ട് താരവും ക്ലബ് വിടാൻ ഒരുക്കമാണ്. പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്‌. ബയിക്കായി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നാണ് ടെൻ ഹാഗും നൽകുന്ന സൂചന. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Story Highlights: Fulham submit bid for Manchester United defender Eric Bailly

“റൊണാൾഡോ ചെയ്ത കാര്യം ശരിയല്ല, ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആവില്ല” – ടെൻ ഹാഗ് | Erik ten Hag wasn’t happy with Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ വിമർശനവുനായി രംഗത്ത്. കഴിഞ്ഞ സൗഹൃദ മത്സരത്തിനിടയിൽ റൊണാൾഡോ സ്റ്റേഡിയം വിട്ട് പോയതിനെ ആണ് ടെൻ ഹാഗ് വിമർശിച്ചത്. റയോ വല്ലെകാനോക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു എങ്കിലും സബ് ആയി പുറത്ത് പോയതിനു പിന്നാലെ റൊണാൾഡോ കളി പൂർത്തിയാക്കാൻ നിൽക്കാതെ സ്റ്റേഡിയം വിടുക ആയിരുന്നു.

റൊണാൾഡോ സ്റ്റേഡിയം വിട്ട് പോയത് അംഗീകരിക്കാൻ ആകില്ല. റൊണാൾഡോ എന്നല്ല ഒരു താരവും ഇങ്ങനെ ചെയ്യുന്നത് എന്നെ കൊണ്ട് അംഗീകരിക്കാൻ ആകില്ല. ടെൻ ഹാഗ് പറഞ്ഞു. ഞങ്ങൾ ഒരു ടീം ആണ്. ഒരു ടീം ആയാൽ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോ നേരത്തെ പ്രീസീസൺ ടൂറിൽ നിന്ന് വിട്ടു നിന്നതും വിവാദമായിരുന്നു.

Story Highlights: Erik ten Hag wasn’t happy with Cristiano Ronaldo leaving Old Trafford early over the weekend

അലക്സ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി സ്പെയിനിൽ | Alex Telles to Sevilla Full agreement with Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടും. താരത്തെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബായ സെവിയ്യയും ആയി ഈ കാര്യത്തിൽ യുണൈറ്റഡ് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ലോണിൽ ആണ് താരം ക്ലബ് വിടുന്നത്. താരത്തെ ലോണിന് അവസാനം വാങ്ങാനുള്ള ഓപ്ഷൻ യുണൈറ്റഡ് സെവിയ്യക്ക് നൽകില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടെല്ലസിന്റെ സാലറിയിലെ വലിയ ശതമാനം വഹിക്കും. മലാസിയ കൂടെ പുതുതായി എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ അലക്സ് ടെല്ലസിന്റെ സ്ഥാനം വീണ്ടും താഴേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് സീസൺ മുമ്പ് എത്തിയ ടെല്ലസിന് ഇതുവരെ അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല.

പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ട്. 27കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.

Story Highlights: Alex Telles to Sevilla Full agreement with Manchester United on loan dean valid until 2023.

“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല” – ഡീൻ ഹെൻഡേഴ്സൺ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ കപ്പ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകും എന്നായിരുന്നു താൻ പ്രതീക്ഷിച്ചത്. എന്നാൽ തനിക്ക് കോവിഡ് ബാധിച്ചു. പിന്നെ കാര്യങ്ങൾ എല്ലാം മാറി. എന്നോട് പറഞ്ഞ വാക്കുകൾ പലരും പാലിച്ചില്ല. ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു.

താൻ കുറെ നല്ല ലോൺ ഓഫറുകൾ നിരസിച്ചായിരുന്നു യുണൈറ്റഡിൽ തുടർന്നത്. ഒന്നാം നമ്പർ ആകും എന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ താൻ 12 മാസം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെറുതെ ഇരുന്ന് നഷ്ടപ്പെടുത്തി. അദ്ദേഹം പറഞ്ഞു. താൻ പുതിയ പരിശീലകൻ ടെൻ ഹാഗുമായി സംസാരിച്ചില്ല എന്നും തനിക്ക് ഫുട്ബോൾ കളിക്കേണ്ടതുള്ളത് കൊണ്ട് മാനേജ്മെന്റിനോട് തനിക്ക് ക്ലബ് വിടണം എന്ന് ആദ്യമെ പറഞ്ഞു എന്നും ഡീൻ പറഞ്ഞു.

Story Highlight: Wasted 12 months in Manchester united says Dean Henderson

Exit mobile version