“ക്ലാസിലെ ഏറ്റവും നല്ല കുട്ടിയെ ഏറ്റവും മോശം കുട്ടിക്ക് ഇഷ്ടമാകില്ല, എനിക്ക് എതിരെയുള്ള വിമർശനങ്ങൾ അതു പോലെ” – റൊണാൾഡോ

വിമർശകർക്ക് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ വിമർശിക്കുന്നവർക്ക് ഒന്നും നല്ല ഉദ്ദേശങ്ങൾ അല്ല ഉള്ളത് എന്ന് റൊണാൾഡോ പറയുന്നു. വിമർശനങ്ങൾ നല്ലതാണ്. ആൾക്കാർ തന്നെ വിമർശിക്കുകയോ അല്ലായെങ്കിൽ അവർ തന്നെ ഭയക്കുകയോ ചെയ്യുന്നു എങ്കിൽ അതിനർത്ഥം താൻ മികച്ചതാണെന്നാണ്. ഒരു സ്കൂളിൽ ഏറ്റവും നല്ല കുട്ടി എങ്ങനെയാണ് എന്ന് മോശം കുട്ടിയോട് ചോദിച്ചാൽ ആ കുട്ടി മികച്ച വിദ്യാർത്ഥിയെ കുറിച്ച് കുറ്റം പറയും. അതാണ് ഇവിടെയും നടക്കുന്നത്. റൊണാൾഡോ പറഞ്ഞു.

താൻ വായടച്ച് തന്റെ ജോലിയിൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് താൻ വിജയം തുടരുന്നുണ്ട് എന്നും പോർച്ചുഗീസ് താരം പറയുന്നു. തന്റെ ഡിഫൻസീവ് പങ്കാളിത്തത്തെ വിമർശിക്കുന്നവർ തന്റെ പ്രയത്നം മനപ്പൂർവ്വം കാണാതെ ഇരിക്കുന്നതാണ് എന്നും റൊണാൾഡോ പറഞ്ഞു.

“എനിക്കുമേൽ സമ്മർദ്ദം ഉണ്ട്, എന്നാൽ സ്വയം വിശ്വാസവും ഉണ്ട്” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ ഫലങ്ങൾ തന്റെ മേൽ സമ്മർദ്ദം ഉയർത്തിയിട്ടുണ്ട് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ സമ്മതിച്ചു. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രം ഉള്ള യുണൈറ്റഡ് ഇപ്പോൾ ആരാധകർക്ക് വലിയ നിരാശ മാത്രമാണ് നൽകുന്നത്. താൻ എപ്പോഴും ക്ലബ് മാനേജ്മെന്റുമായി സംസാരിക്കുന്നുണ്ട് എന്നും തനിക്കുമേൽ വലിയ സമ്മർദ്ദം ഉണ്ട് എന്നും ഒലെ പറഞ്ഞു. എന്നാൽ ക്ലബ് തന്നിൽ വിശ്വസിക്കുന്ന കാലത്തോളം താൻ തുടരും. അദ്ദേഹം പറഞ്ഞു.

തനിക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് തന്നെയാണ് വന്നത്. ആദ്യം ആറാം സ്ഥാനം പിന്നെ മൂന്നാം സ്ഥാനം കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം. ഇത് പുരോഗമനം ആണ് കാണിക്കുന്നത്. വലിയ താരങ്ങൾ വന്നത് ടീമിനെ ശക്തമാക്കിയിട്ടുണ്ട്. ഒലെ പറഞ്ഞു. തനിക്ക് സ്വയം വിശ്വാസം ഉണ്ട് എന്നും അതുകൊണ്ട് തന്നെ തന്റേതായ രീതിയിൽ ടീമിനെ മുന്നോട്ടേക്ക് കൊണ്ട് വരാൻ ആകും എന്നും ഒലെ പറഞ്ഞു.

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ ഓഫർ ചെയ്തതുമാണ്. എന്നാൽ റയൽ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ആവില്ല എന്ന് യുണൈറ്റഡ് മാനേജ്മെന്റ് പറയുന്നു.

റെഗുലിയണെ പോലൊരു താരത്തിന് 30 മില്യൺ എന്നത് ചെറിയ തുക ആണ് എന്നാണ് ഫുട്ബോൾ മാർക്കറ്റ് വിലയിരുത്തുന്നത്. എന്നാൽ സാഞ്ചോയെ വാങ്ങാൻ പണം മുടക്കില്ല എന്ന് പറഞ്ഞ അതേ വാശിയിൽ തന്നെയാണ് യുണൈറ്റഡ് റെഗുലിയന്റെ കാര്യത്തിലും നിൽക്കുന്നത്. സീസൺ തുടങ്ങാൻ ഒരാഴ്ച മാത്രമെ ബാക്കിയുള്ളൂ എങ്കിലും യുണൈറ്റഡ് ആകെ ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത് ഒരൊറ്റ സൈനിങ് മാത്രമാണ്.

റെഗുലിയണെ നിലനിർത്താൻ റയലിന് താല്പര്യമില്ല. റെഗുലിയണ് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന സെവിയ്യ താരത്തെ സ്വന്തമാക്കിന്നതിൽ നിന്ന് പിന്മാറിയിട്ടുമുണ്ട്‌. ഈ സാഹചര്യത്തിൽ റെഗുലിയണെ സ്വന്തമാക്കാൻ ഇത് യുണൈറ്റഡിന് ഒരു സുവർണ്ണാവസരമാണ്. എന്നാൽ എഡ് വൂഡ്വാർഡ് ആ അവസരം മുതലാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നില്ല.

ഗ്രീൻവുഡ് ഇനി ഗിഗ്സിന്റെ 11ആം നമ്പറിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ആയി കണക്കാക്കപ്പെടുന്ന യുവതാരം ഗ്രീൻവുഡിന് ക്ലബിൽ പുതിയ ജേഴ്സി. ഇതിഹാസ താരം റയാൻ ഗിഗ്സ് അണിഞ്ഞിരുന്ന 11ആം നമ്പർ ജേഴ്സി ആണ് ഇനി ഗ്രീൻവുഡ് അണിയുക. ഇതുവരെ 26ആം നമ്പറിൽ ആയിരുന്നു ഗ്രീൻവുഡ് കളിച്ചിരുന്നത്. താരത്തിന്റെ മികച്ച പ്രകടനമാണ് 11ആം നമ്പർ ജേഴ്സി താരത്തിന് നേടിക്കൊടുത്തത്.

അവസാന 30 വർഷങ്ങളിൽ ആകെ മൂന്ന് താരങ്ങൾ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 11ആം നമ്പർ ജേഴ്സി അണിഞ്ഞിട്ടുള്ളൂ. ഗിഗ്സും അദ്നാൻ യനുസായും ആന്റണി മാർഷ്യലും ആയിരുന്നു ആ താരങ്ങൾ. ഗിഗ്സ് ഇതിഹാസം രചിച്ചപ്പോൾ യുവതാരം യനുസായിനും മാർഷ്യലിനും അധിക കാലം 11ആം നമ്പർ അണിയാൻ സാധിച്ചില്ല. ഈ കഴിഞ്ഞ സീസണിൽ യുണൈറ്റഡിനായി 17 ഗോളുകൾ അടിച്ച ടീനേജ് താരത്തിന് വലിയ ഭാവി തന്നെ യുണൈറ്റഡിൽ പ്രവചിക്കപ്പെടുന്നുണ്ട്.

“മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച ക്ലബ് ഇല്ല” – വാൻ ഡെ ബീക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് വാൻ ഡെ ബീക് താൻ യുണൈറ്റഡിൽ എത്തിയതിൽ അതീവ സന്തോഷവാൻ ആണെന്ന് അറിയിച്ചു. 23കാരനായ വാൻ ഡെ ബീക് അയാക്സിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. യുണൈറ്റഡ് ആണ് ഫുട്ബോൾ ലോകത്ത് ഏറ്റവും വലിയ ലെവൽ എന്നും ഇതിനേക്കാൾ മികച്ച ക്ലബ് വേറെ ഇല്ല എന്നും വാൻ ഡെ ബീക് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ഇത് തന്നെ സംബന്ധിച്ചെടുത്തോളം വലിയ അവസരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെ ഇത്ര വലിയ ചരിത്രമുള്ള ക്ലബിന്റെ ഭാഗമാവുക എളുപ്പമുള്ള കാര്യമല്ല. വാൻ ഡെ ബീക് പറഞ്ഞു. തന്റെ നിലവാരം താൻ ഇനി ഉയർത്തേണ്ടതുണ്ട് എന്നും യുവതാരം പറഞ്ഞു. പരിശീലകൻ ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവിക്കായി ഒരുക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു. ബ്രൂണോയും പോഗ്ബയും പോലെ ലോകോത്തര താരങ്ങളാണ് യുണൈറ്റഡ് മിഡ്ഫീൽഡിൽ ഉള്ളത്. അവരിൽ നിന്ന് പഠിക്കാൻ ഏറെ ഉണ്ട് എന്നും വാൻ ഡെ ബീക് പറഞ്ഞു.

Exit mobile version