മൗണ്ടിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പ്രകടനം എന്ന് അമോറിം


മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മാസൺ മൗണ്ട് വ്യാഴാഴ്ച രാത്രി മികച്ച പ്രകടനമാണ് യൂറോപ്പ ലീഗിൽ കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മൗണ്ട് ഇരട്ട ഗോൾ നേടി യുണൈറ്റഡിന്റെ ഹീറോ ആയി മാറി.



മത്സരശേഷം യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം മൗണ്ടിൻ്റെ കഠിനാധ്വാനത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചു.
“അവന്റെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. അവൻ അസാധാരണ കളിക്കാരനാണ്. അവൻ കഠിനാധ്വാനം ചെയ്യുന്നു, അവന് കഴിവുണ്ട്,” അമോറിം പറഞ്ഞു.

“മേസൺ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നത് കാണുമ്പോൾ, അവനെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഈ പൊസിഷന് അവൻ അനുയോജ്യനാണ്. അവന് ഒരു മിഡ്ഫീൽഡറാകാം, അവൻ ഒരു വിംഗറെപ്പോലെ ഓടാൻ ആകും.” അമോറിം പറഞ്ഞു.


ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ മേസൺ മൗണ്ട് കളിക്കും

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ തിരികെയെത്തുന്നു. താരം നാളെ നടക്കുന്ന ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ കളിക്കും എന്ന് പരിശീലകൻ റൂബൻ അമോറിം പറഞ്ഞു.

ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയ്ക്കിടെ ആയിരുന്നു മിഡ്ഫീൽഡർക്ക് പരിക്കേറ്റത്, 2023 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷം ആവർത്തിച്ചുള്ള ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം യുണൈറ്റഡിനായി അധികം മത്സരങ്ങൾ കളിക്കാൻ മൗണ്ടിനായിട്ടില്ല.

ഞായറാഴ്ച ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ മൗണ്ട് ടീമിൻ്റെ ഭാഗമാകുമെന്ന് യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സ്ഥിരീകരിച്ചു, “ഈ വാരാന്ത്യത്തിൽ മേസൺ മൗണ്ടിന് ബെഞ്ചിൽ ഉണ്ടാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അവൻ ഫിറ്റാണെങ്കിൽ, ഞാൻ അവനെ ടീമിനൊപ്പം കൊണ്ടുപോകും. അദ്ദേഹത്തിന് കൂടുതൽ മിനിറ്റ് കളിക്കാൻ കഴിയില്ല, പക്ഷേ മേസൺ മൗണ്ട് അഞ്ച് മിനിറ്റ് കളിക്കുക ആണെങ്കിലും അത് നല്ലതണ്.” റൂബൻ പറഞ്ഞു.

അമോറിം മിഡ്ഫീൽഡറുടെ കഴിവിൽ തൻ്റെ വിശ്വാസം പ്രകടിപ്പിച്ചു, “ഞാൻ മേസൺ മൗണ്ടിനെ ഒരുപാട് വിശ്വസിക്കുന്നു. മൗണ്ടിനെപ്പോലുള്ള കളിക്കാരെ നമുക്ക് ആവശ്യമുണ്ട്. അവൻ ഒരു യൂറോപ്യൻ ചാമ്പ്യനായിരുന്നു. അവൻ ശരിക്കും കഴിവുള്ള ഒരു കളിക്കാരനാണ്.” അമോറിം പറഞ്ഞു.

മേസൺ മൗണ്ട് പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് മൂന്ന് മാസത്തോളം വിട്ടുനിന്ന മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി. ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയ്ക്കിടെ ആണ് മധ്യനിര താരത്തിന് പരിക്കേറ്റത്.

2023-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത് മുതൽ ആവർത്തിച്ചുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം മൗണ്ടിന് അധികം മത്സരങ്ങൾ യുണൈറ്റഡിനായി കളിക്കാൻ ആയിരുന്നില്ല. നാളെ റയൽ സോസിഡാഡിനെതിരെ അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, പരിശീലനത്തിലേക്കുള്ള തിരിച്ചുവരവ് സൂചിപ്പിക്കുന്നത് അദ്ദേഹം അടുത്ത ആഴ്ചകളിൽ തന്നെ മാച്ച് സ്ക്വാഡിൽ എത്തും എന്നാണ്. മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയും പരിശീലനം പുനരാരംഭിച്ചു, എന്നാൽ ഡിഫൻഡർമാരായ ഹാരി മഗ്വേറും ലെനി യോറോയും ഇന്ന് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു.

മേസൺ മൗണ്ട് പരിശീലനത്തിലേക്ക് മടങ്ങിയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മേസൺ മൗണ്ട് തിരികെയെത്തുന്നു. സെപ്തംബറിൽ ടോട്ടൻഹാമിനോട് 3-0 ന് തോറ്റതിന് ശേഷം ഇതുവരെ മേസൺ മൗണ്ട് കളിച്ചിട്ടില്ല. പരിശീലനത്തിൽ തിരികെയെത്തി എങ്കിലും നവംബർ അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് അദ്ദേഹം കളിക്കുമോ എന്നത് സംശയമാണ്.

അടുത്ത ആഴ്ച ചുമതലയേൽക്കുന്ന മാനേജർ റൂബൻ അമോറിമിനു കീഴിൽ ആകും ഇനി മൗണ്ട് കളിക്കില്ല. ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നതിന് ശേഷം ഒരു വെല്ലുവിളി നിറഞ്ഞ കാലമാണ് മൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായത്. നിരന്തരം പരിക്ക് മൗണ്ടിന് വില്ലനായി എത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, മൗണ്ടും ഹൊയ്ലുണ്ടും തിരിച്ചെത്തി

ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മേസൺ മൗണ്ടും റാസ്മസ് ഹൊയ്ലുണ്ടും കാരിംഗ്ടണിലെ പ്രധാന ടീമിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി. പേശി പരിക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന മൗണ്ട്, ഈ ആഴ്ച ആദ്യം ഫസ്റ്റ്-ടീം പരിശീലനം പുനരാരംഭിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണ് താരത്തിന്റെ മടങ്ങിവരവ്.

പ്രീ-സീസണിൽ ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ച്വറിയിൽ നിന്ന് കരകയറുന്ന ഹൊയ്ലുണ്ട് ഇതുവരെ ഈ സീസണിൽ യുണൈറ്റഡിനായി കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 16 ഗോളുകൾ നേടിയ താരത്തിൽ നിന്ന് അതിനേക്കാൾ മികച്ച പ്രകടനമാണ് യുണൈറ്റഡ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

മേസൺ മൗണ്ടിന് വീണ്ടും പരിക്ക്, 6 ആഴ്ചയോളം പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ മൗണ്ടിന് വീണ്ടും പരിക്ക്. ബ്രൈറ്റണ് എതിരായ മത്സരത്തിൽ പരിക്കേറ്റ മിഡ്ഫീൽഡർ മേസൺ മൗണ്ട് ഏതാനും ആഴ്ചകൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും.  കഴിഞ്ഞ കാമ്പെയ്‌നിലും പരിക്ക് മേസൺ മൗണ്ടിനെ ഏറെ അലട്ടിയിരുന്നു. ഈ സീസണിലും അതിന്റെ തുടർച്ചയാണ് കാണുന്നത്.

ബ്രൈറ്റണ് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ പരിക്കേറ്റ മുൻ ചെൽസി താരം രണ്ടമ പകുതിയിൽ ഇറങ്ങിയിരുന്നില്ല. ഏകദേശം നാലോ അഞ്ചോ ആഴ്‌ചത്തേക്ക് അദ്ദേഹം പുറത്തിരിക്കും. ഇതോടെ ലിവർപൂളിന് എതിരെ ജോഷ്വ സിർക്‌സി ആദ്യ ഇലവനിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിവർപൂൾ, സതാമ്പ്ടൺ, ബാർൺസ്ലി, ക്രിസ്റ്റൽ പാലസ്, ടോട്ടനം, ആസ്റ്റൺ വില്ല എന്നിവർക്ക് എതിരായ മത്സരങ്ങൾ മൗണ്ടിന് നഷ്ടമാകും.

മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ താരമായി മാറുമെന്ന് ടെൻ ഹാഗ്

മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ താരമായി മാറുമെന്ന് പരിശീലകൻ ടെൻ ഹാഗ്. പരിക്ക് മാറി തിരികെയെത്തിയ മേസൺ മൗണ്ട് കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയിരുന്നു‌. മൗണ്ടിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്‌. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മൗണ്ടിന് പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു.

മേസൺ മൗണ്ട് തന്റെ ആദ്യ യുണൈറ്റഡ് ഗോൾ ആഘോഷിക്കുന്നു

മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ആഗ്രഹിച്ചു വന്നത് ആണ് എന്നും അവൻ മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡിൻ്റെ വലിയ കളിക്കാരനാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

അദ്ദേഹത്തെ നിലനിർത്താൻ ചെൽസി ആഗ്രഹിച്ചിരുന്നു.,അവർ അദ്ദേഹത്തിന് പലതവണ പുതിയ കരാർ വാഗ്ദാനം ചെയ്തു. എന്നാൽ അവൻ ഇവിടെ വന്ന് യുണൈറ്റഡിൽ ചേരാൻ ആഗ്രഹിച്ചു. ടെൻ ഹാഗ് പറഞ്ഞു.

മേസൺ മൗണ്ട് പരിക്ക് മാറി എത്തുന്നു

എറിക് ടെൻ ഹാഗിൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സന്തോഷ വാർത്ത. അവരുടെ മധ്യനിര താരം മേസൺ മൗണ്ട് പരിശീലനത്തിലേക്ക് മടങ്ങിയെത്തി. നവംബർ മുതൽ പരിക്ക് കാരണം മൗണ്ട് പുറത്തായിരുന്നു. അടുത്ത ആഴ്ച മുതൽ മൗണ്ട് മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു..

ഈ ശനിയാഴ്ച നടക്കുന്ന ലിവർപൂളിന് എതിരായ എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ പോരിന് ഉണ്ടാകാൻ സാധ്യതയില്ല. കഴിഞ്ഞ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് ടീമിലെത്തിയ മൗണ്ട് ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. പരിക്ക് മൂലം 25-കാരൻ അധികം കളിച്ചിട്ടുമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മേസൺ മൗണ്ടിന് പരിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീണ്ട പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് ഒരു താരം കൂടെ. മേസൺ മൗണ്ട് ആണ് ഇപ്പോൾ പരിക്കേറ്റ് പുറത്തായിരിക്കുന്നത്. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഗുഡിസൺ പാർക്കിൽ എവർട്ടനെതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ മേസൺ മൗണ്ട് ഉണ്ടാകില്ല എന്ന് എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിനകം തന്നെ ഏറെ പേർ പരിക്കേറ്റ് പുറത്താണ്. മധ്യനിരയിൽ തന്നെ കാസെമിറോയും എറിക്സണും പരിക്കേറ്റ് പുറത്താണ്‌. ഈ അവസരത്തിൽ മൗണ്ടിന്റെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ലിസാൻഡ്രോ, മലാസിയ, ഹൊയ്ലണ്ട് തുടങ്ങി നിരവധി താരങ്ങൾ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്‌.

മേസൺ മൗണ്ട് ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ചെൽസി വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഇതുവരെ മൗണ്ടിന് യുണൈറ്റഡിൽ ഫോം കണ്ടെത്താൻ ആയിട്ടില്ല.

മേസൺ മൗണ്ടിന് പരിക്ക്, ഇന്റർനാഷണൽ ബ്രേക്ക് കഴിയും വരെ പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരം മേസൺ മൗണ്ടിന് പരിക്ക്. താരം വരാനിരിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരം കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഇന്ന് അറിയിച്ചു. സ്പർസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിൽ ആയിരുന്നു മൗണ്ടിന് പരിക്കേറ്റത്. താരം ഇനി ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ തിരികെയെത്തൂ എന്നും ക്ലബ് അറിയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും മേസൺ മൗണ്ട് കളിച്ചിരുന്നു എങ്കിലും താരത്തിന് കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ചെൽസിയിൽ നിന്ന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 60 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൗണ്ടിനെ എത്തിച്ചത്.

ഗർനാചോ അല്ല മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് നമ്പർ 7 ആകും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സൈനിംഗ് ആയ മേസൺ മൗണ്ട് അവരുടെ നമ്പർ 7 ജേഴ്സി അണിയും. യുവ അർജന്റീനിയൻ താരം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഏഴാം നമ്പർ ആകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് മൗണ്ടിന്റെ സൈനിങ് പ്രഖ്യാപനത്തിനൊപ്പം താരം നമ്പർ 7 അണിയും എന്നും ക്ലബ് അറിയിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു പിന്നാലെ ഒഴിഞ്ഞ നമ്പർ ഏഴ് ജേഴ്സി യുണൈറ്റഡിൽ ഏറ്റവും പ്രധാനപ്പെട്ട ജേഴ്സി നമ്പർ ആണ്.

മുമ്പ് ഡേവിഡ് ബെക്കാം, എഡിസൻ കവാനി,ബ്രയാൻ റോബ്സൺ, ഡ് മരിയ, എറിക് കാന്റോണ എന്നിവരെല്ലാം അണിഞ്ഞ ജേഴ്സിയാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ച് വർഷത്തെ കരാർ മൗണ്ട് ഒപ്പുവെച്ചിട്ടുണ്ട്. ചെൽസിയിൽ നിന്ന് വന്ന താരം യുണൈറ്റഡിലെ പ്രധാന താരമായി വളരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രഖ്യാപനം വന്നു!! മേസൺ മൗണ്ട് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ മൗണ്ട് കാരിംഗ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ മൗണ്ട് യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആണ് മൗണ്ട്. അഞ്ച് വർഷത്തെ കരാർ ആകും മൗണ്ട് യുണൈറ്റഡിൽ ഒപ്പുവെക്കുക.

60 മില്യണ് ആണ് ട്രാൻസ്ഫർ തുക. 55 മില്യൺ ട്രാൻസ്ഫർ ഫീയും 5 മില്യൺ ആഡ് ഓണുമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ബിഡുകൾ ചെൽസി നിരസിച്ചിരുന്നു. എങ്കിലും അവസാനം ചെൽസി ട്രാൻസ്ഫർ തുക കുറക്കാൻ സമ്മതിക്കുകയായിരുന്നു.

ചെൽസി മൗണ്ടിനായി ആവശ്യപ്പെട്ട തുക ആദ്യം 80 മില്യൺ ആയിരുന്നു‌. അവിടെ നിന്നാണ് 55 മില്യണിലേക്ക് ഈ തുക കുറഞ്ഞത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു മാസം മുമ്പ് തമ്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.

Exit mobile version