ഓർക്കണം റൊണാൾഡോ ആണ്!! വിമർശകർക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനം വിജയം

2022ൽ ഗോളില്ലാ എന്ന് വിമർശിച്ചവർക്ക് ഒരുശിരൻ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറുപടി. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിട്ടപ്പോൾ റൊണാൾഡോയുടെ ഉൾപ്പെടെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ എത്തിയത്.

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബ്രൈറ്റൺ അറുപത് ശതമാനത്തോളം പൊസഷനും നിരവധി അവസരങ്ങളും ആണ് സൃഷ്ടിച്ചത്. ഡിഹിയയുടെ അത്ഭുത സേവുകൾ കളി ഗോൾ രഹിതമായി നിർത്തി.
20220216 025952

രണ്ടാം പകുതിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തിയത്. അവസാനം 51ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ യുണൈറ്റഡ് ലീഡും എടുത്തു. ഡാലോട്ടിന്റെ ഒരു പ്രസിംഗ് ആണ് റൊണാൾഡയിലേക്ക് പന്ത് എത്തിച്ചത്. ബ്രൈറ്റൺ താരങ്ങളെ ഡ്രിബിൾ ചെയ്ത് മാറ്റി ഒരു ബുള്ളർ ഷോട്ടിലൂടെ റൊണാൾഡോ വല കണ്ടെത്തി.

ഇതിനു പിന്നാലെ 54ആം മിനുട്ടിൽ ബ്രൈറ്റൻ ഡിഫൻഡർ ഡങ്ക് ചുവപ്പ് കണ്ട് പുറത്തായി. എലാങ്കയെ ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ് കിട്ടിയത്. ഇതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും സാഞ്ചസിന്റെ മികവ് കളി 1-0ൽ നിർത്തി. 10 പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ പരീക്ഷിക്കാൻ ബ്രൈറ്റണ് ആയത് യുണൈറ്റഡ് ആരാധർക്ക് നിരാശ നൽകും. അവസാനം 96ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ആണ് ബ്രൂണോ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 43 പോയിന്റുമായി ടോപ് 4ൽ തിരികെയെത്തി. ബ്രൈറ്റൺ 9ആം സ്ഥാനത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണ് എതിരെ, ഇന്നെങ്കിലും വിജയിക്കുമോ?

ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇടയിൽ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. മുമ്പ് കോവിഡ് കാരണം മാറ്റിവെക്കേണ്ട മത്സരമാണ് ഇന്ന് നടക്കുന്നത്. ഓൾഡ്ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. ഈ സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന ടീമാണ് ബ്രൈറ്റൺ. ആരെയും ഭയക്കാതെ കളിക്കുന്ന ബ്രൈറ്റണ് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല.

അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും വിജയിച്ചില്ല എങ്കിൽ അവരുടെ ടോപ് 4 പ്രതീക്ഷയും അവസാനിക്കും. ഡിഫൻസിൽ വലിയ അബദ്ധങ്ങൾ കാണിക്കുന്നത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. ദയനീയ ഫോമിൽ ഉള്ള മഗ്വയറിനെ ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിർത്തിയാൽ അത് ആരാധകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർത്തിയേക്കും. 2022 ആയിട്ട് ഗോൾ അടിക്കാൻ ആകാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രശ്നമാണ്.

രാത്രി 1.45നാണ് മത്സരം നടക്കുന്നത്. കളി ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

കവാനി സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനി ഈ സീസൺ അവസാനം ക്ലബ് വിടും. താരത്തിന്റെ കരാർ ജൂലൈയിൽ അവസാനിക്കും. അതോടെ താരം യുണൈറ്റഡ് വിടും. നേരത്തെ ജനുവരിയിൽ തന്നെ താരം ക്ലബ് വിടാൻ ശ്രമിച്ചിരുന്നു. പക്ഷെ പരിശീലകൻ റാഗ്നിക്ക് താരത്തെ നിലനിർത്താൻ തീരുമാനിക്കുക ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ അധികം തിളങ്ങാൻ കവാനിക്ക് ആയില്ല. നിരന്തരം പരിക്കും കവാനിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

കവാനി ലാലിഗയിലേക്ക് പോകും എന്നാണ് സാധ്യത. ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ഈ സീസണിൽ കവാനിയെ തുടക്കം മുതൽ പരിക്ക് ഉലച്ചു. ടീമിന്റെ പൊതുവായ ഫോമും കവാനിക്ക് പ്രശ്നമായി. ജനുവരിയിൽ ബാഴ്സലോണ കവാനിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

2022ൽ ഗോളില്ല, റൊണാൾഡോക്ക് 13 വർഷത്തിലെ ഏറ്റവും മോശം സമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാധ്യതയോ?

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് അത്ര നല്ല രീതിയിൽ അല്ല പോകുന്നത്. സീസൺ പകുതി ആകുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് 4 പ്രതീക്ഷ പോലും മങ്ങിയ രീതിയിൽ ഇരിക്കുകയാണ്. മാത്രമല്ല റൊണാൾഡോയും ഗോളടിയുടെ കാര്യത്തിൽ ഏറെ പിറകിൽ പോയി. 2022 ആയ ശേഷം റൊണാൾഡോ ഒരു ഗോളോ ഒരു അസിസ്റ്റോ നേടിയിട്ടില്ല.

പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങളും അല്ലാതെ ഒരു മത്സരവും റൊണാൾഡോ 2022ൽ കളിച്ചു. റൊണാൾഡോ ഇത്രയും മത്സരങ്ങളിൽ ഒരു ഗോളും നേടിയില്ല. കിട്ടിയ ഒരു പെനാൾട്ടി ആണെങ്കിൽ ലക്ഷ്യത്തിൽ എത്തിച്ചുമില്ല. റൊണാൾഡോക്ക് എതിരെ ആരാധകരും തിരിഞ്ഞു തുടങ്ങി. റൊണാൾഡോയുടെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാന താരം ബ്രൂണോയുടെ പ്രകടനം മോശമാക്കുന്നു എന്നും വിമർശനം ഉണ്ട്. റൊണാൾഡോ ആയത് കൊണ്ട് തന്നെ താരത്തെ സബ് ചെയ്യാനും ബെഞ്ചിൽ ഇരുത്താനും ഒന്നും ആകുന്നുമില്ല. റൊണാൾഡോയെ ഒരിക്കൽ സബ് ചെയ്തപ്പോൾ റൊണാൾഡോ റാങ്നിക്കിനോറ്റ് രോഷാകുലനായിരുന്നു.

റൊണാൾഡോക്ക് വീണ്ടും ഗോൾ ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് പതിവ് നിരാശ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നിരാശ തുടരുന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടായ ഓൾഡ്റട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാമ്പ്ടണോടും സമനില വഴങ്ങി. ഈ സമനില യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി ആകും.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മനോഹര ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. വേഗതയുള്ള ആക്രമണങ്ങൾ പലപ്പോഴും സന്ദർശകരായ സതാമ്പ്ടണെ പ്രതിരോധത്തിൽ ആക്കുന്നത് കാണാൻ ആയി. 21ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും കണ്ടെത്തി. ഒരു നല്ല കൗണ്ടറിലൂടെ റാഷ്ഫോർഡ് വലതുവിങ്ങിലൂടെ മുന്നേറുകയും പെനാൾട്ടി ബോക്സിൽ വെച്ച് സാഞ്ചോയ്ക്ക് പന്ത് കൈമാറുകയും ചെയ്തു. സാഞ്ചോ ഫസ്റ്റ് ടച്ചിൽ തന്നെ പന്ത് വലയിൽ എത്തിച്ചു.


മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ കൂടുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളുകൾ പിറന്നില്ല. മറുവശത്റ്റ്ഗ് ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എളുപ്പത്തിൽ സമ്മർദ്ദത്തിൽ ആകുന്നതും കാണാൻ ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു മോശം ഡിഫൻസീവ് സെറ്റപ്പ് മുതലെടുത്ത് ചെ ആഡംസിലൂടെ സതാമ്പ്ടൺ സമനില നേടി. ഇതിനു ശേഷം ഡിഹിയയുടെ സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കുന്നതും കണ്ടു‌. മറുവശത്ത് ഫോർസ്റ്ററും മൂന്ന് വലിയ സേവുകൾ നടത്തി.

71ആം മിനുട്ടിൽ റൊണാൾഡോ ഗോൾ നേടി എങ്കിലും ഓഫ് സൈഡ് ആയി. കൗണ്ടറുകളെ ആശ്രയിച്ച് നോക്കിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷങ്ങളിൽ അധികം അവസരം സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. അവസാനം ഒരു ഹെഡറിലൂടെ മഗ്വയർ ഗോളിന് അടുത്ത് എത്തിയപ്പോഴും ഫോസ്റ്റർ രക്ഷയ്ക്ക് എത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത് മറ്റൊരു മോശം മത്സരമായും മാറി. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ ആയിട്ടില്ല.

ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ ആകെ മങ്ങി. 24 മത്സരങ്ങളിൽ 40 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചാമത് ആണ്. സതാമ്പ്ടൺ 28 പോയിന്റുമായി പത്താം സ്ഥാനത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് സതാമ്പ്ടന്റെ വെല്ലിവിളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോമിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. അടുത്ത കാലത്തായി നല്ല പ്രകടനമാണ് സതാമ്പ്ടൺ കാഴ്ചവെക്കുന്നത്. അവർ അവസാന മത്സരത്തിൽ സ്പർസിനെ പരാജയപ്പെടുത്തിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ അവസാന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ ബേർൺലിയുമായി സമനില വഴങ്ങുകയും ചെയ്തു. പുതിയ പരിശീലകൻ റാൾഫ് റാങ്നിക്ക് പല ഫോർമുലകളും പരീക്ഷിച്ചു നോക്കിയിട്ടും യുണൈറ്റഡിനെ നല്ല രീതിയിൽ കളിപ്പിക്കാൻ അദ്ദേഹത്തിന് ആകുന്നില്ല. കോവിഡ് കാരണം ഇന്ന് അലക്സ് ടെല്ലസ്, ഫ്രെഡ് എന്നിവർ ടീമിൽ ഉണ്ടാകില്ല. മോശം ഫോമിൽ ഉള്ള മഗ്വയറിനെ ഇന്നും റാൾഫ് ആദ്യ ഇലവനിൽ നിർത്തുമോ എന്നതും ആരാധകർ ഉറ്റു നോക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മേസൺ ഗ്രീൻവുഡിനെ ജാമ്യത്തിൽ വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിന് ജാമ്യം. അന്വേഷണം തുടരും എന്നും പോലീസ് അറിയിച്ചു. ബലാത്സംഗവും അതിക്രമവും അടക്കം ഗുരുതര ആരോപണങ്ങൾ ആണ് ഗ്രീൻവുഡ് നേരിടുന്നത്. അവസാന മൂന്ന് ദിവസമായി താരം പോലീസ് കസ്റ്റഡിയിൽ ആയിരുന്നു.

താരം മുൻ കാമുകിയെ ലൈഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിൽ ആയത്. താരത്തിനെതിരെ വലിയ നടപടികൾ വരും എന്നാണ് സൂചനകൾ. ജാമ്യത്തിൽ ഇറങ്ങി എങ്കിലും താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിപ്പിക്കില്ല. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ ക്ലബ് പറഞ്ഞിരുന്നു. നൈകും താരവുമായുള്ള കരാർ റദ്ദാക്കിയിട്ടുണ്ട്.

ഗ്രീൻവുഡിനെ ക്ലബിനൊപ്പം പരിശീലനം പോലും നടത്താൻ അനുവദിക്കില്ല എന്ന് ക്ലബ്, താരം കസ്റ്റഡിയിൽ തുടരും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന്റെ കസ്റ്റഡി ഒർ ദിവസത്തേക്ക് കൂടെ നീട്ടി. താരത്തെ കൂടുതൽ ചോദ്യം ചെയ്യാനായാണ് കസ്റ്റഡി നീട്ടിയത്. താരം മുൻ കാമുകിയെ ലൈഗികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിൽ കഴിയുന്നത്. കൂടുതൽ ചോദ്യം ചെയ്ത ശേഷം താരത്തിനെതിരെ വലിയ നടപടികൾ വരും. ഇതിനിടയിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യില്ല എന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കുറ്റം തെളിയിക്കപ്പെടുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. താരത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി രണ്ട് ദിവസം മുമ്പ് രംഗത്ത് എത്തിയിരുന്നു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളും ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

വാൻ ഡെ ബീക് ഇനി ഫുട്ബോൾ കളിക്കും!! എവർട്ടൺ ജേഴ്സി അണിഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണനയ്ക്ക് അവസാനം. ഡച്ച് യുവതാരം വാൻ ഡെ ബീക് എവർട്ടണിൽ എത്തി. മാഞ്ചസ്റ്ററിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് വാൻ ഡെ ബീക് എവർട്ടണിലേക്ക് എത്തിയത്‌. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ വാൻ ഡെ ബീകിന് തന്റെ കഴിവ് തെളിയിക്കാൻ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. ഒലെ പരിശീലകനായിരുന്നപ്പോഴും റാൾഫ് എത്തിയപ്പോഴും വാൻ ഡെ ബീക് ബെഞ്ചിൽ തന്നെ ഇരിക്കുക ആയിരുന്നു.



ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് ഒന്നര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്. ലമ്പാർഡ് ചുമതലയേറ്റ എവർട്ടണിൽ വാൻ ഡെ ബീകിന് കൂടുതൽ അവസരങ്ങൾ കിട്ടും. ലമ്പാർഡിന് കീഴിൽ കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് വാൻ ഡെ ബീക് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ലമ്പാർഡ് തന്റെ അതേ പൊസിഷനിൽ കളിച്ച താരമാണെന്നും അദ്ദേഹത്തിന് എന്നെ കൂടുതൽ മനസ്സിലാക്കാൻ ആകും എന്നും വാൻ ഡെ ബീക് പറഞ്ഞു. ലോൺ കാലാവധി കഴിഞ്ഞാൽ വാൻ ഡെ ബീക് തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ പോകും.

അമദ് ദിയാലോ ലോണിൽ പോയി, ഇനി സ്കോട്ടിഷ് ചാമ്പ്യന്മാർക്ക് ഒപ്പം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ലോണിൽ പോയി. താരത്തെ ബർമിങ്ഹാം സിറ്റി, ഡാർബി കൗണ്ടിൽ എന്നിവർ സൈൻ ചെയ്യാൻ നോക്കിയിരുന്നു എങ്കിലും ഇപ്പോൾ താരം സ്കോട്ലൻഡിലേക്ക് ആണ് പോകുന്നത്. സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സ് ആണ് അമദിനെ ലോണിൽ സ്വന്തമാക്കിയത്. സീസൺ അവസാനം വരെയുള്ള ലോൺ കരാറിന് ഒടുവിൽ താരം തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും.

കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ താരത്തെ വെറുതെ ബെഞ്ചിൽ ഇരുത്താൻ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

വാൻ ഡെ ബീകിനെ ലോണിൽ സ്വന്തമാക്കാൻ ക്രിസ്റ്റൽ പാലസിന്റെ അവസാന ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു അവസരവും ഇല്ലാതെ നിൽക്കുന്ന ഡോണി വാൻ ഡെ ബീകിനെ ജനുവരിയിൽ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് ശ്രമിക്കുന്നു. വിയേരയുടെ കീഴിൽ വല്ലാതെ കഷ്ടപ്പെടുന്ന പാലസ് വാൻ ഡെ ബീകിനെ സ്വന്തമാക്കി ഫോമിലേക്ക് തിരികെ വരാം എന്ന് വിശ്വസിക്കുന്നു. യുണൈറ്റഡുമായി പാലസ് ചർച്ചകൾ നടത്തുന്നുണ്ട്. വാൻ ഡെ ബീകിന്റെ മുഴുവൻ സാലറിയും നൽകാൻ തയ്യാറായാണ് പാലസിന് യുണൈറ്റഡ് വാൻ ഡെ ബീകിനെ നൽകിയേക്കും.

എന്നാൽ വാൻ ഡെ ബീകിനെ വിൽക്കാൻ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല. അടുത്ത സീസണിൽ യുണൈറ്റഡ് സ്ക്വാഡിൽ വാൻ ഡെ ബീക് ഉണ്ടാകും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട് വാൻ ഡെ ബീകിന് ഇത് രണ്ടാം സീസൺ ആണെങ്കിലും ഇതുവരെ താരത്തിന് കാര്യമായി അവസരം ലഭിച്ചിട്ടില്ല.

ലിംഗാർഡിനെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം വിജയിക്കുന്നു. താരത്തെ 6 മാസത്തെ ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു നൽകിയേക്കും. ന്യൂകാസിലിന്റെ രണ്ട് ഓഫറുകൾ യുണൈറ്റഡ് നിരസിച്ച ശേഷമാണ് അവസനാ ഘട്ടത്തിൽ കാര്യങ്ങൾ മാറുന്നത്.

Credit: Twitter

താരത്തിന്റെ വേതനം മുഴുവനായി നൽകാമെന്നും ലോൺ തുകയായി 3 മില്യൺ നൽകാം എന്നും ന്യൂകാസിൽ യുണൈറ്റഡ് പറഞ്ഞിട്ടുണ്ട്. റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനായി പാടുപെടുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ നടത്തി കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ സീസണ വെസ്റ്റ് ഹാമിൽ അത്ഭുതങ്ങൾ നടത്തിയ ലിംഗാർഡിനെ സ്വന്തമാക്കാൻ ആയാൽ അത് ന്യൂകാസിലിന് വലിയ കരുത്താകും. ഇനി ആറ് ദിവസം കൂടി മാത്രമെ ട്രാൻസ്ഫർ വിൻഡോ ഉള്ളൂ.

Exit mobile version