കുട്ടീഞ്ഞോയുടെ ജേഴ്സി ഇനി മാനേക്ക് സ്വന്തം

ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സി ഇനി സാഡിയോ മാനെ അണിയും. ജനുവരിയിൽ കുട്ടീഞ്ഞോ ബാഴ്സയിലേക്ക് മാറിയതോടെ ഒഴിവ് വന്ന നമ്പർ മാനെ സ്വന്തമാകുകയായിരുന്നു. നിലവിൽ നമ്പർ 19 ആണ് മാനെ അണിയുന്നത്.

മുൻപ് മൈക്കൽ ഓവൻ, ലൂയി ഗാർസിയ, ജോ കോൾ, തുടങ്ങിയവർ അണിഞ്ഞ ജേഴ്സി ആണ് ലിവർപൂളിന്റെ പത്താം നമ്പർ. മാനെയുടെ 19 അക്ക നമ്പർ ജേഴ്സി വാങ്ങിയ ആരാധകർക്ക് സൗജന്യമായി 10 ആം നമ്പർ ജേഴ്സി പകരം നൽകുമെന്ന് ലിവർപൂൾ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രഖ്യാപനം എത്തി, റെക്കോർഡ് തുകക്ക് ബ്രസീലിന്റെ അലിസൻ ലിവർപൂളിൽ

ലോക റെക്കോർഡ് തുക മുടക്കി ബ്രസീലിയൻ ഗോൾ കീപ്പർ അലിസൻ ബെക്കറിനെ ലിവർപൂൾ സ്വന്തമാക്കി. റോമയുടെ താരമായ അലിസണെ കൈമാറാൻ ഇന്നലെ തന്നെ ഇരു ടീമുകളും കരാറിൽ എത്തിയിരുന്നെങ്കിലും മെഡിക്കൽ പൂർത്തിയാക്കി ഇന്നാണ് പ്രഖ്യാപനം എത്തിയത്. 67 മില്യൺ പൗണ്ടാണ് റെഡ്സ് റോമക്ക് നൽകിയത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോർഡോടെയാവും താരം ഇനി ആൻഫീൽഡിൽ വല കാക്കുക. ഏറെ നാളായി ലിവർപൂൾ നേരിട്ട ഗോൾ കീപ്പർ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. അലിസൻ എത്തിയതോടെ മിനോലെ, കാരിയസ് എന്നിവരിൽ ആരെങ്കിലും ലിവർപൂൾ വിടുമെന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലിസൻ ഇനി ഏറ്റവും വിലയേറിയ ഗോളി, റെക്കോർഡ് തുകക്ക് ലിവർപൂളിൽ

റോമയുടെ ബ്രസീലിയൻ ഗോളി അലിസൻ ബെക്കർ ഇനി ലിവർപൂളിന്റെ ചുവപ്പണിയും. 75 മില്യൺ യൂറോ നൽകിയാണ് ആൻഫീൽഡ് ക്ലബ്ബ് ഗോൾ കീപ്പറുടെ സേവനം ഉറപ്പാക്കിയത്. ഈ ട്രാൻസ്ഫറോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോളിയായി ഈ ബ്രസീലിന്റെ ഒന്നാം നമ്പർ. ഇരു ക്ലബ്ബ്കളുടെയും ഔദ്യോഗിക പ്രഖ്യാപനം താരത്തിന്റെ മെഡിക്കൽ കഴിഞ്ഞ ശേഷമേ ഉണ്ടാകൂ.

ഏറെ നാളായി ലിവർപൂളിന്റെ ഗോൾ കീപ്പർ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. മിനോലേറ്റും കാരിയസും തുടർച്ചയായി പിഴവുകൾ വരുത്തുന്നത് പലപ്പോഴും ക്ളോപ്പിന് തലവേദനയായിരുന്നു. ചെൽസിയും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ഭീമൻ തുക മുടക്കാൻ അവർ തയ്യാറായില്ല.

ജനുവരിയിൽ 75 മില്യൺ നൽകി വാൻ ടയ്ക്കിനെ വാങ്ങിയ ലിവർപൂളിൽ ഇതോടെ ലോകത്തെ ഏറ്റവും വില കൂടിയ ഡിഫണ്ടറും ഗോളിയുമായി. 25 വയസുകാരനായ അലിസൻ ബ്രസീലിനായി ഈ ലോകകപ്പിൽ അടക്കം 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിവർപൂളിന് കനത്ത തിരിച്ചടി, ചേമ്പർലൈൻ സീസൺ മുഴുവൻ പുറത്ത്

അലിസൻ ആൻഫീൽഡിലേക്ക് എന്ന സന്തോഷ വാർത്തക്ക് പിന്നാലെ ലിവർപൂൾ ആരാധകർക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ആൻഫീൽഡിൽ നിന്ന് എത്തുന്നത്. മധ്യനിര താരം അലക്സ് ഓക്സലൈഡ് ചെമ്പർലൈന് ഈ സീസൺ പൂർണമായും പുറത്ത് ഇരിക്കേണ്ടി വരും. ഗുരുതര പരിക്കേറ്റ താരത്തിന് തിരിച്ചുവരാൻ ഇനിയും ഏറെ സമയം എടുക്കും.

24 വയസുകാരനായ താരത്തിന് ഏപ്രിലിൽ റോമക്ക് എതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ഇടയിലാണ് പരിക്കേറ്റത്. ലിഗ്മന്റ് ന് ഏറ്റ പരിക്കാണ് താരത്തിന് കരിയറിലെ ഒരു സീസൺ നഷ്ടമാകും വിധം പുരത്തിരിക്കേണ്ടി വന്നത്. ശസ്ത്രക്രിയ കഴിഞ് വിശ്രമത്തിലുള്ള താരം തിരിച്ചെത്താൻ സമയമെടുക്കും എന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പാണ് സ്ഥിരീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശകീരി ഇനി ആൻഫീൽഡിൽ പന്ത് തട്ടും

സ്കേർദൻ ശകീരി ഇനി ലിവർപൂൾ ജേഴ്സി അണിയും. 14 മില്യൺ പൗണ്ട് നൽകിയാണ് ക്ളോപ്പ് താരത്തെ ടീമിൽ എത്തിക്കുന്നത്. സ്റ്റോക്ക് സിറ്റി താരമാണ് ശകീരി. ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ശകീരി പ്രീമിയർ ലീഗിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

സ്വിസ് ദേശീയ താരമാണ്‌ശകീരി. ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ കരാറിൽ സ്റ്റോക്ക് റലഗേറ്റ് ചെയ്യപ്പെടുകയാണെങ്കിൽ 13.5 മില്യൺ പൗണ്ട് റിലീസ് ക്ലോസിൽ താരത്തിന് ക്ലബ്ബ് വിടാം എന്ന് കരാർ ഉണ്ടായിരുന്നു. ഇത് മുതലാക്കിയാണ് ലിവർപൂൾ തങ്ങളുടെ ആക്രമണ നിരയുടെ ശക്തി വർധിപ്പിക്കാൻ താരത്തെ ടീമിൽ എത്തിച്ചത്.

ബാസൽ, ഇന്റർ മിലാൻ, ബയേണ് മ്യൂണിക് ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശകീരിയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ, തട്ടി എടുക്കാൻ തയ്യാറെടുത്ത് ഇറ്റാലിയൻ വമ്പന്മാർ

സ്റ്റോക്ക് സിറ്റി താരം സ്കോർഡൻ ശകീരിയെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുമ്പോൾ താരത്തിന് ഓഫറുമായി ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയും രംഗത്ത്. ഇതോടെ താരത്തിന്റെ തീരുമാനം നിർണായകമായി.

നബീൽ ഫെകിറിന്റെ ട്രാൻസ്ഫർ നടക്കാതെ വന്നതോടെയാണ് ക്ളോപ്പ് ശകീരിയെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. 15 മില്യൺ മുതൽ 20 മില്യൺ വരെയാണ് താരത്തിന്റെ വില എന്നത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും പണം പ്രശ്നമാകാൻ ഇടയില്ല. 2015 ൽ സീരി എ യിൽ ഇന്റർ മിലാന് വേണ്ടി താരം 6 മാസത്തോളം കളിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്താൻ പറ്റിയിരുന്നില്ല.

26 വയസുകാരനായ സ്വിസ് ദേശീയ താരം ലോകകപ്പിൽ നല്ല പ്രകടനമാണ്‌കാഴ്ച വച്ചത്. കഴിഞ്ഞ സീസണിൽ സ്റ്റോക്കിനായി 8 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിവർപൂളിൽ കരാർ പുതുക്കി സലാ

ലിവർപൂൾ താരം മുഹമ്മദ് സലാ ലിവർപൂളുമായുള്ള കരാർ നീട്ടി. നീണ്ട അഞ്ചുവർഷത്തേക്കാണ് താരം കരാർ നീട്ടിയത്. പുതിയ കരാർ പ്രകാരം 2023 വരെ സലാ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ ലിവർപൂൾ തീരുമാനിച്ചത്. താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാമെന്ന വമ്പൻ ക്ലബ്ബുകളുടെ മോഹങ്ങൾക്ക് തിരിച്ചടിയാവും സലായുടെ പുതിയ കരാർ.

കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി എല്ലാ മത്സരങ്ങളിലും കൂടി സലാ 44 ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. പി.എഫ്.എ അവാർഡ് അടക്കം നിരവധി അവാർഡുകളും താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ്  ഫൈനലിൽ സലാ എത്തിച്ചെങ്കിലും പരിക്കുമൂലം താരത്തിന് ഫൈനൽ പൂർത്തിയാക്കാനായിരുന്നില്ല. ഈജിപ്തിന്റെ കൂടെ ലോകകപ്പിൽ കളിച്ചെങ്കിലും ലിവർപൂളിലെ തന്റെ ഫോം റഷ്യയിൽ എടുക്കാൻ താരത്തിനായിരുന്നില്ല. ഈജിപ്ത് ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗതാംപ്ടനെ മറികടന്ന് ലിവർപൂൾ, ആദ്യ നാലിൽ പോരാട്ടം മുറുകുന്നു

പ്രീമിയർ ലീഗിൽ സൗത്താംപ്ടനെതിരെ ലിവർപൂളിന് മികച്ച ജയം. എതിരില്ലാത്ത 2 ഗോളിനാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ജയത്തോടെ 54 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനക്കാരായ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറക്കാനും ക്ളോപ്പിന്റെ സംഘത്തിനായി. സലാഹും ഫിർമിനോയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

കളി തുടങ്ങിയ ഉടനെ തന്നെ ലിവർപൂൾ ആദ്യ ലീഡ് നേടി സൗതാംപ്ടനെ ഞെട്ടിച്ചു. ആറാം മിനുട്ടിൽ സൗത്താംപ്ടൻ പ്രതിരോധത്തിൽ വന്ന വീഴ്ച മുതലാക്കി സലാഹ് നൽകിയ പാസ്സ് ഗോളാക്കി ഫിർമിനോയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. പിന്നീട് സൗത്താംപ്ടൻ മികച്ച ആക്രമണ ഫുട്‌ബോളിലൂടെ ലിവർപൂളിനെ പ്രതിരോധത്തിലാക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല. രണ്ടാം പകുതിക്ക് പിരിയാൻ 3 മിനുറ്റ് ശേഷിക്കെ ഫിർമിനോയുടെ പാസ്സിൽ സലാഹും ഗോൾ നേടിയതോടെ ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.

രണ്ടാം പകുതിയിൽ ഡേവിസ്, ഷെയിൻ ലോങ്, ബൗഫൽ എന്നിവർ സൗതാംപ്ടനായി ഇറങ്ങിയെങ്കിലും മുൻ സൗത്താംപ്ടൻ താരം കൂടിയായ വാൻ ഡയ്ക്ക് നയിക്കുന്ന പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല. ഇന്നത്തെ ഗോൾ നേട്ടത്തോടെ തന്റെ ലിവർപൂൾ കരിയറിൽ ആദ്യമായി ഒരു സീസണിൽ 20 ഗോളുകൾ എന്ന നേട്ടവും ഫിർമിനോ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ലിവർപൂൾ ഇന്ന് സൗത്താംപ്ടനെതിരെ

വാൻ ഡയ്ക്കിന്‌ ഇന്ന് ലിവർപൂൾ കളിക്കാരൻ എന്ന നിലയിൽ ഇന്ന് പഴയ തട്ടകത്തിലേക്ക് ആദ്യ മടക്കം. ലിവർപൂൾ ഇന്ന് സൗത്താംപ്ടണിൽ എത്തുമ്പോൾ ഏറ്റവും വലിയ പ്രത്യേകതയും അത് തന്നെയാവും. സ്പർസിനോട് സമനില വഴങ്ങിയ ശേഷം ആദ്യമായി കളത്തിൽ ഇറങ്ങുന്ന ലിവർപൂൾ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവും ശ്രമിക്കുക.

സൗത്താംപ്ടൻ നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല. മനോല ഗാബിയദീനി പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ലിവർപൂൾ നിരയിലേക്ക് ക്ലാവൻ, മോറെനോ എന്നിവർ തിരിച്ചെത്തും. പരിക്കേറ്റ ജോ ഗോമസ് ഇന്ന് കളിക്കാൻ ഇടയില്ല. അലക്‌സാണ്ടർ അർണോൾഡ് ടീമിലെ സ്ഥാനം നില നിർത്തിയേക്കും.

മികച്ച ഫോം തുടരുന്ന ലിവർപൂൾ ആക്രമണ നിരയെ തടുക്കുക എന്നത് തന്നെയാവും സൗത്താംപ്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി. മുൻ സൗത്താംപ്ടൻ താരങ്ങൾ കൂടിയായ ലല്ലാന, മാനെ, ചേമ്പർലൈൻ എന്നിവരെല്ലാം ലിവർപൂൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നവരാണ്. സമീപ കാലത്തായി വീണ്ടെടുത്ത ഫോം നിലനിർത്താൻ സൗത്താംപ്ടൻ ശ്രമിക്കുമ്പോൾ ക്ളോപ്പിനും സംഘത്തിനും കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോറസിനെയും സുവാരസിനേയും പിന്തള്ളി മുഹമ്മദ് സലാ

ലിവർപൂളിന്റെ സൂപ്പർ താരങ്ങളായിരുന്നു ഫെർണാണ്ടോ റ്റോറീസിനെയും ലൂയി സുവാരസിനേയും പിന്തള്ളി മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി മുഹമ്മദ് സലാ. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി ഏറ്റവും വേഗത്തിൽ 20 ഗോളുകൾ നേടുന്ന താരമായി മാറി മുഹമ്മദ് സലാ. ടോട്ടൻഹാമിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളോടെയാണ് സലാ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടു കൂടി 25 മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ സലാ റെഡ്‌സിന് വേണ്ടി അടിച്ചു കൂട്ടി. ഗോൾഡൻ ബൂട്ടിനായുള്ള റെയിസിലും സലാ മുൻപന്തിയിലാണ്.

40 മില്യണിലേറെ മുടക്കിയാണ് റോമയിൽ നിന്നും മുഹമ്മദ് സാലയെ ലിവർപൂൾ സ്വന്തമാക്കിയത്. നിലവിൽ വെസ്റ്റ് ബ്രോമിലുള്ള ഡാനിയേൽ സ്റ്റാർഡ്‌ജിന്റെതായിരുന്നു ഏറ്റവും വേഗതയേറിയ 20 ഗോൾ നേട്ടം. 27 മത്സരങ്ങളിൽ നിന്നാണ് സ്റ്ററിഡ്ജും ഫെർണാണ്ടോ ടോറസും ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇതിഹാസ താരം റോബി ഫൗളറാണ് നാലാം സ്ഥാനത്ത്. 37 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടു പിന്നാലെ മൈക്കൽ ഓവനും (39) സ്റ്റാൻ കൊള്ളിമോറുമുണ്ട്(46). 50 മത്സരങ്ങളിൽ നിന്നാണ് സുവാരസ് 20 ഗോളുകൾ ലിവര്പൂളിനായി അടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ ലിവർപൂളിന് നാടകീയ സമനില

ആൻഫീൽഡിൽ ആവേശ പോരാട്ടത്തിനൊടുവിൽ ലിവർപൂളിന് സ്പർസിനെതിരെ സമനില. 2-2 നാണ് സ്പർസ് ആൻഫീൽസിൽ നാടകീയ സമനില നേടിയത്. രണ്ടു പെനാൽറ്റിയും രണ്ട് ലോകോത്തര ഗോളുകളും പിറന്ന മത്സരം റഫറിമാരുടെ തീരുമാനങ്ങൾകൊണ്ടും വിവാദമായി. 51 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്ത് തുടരും. പക്ഷെ നാളെ ചെൽസി ജയിച്ചാൽ അവർക്ക് മൂന്നാം സ്ഥാനത്തേക്ക് എത്താനാവും. 49 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്താണ്‌.

ഡിഫെണ്ടർ വിർജിൽ വാൻ ഡയ്ക്ക് ആദ്യ ഇലവനിൽ മടങ്ങിയെത്തിയപ്പോൾ മാറ്റിപിനെ ക്ളോപ്പ് ബെഞ്ചിൽ ഇരുത്തി. മധ്യനിരയിൽ ചാനൊപ്പം ഹെൻഡേഴ്സണും മിൽനറും ഇടം നേടി. സ്പർസിൽ പതിവ് പോലെ കെയ്ൻ, സോണ്, അലി സഖ്യമാണ് ആക്രമണ നിരയിൽ അണി നിരന്നത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. എറിക് ഡയറിന്റെ പിഴവ് മുതലെടുത്ത് സലാഹാണ്  ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ സ്പർസ് ഉണർന്ന് കളിച്ചതോടെ മത്സരം ആവേഷകരമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി മാറ്റങ്ങൾ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പക്ഷെ 65 മിനുറ്റ് പിന്നിട്ടപ്പോൾ ക്ളോപ്പ് ഹെൻഡേഴ്സൻ, മാനെ എന്നിവരെ പിൻവലിച്ചു വൈനാൽടം, ഓക്സലൈഡ് ചേമ്പർലൈൻ എന്നിവരെ കളത്തിൽ ഇറക്കി. സ്പർസ് ഡേവിസൻ സാഞ്ചസിനെ മാറ്റി എറിക് ലമേലയെയും കളത്തിൽ ഇറക്കിയെങ്കിലും 79 ആം മിനുട്ടിൽ ഡെംബലേക്ക് പകരക്കാരനായി ഇറങ്ങിയ വിക്ടർ വെന്യാമയാണ് സ്പർസിന്റെ രക്ഷകനായത്. ഇറങ്ങി ഒരു മിനുറ്റ് പിന്നീടും മുൻപ് വെന്യാമ സ്പർസിന്റെ സമനില ഗോൾ കണ്ടെത്തി. ബോക്സിന് പുറമെ നിന്ന് വെന്യാമ തൊടുത്ത ബുള്ളെറ്റ് ഷോട്ട് ലിവർപൂൾ  ഗോൾ കീപ്പർ കാരിയസിന് തടുക്കാവുന്നതിലും അപ്പുറമായിരുന്നു. 86 ആം മിനുട്ടിലാണ് മത്സരത്തിലെ വിവാദ നിമിഷമുണ്ടായത്. ബോക്സിൽ കെയ്‌നെ ലിവർപൂൾ ഗോളി കാരിയസ് വീഴ്ത്തിയതിന് റഫറി സ്പർസിന് പെനാൽറ്റി അനുവദിച്ചു. കെയ്ൻ ഓഫ് സൈഡ് ആയിരുന്നെന്ന് ലിവർപൂൾ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി തീരുമാനത്തിൽ ഉറച്ചു. പക്ഷെ കിക്കെടുത്ത കെയ്‌നിന് പിഴച്ചപ്പോൾ കാരിയസ് തടുത്തു.

പക്ഷെ കളി അവസാനിച്ചു എന്ന ഘട്ടത്തിൽ വീണ്ടും സലാഹ് മാജിക് പിറന്നു. ഇത്തവണ സ്പർസ് പ്രതിരോധത്തെ മികച്ച ഡ്രിബിളിലൂടെ സലാഹ് മറികടന്ന് നേടിയ ഗോൾ ലീഗിൽ ഈ സീസണിൽ പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു. ആ ഗോളോടെ ലിവർപൂൾ സ്കോർ 2-1 ആക്കി മത്സരം സ്വന്തമാക്കി എന്ന ഘട്ടത്തിൽ സ്പർസിനെ തേടി വീണ്ടും ഭാഗ്യമെത്തി.  ഇത്തവണ എറിക് ലമേലയെ വാൻ ഡയ്ക്ക് ചവിട്ടിയത് റഫറി കണ്ടില്ലെങ്കിലും ലൈൻസ് മാൻ പെനാൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത കെയ്ൻ പിഴവില്ലാത്ത പന്ത് വലയിലാക്കിയതോടെ മത്സരം സമനിലയിൽ 2-2 ന് അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ ലിവർപ്പൂൾ ഇന്ന് സ്പർസിനെതിരെ

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ലിവർപൂൾ ഇന്ന് സ്പർസിനെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീല്ഡിലാണ് മത്സരം അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്. മാഞ്ചെസ്റ്റർ യൂണൈറ്റഡിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന സ്പർസിനെ തടയാൻ ലിവർപൂളിന് മികച്ച പ്രതിരോധം തന്നെ ഒരുക്കേണ്ടി വരും. ബ്രയ്റ്റനെതിരെ ജയിച്ചു വരുന്ന ലിവർപൂളിന് ആൻഫീൽഡിൽ തങ്ങളുടെ മികച്ച റെക്കോർഡ് തന്നെയാവും ആത്മാവിശ്വാസമാവുക.

സ്പർസ് നിരയിലേക്ക് പരിക്ക് മാറി സെർജ് ഓറിയേ തിരിച്ചെത്തിയേക്കും. പുതിയ സൈനിങ് ലൂക്കാസ് മോറ കളിക്കാൻ സാധ്യതയില്ല. ലിവർപൂൾ നിരയിലേക്ക് വാൻ ടയ്ക്ക് തിരിച്ചെത്തിയേക്കും. പക്ഷെ ആദം ലല്ലാന ഇത്തവണ കളിക്കാൻ സാധ്യതയില്ല. സ്പർസിനെതിരായ അവസാന 23 ഹോം മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലിവർപൂൾ തോറ്റത്. പക്ഷെ സീസണിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും വെംബ്ലിയിൽ ഏറ്റ് മുട്ടിയപ്പോൾ സ്പർസ് 4-1 ന് ക്ളോപ്പിന്റെ ടീമിനെ നാണം കെടുത്തിയിരുന്നു. ആ തോൽവിക്ക് കണക്ക് തീർക്കുക എന്നത് തന്നെയാവും ഇന്ന് ക്ളോപ്പിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version