ക്ളോപ്പിന് വീണ്ടും പ്രതികരണവുമായി റാമോസ്

ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞ് മാസങ്ങൾ ആയെങ്കിലും മുഹമ്മദ് സലായുടെ പരിക്കിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു. റാമോസിന്റെ കളിയെ വിമർശിച്ച ക്ളോപ്പിനെതിരെ പ്രതികരണവുമായി സെർജിയോ റാമോസ് തന്നെ രംഗത്തെത്തി. ഇത് രണ്ടാം തവണയാണ് ക്ളോപ്പിന് റാമോസ് മറുപടി നൽകുന്നത്.

തുടർച്ചയായി ഫൈനലുകൾ തോൽക്കുന്ന ക്ളോപ്പ് ഇത്തവണയും ഫൈനൽ തോൽവിക്ക് അതൊരു ന്യായീകരണമായി എടുക്കുന്നു എന്നാണ് റാമോസിന്റെ പ്രതികരണം. ക്ളോപ്പ് സ്വന്തം കളിക്കാരെ കുറിച്ചു വ്യാകുലനാകുന്നതാണ് കൂടുതൽ നല്ലത് എന്നും മാഡ്രിഡ് ക്യാപ്റ്റൻ കൂട്ടി ചേർത്തു.

നേരത്തെ റാമോസിന്റെ കളി ക്രൂരതയാണെന്നും എങ്ങനെയും ജയിക്കുക എന്ന റാമോസ് ശൈലി നല്ലതല്ലെന്നും ക്ളോപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് മാഡ്രിഡ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റേഡിയം വൈകും, ടോട്ടൻഹാം – ലിവർപൂൾ മത്സരം വെംബ്ലിയിൽ തന്നെ

പുതിയ സ്റ്റേഡിയത്തിലേക്ക് ഉടൻ മാറാമെന്ന ടോട്ടൻഹാമിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സെപ്റ്റംബർ 15ന് നടക്കേണ്ട ടോട്ടൻഹാം – ലിവർപൂൾ പോരാട്ടമായിരുന്നു പുതിയ സ്റ്റേഡിയത്തിലെ ആദ്യ മത്സരം. എന്നാൽ സ്റ്റേഡിയത്തിന്റെ സുരക്ഷിതത്വവുമായ ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം സ്റ്റേഡിയത്തിലെ ആദ്യ മത്സരം വൈകുമെന്ന് ടോട്ടൻഹാം വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ സെപ്റ്റംബർ 15ന് നടക്കേണ്ടിയിരുന്ന ലിവർപൂളിനെതിരായ മത്സരവും ഒക്ടോബർ 6ന് നടക്കേണ്ട കാർഡിഫ് സിറ്റിക്കെതിരായ മത്സരവുമാണ് വെംബ്ലിയിൽ വെച് നടക്കുക. ടോട്ടൻഹാമിന്റെ പുതിയ ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്ന എൻ.എഫ്.എൽ( അമേരിക്കൻ ഫുട്ബോൾ ലീഗ് ) മത്സരവും വെംബ്ലിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒക്ടോബർ 28ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരവും മാറ്റിവെക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ഈ ആഴ്ച നടക്കുന്ന ഫുൾഹാമിന്‌ എതിരായ മത്സരം മാത്രമാണ് വെംബ്ലിയിൽ നടക്കുക എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

ക്ളോപ്പിന് ഇന്ന് ആദ്യ പരീക്ഷണം. ആൻഫീൽഡിൽ വെസ്റ്റ് ഹാമിനെയാണ് ലിവർപൂൾ ഇന്ന് അവരുടെ ആദ്യ മത്സരത്തിൽ നേരിടുക. ട്രാൻസ്ഫർ വിൻഡോയിൽ ഏറെ പണം മുടക്കിയ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടംൻകൂടിയാണ് ഇന്നത്തേത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്.

പുതിയ സൈനിംഗ് ഫാബിഞ്ഞോക്ക് നേരിയ പരിക്കുണ്ട്. അതുകൊണ്ട് ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. പക്ഷെ നബി കെയ്റ്റ, അലിസൻ എന്നിവർ ഇന്ന് കളിച്ചേക്കും. സെൻട്രൽ ഡിഫൻസിലാണ് ക്ളോപ്പിന് തലവേദന. ക്ലാവൻ, ലോവരൻ എന്നിവർക്ക് പരിക്കാണ്. വാൻ ടയ്ക്കിന് ഒപ്പം ജോ ഗോമസ് കളിച്ചേക്കും.

വെസ്റ്റ് ഹാം നിരയിൽ ജാക്ക് വിൽഷെയർ ഇന്ന് അരങ്ങേറും. ഫിലിപ് ആന്ഡേഴ്സൻ, ഫെഡറിക്സ്, ഇസ ഡിയോപ് എന്നിവരും ഇന്ന് ലണ്ടൻ ക്ലബ്ബിനായി അരങ്ങേറിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാപോളിയെ ഗോളിൽ മുക്കി ലിവർപൂൾ

സഹൃദ മത്സരത്തിൽ നാപോളിയുടെ വല നിറച്ച് ലിവർപൂൾ. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ നാപോളിയെ തറപറ്റിച്ചത്. ലോക റെക്കോർഡ് തുകക്ക് ലിവർപൂളിൽ എത്തിയ ബ്രസീലിയൻ ഗോൾ കീപ്പർ അലിസണിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിലാണ് ലിവർപൂൾ ഉജ്ജ്വല ജയം സ്വന്തമാക്കിയത്.

ആദ്യ 10 മിനുട്ടിൽ തന്നെ രണ്ട് ഗോൾ അടിച്ചുകൊണ്ട് മികച്ച തുടക്കമാണ് ലിവർപൂളിന് ലഭിച്ചത്. ജെയിംസ് മിൽനറാണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് വൈനാൾഡത്തിലൂടെ ലിവർപൂൾ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി.  തുടർന്ന് ആദ്യ പകുതിയിൽ കൂടുതൽ ഗോൾ വഴങ്ങിയില്ലെങ്കിലും രണ്ടാം പകുതിയിൽ മത്സരം നിയന്ത്രിച്ച ലിവർപൂൾ മൂന്ന് ഗോൾ കൂടി നേടി ലിവർപൂൾ മത്സരം പൂർത്തിയാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മുഹമ്മദ് സലയിലൂടെ ഗോളടി തുടങ്ങിയ ലിവർപൂൾ സ്റ്റുരിഡ്ജിലൂടെയും മോറെനെയിലൂടെയും ഗോളടി പൂർത്തിയാക്കി മത്സരം തങ്ങളുടേതാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിവർപൂളിന്റെ വെയിൽസ് യുവ താരം ഇനി ഷെഫീൽഡിൽ

ലിവർപൂളിന്റെ ഏറ്റവും മികച്ച യുവ താരം ബെൻ വുഡ്ബേണ് ഇനി ഷെഫീൽഡിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം വരാനിരിക്കുന്ന സീസൺ ഷെഫീൽഡിൽ കളിക്കുക.

18 വയസുകാരനായ താരം ലിവർപൂൾ സീനിയർ ടീമിനായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേട്ടകാരനും താരമാണ്. ലീഗ് കപ്പിൽ ലീഡ്സിന് എതിരെ ഗോൾ നേടുമ്പോൾ വെറും 17 വയസും 45 ദിവസവും മാത്രമായിരുന്നു താരത്തിന്റെ പ്രായം.

ചാംപ്യൻഷിപ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡിന് സ്വാൻസിക്ക് എതിരെയാണ് ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദം തീരുന്നില്ല, റാമോസിനെതിരെ രൂക്ഷ വിമർശനം നടത്തി ക്ളോപ്പ്

ചാംപ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലായെ ഫൗൾ ചെയ്ത സെർജിയോ റാമോസിനെതിരെ ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. റാമോസിന്റെ ഫൗളിനെ ദയയില്ലാത്ത ഗുസ്തിക്കാരനെ പോലെ എന്നാണ് ക്ളോപ്പ് വിശേഷിപ്പിച്ചത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിന് 2 മാസങ്ങൾക്ക് ഇപ്പുറമാണ് ക്ളോപ്പ് അന്നത്തെ വിവാദത്തെ കുറിച്ചു മൗനം വെടിയുന്നത്. മെയ് മാസത്തിൽ നടന്ന ഫൈനലിൽ 3-1 ന് മാഡ്രിഡ് ജയം സ്വന്തമാക്കിയിരുന്നു. സലായെ പരിക്കേൽപ്പിച്ച ഫൗളിന് പുറമെ ലിവർപൂൾ ഗോളി കാര്യസിനെ എൽബോ ചെയ്തു എന്ന ആരോപണവും റാമോസിനെതിരെ ഉയർന്നിരുന്നു.

വിവാദങ്ങളിൽ റാമോസിന്റെ പ്രതികരണങ്ങളെയും ക്ളോപ്പ് രൂക്ഷമായി വിമർശിച്ചു. റാമോസ് പലപ്പോഴും ഇത്തരം ഫൗളുകളിൽ നിന്ന് രക്ഷപെടുകയാണെന്നും ഒരു വർഷം മുൻപ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജൂവന്റസ് താരം കോഡറാഡോയുടെ ചുവപ്പ് കാർഡിലും റാമോസ് ഭാഗമായിരുന്നു എന്നും ക്ളോപ്പ് കൂട്ടിച്ചേർത്തു. പലരും ഇതൊക്കെ അവർ ജയിക്കുമ്പോൾ മറക്കുന്നു, പക്ഷെ ഞാൻ അത്തരകാരൻ അല്ല. ക്ളോപ്പ് തുടർന്നു.

അമേരിക്കയിൽ പ്രീ സീസൺ ടൂറിനിടയിലുള്ള പത്ര സമ്മേളനത്തിലാണ് ക്ളോപ്പ് പ്രതികരണം നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റിക്ക് പ്രീ സീസണിലെ രണ്ടാം തോൽവി, ഇത്തവണ വീണത് ലിവർപൂളിന് മുൻപിൽ

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ സിറ്റിക്കെതിരെ ലിവർപൂളിന്റെ ശക്തമായ തിരിച്ചു വരവ്. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചു വന്ന ലിവർപൂൾ 2-1 ന് മത്സരം ജയിച്ചു. സലാഹ്, മാനെ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. സിറ്റിയുടെ ഏക ഗോൾ സാനെയാണ് നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57 ആം മിനുട്ടിലാണ് സിറ്റിയുടെ ഗോൾ പിറന്നത്. ബെർനാടോ സിൽവയുടെ പാസിൽ നിന്ന് സാനെയുടെ ഗോൾ. തുടർന്ന് ക്ളോപ്പ് സലാഹിനെ കളത്തിൽ ഇറക്കി. ഇറങ്ങി ഒരു മിനുട്ടിനകം താരം ലിവർപൂളിന്റെ സമനില ഗോൾ കണ്ടെത്തി.

കളി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ റഫറി ലിവർപൂളിന് പെനാൽറ്റി നൽകി. ഡൊമനിക് സോളങ്കിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. കിക്കെടുത്ത മാനെ പിഴവൊന്നും വരുത്തിയില്ല. സ്കോർ 2-1.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാരിയസിന് പിന്തുണയുമായി സലാ രംഗത്ത്

ലിവർപൂൾ ഗോൾ കീപ്പർ ലോറിസ് കാരിയസിന് പിന്തുണയുമായി സൂപ്പർ താരം മുഹമ്മദ് സലാ രംഗത്ത്. കളികളത്തിലെ പിഴവുകളുടെ പേരിൽ ഏറെ വിമർശങ്ങൾ നേരിടുന്ന സഹ താരത്തിന് ട്വിറ്ററിലൂടെയാണ് സലാ പിന്തുണ അറിയിച്ചത്. ഏറ്റവും മികച്ചവർക്ക് പോലും പിഴവുകൾ പറ്റാറുണ്ടെന്നും വെറുക്കുന്നവരെ അവഗണിക്കാനുമാണ് സലാ കാരിയസിനോട് പറഞ്ഞത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പിഴവുകൾ കാരണം ഏറെ വിമർശനമാണ് താരം നേരിടുന്നത്. കൂടാതെ 2 പ്രീ സീസൺ മത്സരങ്ങളിലും താരം ഗുരുതര പിഴവുകളും വരുത്തി. ഇതോടെ മാധ്യമങ്ങളും ഫുട്ബോൾ ആരാധകരും കടുത്ത വിമർശനമാണ് താരത്തിന് നേരെ നടത്തിയത്. ഈ സാഹചര്യത്തിലാണ് സലായുടെ ട്വീറ്റ് വരുന്നത്.

റെക്കോർഡ് തുകക്ക് അലിസൻ ബെക്കർ ലിവർപൂളിൽ എത്തിയതോടെ കാരിയസിന് ലിവർപൂൾ ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല. താരം ഒരു പക്ഷെ ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലിവർപൂളിനെ വീഴ്ത്തി ഡോർട്ട്മുണ്ട്

തന്റെ ഒഴയ ടീമിന് മുൻപിൽ ക്ളോപ്പിന് കാലിടറി. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരെ ലിവർപൂളിന് തോൽവി. 3-1 നാണ് ജർമ്മൻ ടീം ലിവർപൂളിനെ മറികടന്നത്. അമേരിക്കൻ താരം ക്രിസ്ത്യൻ പുലിസിച്ചിന്റെ മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ടിന് തുണയായത്.

ആദ്യ പകുതിയിൽ വിർജിൽ വാൻ ടയ്ക്കിന്റെ ഗോളിൽ ലിവർപൂൾ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ ജർമ്മൻ ടീം ശക്തമായി തിരിച്ചു വന്നു. ,65 ആം മിനുട്ടിൽ പുലിസിച്ചിലൂടെ സമനില ഗോൾ നേടിയ ഡോർട്ട്മുണ്ടിന് 90 ആം മിനുട്ടിൽ താരം തന്നെ ലീഡും സമ്മാനിച്ചു. 92 ആം മിനുട്ടിൽ ലാർസനും ഗോൾ നേടിയതോടെ ഡോർട്ട്മുണ്ടിന് ജയം ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലാ പരിപൂർണ്ണ ആരോഗ്യവാൻ – ക്ളോപ്പ്

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ പരിപൂർണ്ണ കായിക ക്ഷമത വീണ്ടെടുത്തതായി പരിശീലകൻ യുർഗൻ ക്ളോപ്പ്. മെയ് മാസത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് താരത്തിന് തോളിന് പരിക്കേറ്റത്. ഇതോടെ ലോകകപ്പിൽ കാര്യമായ പ്രകടനം നടത്താനാവാതെ പോയി.

സലായുടെ ആരോഗ്യ പ്രശ്നങ്ങൾ ലിവർപൂളിന്റെ സീസണിലെ തുടക്ക മത്സരങ്ങളിൽ ആശങ്ക ഉണ്ടാകുമോ എന്നതിനാണ് ക്ളോപ്പിന്റെ വിശദീകരണത്തോടെ അവസനമായത്. താരം പൂർണ്ണ ആരോഗ്യവാൻ ആണെന്നും കളി ഏറെ ആസ്വദിക്കുന്നതായും ക്ളോപ്പ് വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിൽ എത്തിയത് ബാഴ്‍സയെയും ബയേണിനെയും തിരസ്കരിച്ച് – നാബി കീറ്റ

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്‌സലോണയെയും ബയേൺ മ്യൂണിക്കിനെയും തള്ളിയാണ് താൻ ആൻഫീൽഡിൽ എത്തിയതെന്ന് ലിവർപൂൾ താരം നാബി കീറ്റ. 48 മില്യണോളം ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് നൽകിയാണ് ക്ലോപ്പ് കീറ്റയെ ലിവർപൂളിൽ എത്തിച്ചത്. ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടിയ ലെപ്‌സിഗിന്റെ അമരക്കാരിൽ ഒരാളായ കീറ്റയെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിന് മുൻപേ ലിവർപൂൾ ശ്രമം തുടങ്ങിയിരുന്നു.

22 കാരനായ നാബി കീറ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണിൽ 8 അസിസ്റ്റുകളും 8 ഗോളുകളും നേടി. ലെപ്‌സിഗിനൊപ്പം നാബി കീറ്റ ലോക ഫുട്ബോളിന്റെ ശ്രദ്ധയാകർഷിച്ചു. റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയൻ ടോപ് ലീഗ് ക്ലബ്ബായ സാൽസ്ബർഗിൽ നിന്നുമാണ് നാബി കീറ്റ ലെപ്‌സിഗിൽ എത്തുന്നത്. ലിവർപൂളിലെ സഹതാരമായ മാനെയും സാൽസ്ബർഗിന്റെ താരമായിരുന്നു. ആൻഫീൽഡിൽ സ്റ്റീവൻ ജെറാഡിന്റെ 8ആം നമ്പർ ജേഴ്‌സിയിലാണ് നാബി കീറ്റ കളത്തിൽ ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആൻഫീൽഡിലെ നിരാശക്ക് വിട, വാർഡ് ഇനി ലെസ്റ്ററിൽ

ലിവർപൂളിന്റെ ഗോളി ഡാനി വാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി. 12.5 മില്യൺ പൗണ്ട് നൽകിയാണ് ലെസ്റ്റർ താരത്തെ ടീമിൽ എത്തിച്ചത്. 2012 മുതൽ ലിവർപൂൾ താരമാണ്‌ വാർഡ് എങ്കിലും കേവലം 3 കളികൾ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ കളിക്കാനായത്. റെക്കോർഡ് തുകക്ക് അലിസൻ എത്തിയതോടെ താരത്തിന്റെ ആൻഫീൽഡ് എക്സിറ്റ് സ്ഥിരീകരണമായി.

25 വയസുകാരനായ വാർഡ് വെയിൽസ് ദേശീയ താരമാണ്. ലെസ്റ്ററുമായി 4 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. കാസ്പർ സ്മൈകൾ ഒന്നാം നമ്പർ ഗോളിയായ ലെസ്റ്ററിൽ ആദ്യ ഇലവനിൽ സ്ഥാനം നേടുക താരത്തിന് ദുഷ്കരമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version