ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സാരി ലാസിയോയിലേക്ക് തിരിച്ചെത്തി


മൗറീസിയോ സാരി ലാസിയോയിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തി. റോമൻ ക്ലബ്ബിലേക്കുള്ള അദ്ദേഹത്തിൻ്റെ രണ്ടാം വരവാണിത്. യൂറോപ്യൻ യോഗ്യത നേടാൻ കഴിയാതെ വന്നതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞ മാർക്കോ ബറോണിക്ക് പകരമാണ് 66 കാരനായ ഇറ്റാലിയൻ പരിശീലകൻ എത്തുന്നത് എന്ന് ക്ലബ്ബ് തിങ്കളാഴ്ച അറിയിച്ചു.



സാരി ആദ്യമായി 2021 ലാണ് ലാസിയോയിൽ ചേർന്നത്. 2023ൽ അവരെ സീരി എയിൽ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. പിന്നീട് 2024 മാർച്ചിൽ അദ്ദേഹം രാജിവെച്ചു. അതിനുശേഷം ലാസിയോ സ്ഥിരതയ്ക്കായി പോരാടുകയായിരുന്നു. ഒരു സീസണിൽ മൂന്ന് പരിശീലകരെ അവർക്ക് മാറ്റേണ്ടിവന്നു – സാരി, ജിയോവാനി മാർട്ടുസിയേല്ലോ, ഇഗോർ ട്യൂഡോർ – അതിനുശേഷമാണ് 2024 സമ്മറിൽ ബറോണി ചുമതലയേറ്റത്.


2024-25 സീരി എ കാമ്പെയ്‌നിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും, അവസാന ദിനം ലെച്ചെയോട് ഹോം മത്സരത്തിൽ തോറ്റതോടെ ബറോണിയുടെ ലാസിയോയ്ക്ക് യൂറോപ്യൻ യോഗ്യത നഷ്ടമായി.

ആഴ്‌സണൽ താരം നുനോ ടവാരസ് ലാസിയോയിൽ ചേർന്നു

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസ് ഇറ്റാലിയൻ സീരി എ ക്ലബ് ലാസിയോയിൽ ചേർന്നു. കഴിഞ്ഞ സീസണുകളിൽ ഫ്രഞ്ച് ക്ലബ് മാഴ്‌സയിലും ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിലും കളിച്ച ടവാരസ് നിലവിൽ വായ്പ അടിസ്ഥാനത്തിൽ ആണ് ആദ്യം ലാസിയോയിൽ ചേരുക. നിലവിൽ താരവും ആയി 2029 വരെയുള്ള 5 വർഷത്തെ കരാറിൽ ലാസിയോ വാക്കാൽ എത്തിയെന്നാണ് റിപ്പോർട്ട്.

പോർച്ചുഗീസ് താരത്തിനെ കൈമാറുന്നതിലൂടെ 9 മില്യൺ യൂറോയാണ് ലോണിന് ശേഷം ആഴ്‌സണലിന് ലഭിക്കുക. നിലവിൽ താരത്തെ ലോണിന് ശേഷം ഉറപ്പായിട്ടും മേടിക്കണം എന്ന വ്യവസ്ഥ കരാറിൽ ഉണ്ട്. ഇത് കൂടാതെ താരത്തെ ഭാവിയിൽ ലാസിയോ വിൽക്കുക ആണെങ്കിൽ അതിൽ ഒരു പങ്ക് ആഴ്‌സണലിന് ലഭിക്കും എന്നും വ്യവസ്ഥയിൽ ഉണ്ട്. ടവാരസ് ഉടൻ തന്നെ ലാസിയോയിൽ മെഡിക്കൽ പൂർത്തിയായ ശേഷം കരാർ ഒപ്പ് വെക്കും.

ലാസിയോയുടെ പുതിയ പരിശീലകനായി ബറോണി

മാർക്കോ ബറോണി ലാസിയോയുടെ പുതിയ പരിശീലകനാകും. കരാർ ഒപ്പുവെക്കാൻ ആയി അദ്ദേഹം റോമിലെത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തെ കരാർ ആകും ബറോണി ഒപ്പുവെക്കുക. ബറോണി 1 മില്യൺ യൂറോയും ബോണസും വേതനമായി ലാസിയോയിൽ നേടും.

കഴിഞ്ഞയാഴ്ച ഇഗോർ ട്യൂഡർ രാജിവച്ചതിനെ തുടർന്ന് ലാസിയോയികെ പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൂന്നു മാസം മാത്രമാണ് ട്യുഡോർ ലാസിയോക്ക് ഒപ്പം ഉണ്ടായിരുന്നത്. മാർച്ചിൽ മൗറിസിയോ സാരിക്ക് പകരമായായുരുന്നു ട്യുഡോർ വന്നത്. അദ്ദേഹത്തെ നിലനിർത്താൻ മാനേജ്മെന്റിന് പദ്ധതിയുണ്ടായിരുന്നില്ല.

നിലവിലെ ലാസിയോ ഫസ്റ്റ് ടീമിൽ നിന്ന് എട്ട് കളിക്കാരെ മാറ്റാൻ ട്യൂഡോർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടെ ട്യുഡോറിൽ നിന്ന് ക്ലബ് അകലാൻ കാരണമായി‌.

അവശ്യ സമയത്ത് ഫോമിലേക്ക് ഉയർന്ന് ബയേൺ, ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചു

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്നലെ മ്യൂണിക്കൽ വച്ച് നടന്ന രണ്ടാം പാദ പ്രീക്വാട്ടർ പോരാട്ടത്തിൽ ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബയേൺ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഒന്നേ പൂജ്യത്തിന് ഇറ്റലിയിൽ വച്ച് പരാജയപ്പെട്ട ബയേണ് നിർണായക മത്സരം ആയിരുന്നു ഇന്നലെ നടന്നത്.

മത്സരത്തിൽ 3-0ന് വിജയിച്ചതോടെ 3-1ന്റെ അഗ്രിഗേറ്റ് സ്കോറുമായി ബയോൺ ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ 38ആം മിനിറ്റിൽ ഹാരി കെയ്നിലൂടെയാണ് ബയേൺ ലീഡ് എടുത്തത്. ഗുറേറയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതിയുടെ അവസാനം തോമസ് മുള്ളർ ബയേണിന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ആദ്യ പകുതി 2-0 എന്ന നിലയിൽ അവസാനിച്ചു. മുള്ളറിന്റെ 54ആം ചാമ്പ്യൻസ് ലീഗ് ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ 66ആം മിനിറ്റിൽ വീണ്ടും ഹാരി കെയ്ൻ സ്കോർ ചെയ്തതോടെ ബയേൺ വിജയം ഉറപ്പിച്ചു. സാനെയാണ് രണ്ടാം ഗോൾ ഒരുക്കിയത്. ഈ ഗോളോടെ ഈ സീസണിൽ കെയ്ന് 33 ഗോളുകളായി. ഈ വിജയം പരിശീലകൻ തോമസ് ട്യൂഷലിന്റെ മേലെയുള്ള എല്ലാ വെല്ലുവിളിയും തൽക്കാലത്തേക്ക് ഇല്ലാതാക്കും. ഇനി ഈ സീസൺ അവസാനം വരെ തോമസ് ട്യൂഷൽ തന്നെ തുടരും എന്ന് പ്രതീക്ഷിക്കാം‌.

ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന നാലാമത്തെ മാത്രം ഗോൾ കീപ്പർ ആയി ഇവാൻ പ്രൊവഡൽ

യുഫേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന നാലാമത്തെ മാത്രം ഗോൾ കീപ്പർ ആയി ഇവാൻ പ്രൊവഡൽ. ഇന്നലെ അത്ലറ്റികോ മാഡ്രിഡിന് എതിരായ മത്സരത്തിൽ ലാസിയോക്ക് ആയി 94 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെയാണ് ഇറ്റാലിയൻ ഗോൾ കീപ്പർ ഗോൾ നേടിയത്.

94 മത്തെ നമ്പർ അണിഞ്ഞ താരത്തിന്റെ ഗോളിൽ 94 മത്തെ മിനിറ്റിൽ ലാസിയോ സമനിലയും നേടി. ചാമ്പ്യൻസ് ലീഗിൽ ഇതിനു മുമ്പ് 3 ഗോൾ കീപ്പർമാർ ആണ് ഗോൾ നേടിയിട്ടുള്ളത്. ഹാൻസ്-ഹോർജ് ബട്ട്, സിനാൻ ബൊലാറ്റ്, വിൻസെന്റ് എനെയെമ എന്നിവർ ആണ് ഇതിനു മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ ഗോൾ കീപ്പർമാർ.

ലാസിയോയെ തകർത്തു നയം വ്യക്തമാക്കി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു തങ്ങളുടെ നയം വ്യക്തമാക്കി യുവന്റസ്. ജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ലാസിയോ 15 മത് ആണ്. സ്വന്തം മൈതാനത്ത് ലാസിയോക്ക് കൂടുതൽ നേരം പന്ത് നൽകിയെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് യുവന്റസ് ആയിരുന്നു. മനോഹര നീക്കത്തിന് ഒടുവിൽ ലോകറ്റെല്ലിയുടെ പാസിൽ നിന്നു പത്താം മിനിറ്റിൽ തുസാൻ വ്ലാഹോവിചിലൂടെ യുവന്റസ് മുന്നിൽ എത്തി.

തുടർന്ന് 26 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ചിയേസ യുവന്റസിന് രണ്ടാം ഗോൾ നൽകി. ലാസിയോ ഗോൾ കീപ്പറുടെ മികവ് ആണ് അവർ കൂടുതൽ ഗോൾ വഴങ്ങുന്നത് തടഞ്ഞത്. രണ്ടാം പകുതിയിൽ കമാദയുടെ പാസിൽ നിന്നു 64 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോ ഒരു ഗോൾ മടക്കി. എന്നാൽ 3 മിനിറ്റിനുള്ളിൽ മകെൻസിയുടെ പാസിൽ നിന്നു തന്റെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയ വ്ലാഹോവിച് യുവന്റസ് ജയം ഉറപ്പിക്കുക ആയിരുന്നു.

ഗുവന്ദോസി ഇനി ലാസിയോയിൽ

മധ്യനിര താരം ഗുവന്ദോസിയെ ഇറ്റാലിയൻ ക്ലബായ ലാസിയോ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ നിന്നാണ് ഗുന്ദോസി ലാസിയോയിൽ എത്തുന്നത്. ലോണിൽ ആണ് താരം ലാസിയോയിൽ ചേരുന്നത്‌. 1 മില്യൺ ലോൺ ഫീ ആയി നൽകണം. അതു കഴിഞ്ഞ് 15 മില്യൺ നൽകിയാൽ താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാം.

ആഴ്സണലിന്റെ താരമായിരുന്ന ഗുവന്ദോസി2021 ലോണിൽ ആയിരുന്നു മാഴ്സെയിൽ ആദ്യം എത്തിയത്. അവിടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ കഴിഞ്ഞ വർഷം അവിടെ സ്ഥിര കരാർ ഒപ്പുവെച്ചു. താരം ഫ്രഞ്ച് ക്ലബിൽ എൺപതോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.

മുമ്പ് ലോണിൽ ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ ഗുന്ദോസി കളിച്ചിരുന്നു. 2018ൽ ആയിരുന്നു ഗുന്ദോസി ആഴ്സണലിൽ എത്തിയത്. പി എസ് ജിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഫ്രാൻസിനായി 7 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

ജയത്തോടെ പുതിയ സീസൺ തുടങ്ങി യുവന്റസ്, റോമക്ക് സമനില

ഇറ്റാലിയൻ സീരി എയിൽ പുതിയ സീസൺ ജയത്തോടെ തുടങ്ങി യുവന്റസ്. ഉഡിനെസെയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് യുവന്റസ് തോൽപ്പിച്ചത്. യുവന്റസ് കൂടുതൽ നേരം പന്ത് കൈവശം വെച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് എതിരാളികൾ ആയിരുന്നു. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വ്ലാഹോവിച്ചിന്റെ പാസിൽ നിന്നു ഫെഡറികോ ചിയെസ യുവന്റസിനെ മുന്നിൽ എത്തിച്ചു. 20 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട വ്ലാഹോവിച് യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സുന്ദരമായ ടീം ഗോളോടെ യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. ചിയെസയുടെ ബാക് ഹീൽ പാസിൽ നിന്നു ആന്ദ്രയെ കാമ്പിയാസോ നൽകിയ ക്രോസിൽ നിന്നു ഹെഡറിലൂടെ റാബിയോറ്റ് ആണ് യുവന്റസിന്റെ മൂന്നാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എ.എസ് റോമ സലർനിറ്റാനയോട് 2-2 ന്റെ സമനില വഴങ്ങി. റോമക്ക് ആയി ആന്ദ്രയ ബെലോട്ടി ഇരട്ടഗോൾ നേടിയപ്പോൾ അന്റോണിയോ കാന്ദ്രേവ എതിർ ടീമിന് ആയി 2 ഗോളുകൾ നേടി. അറ്റലാന്റ സീസൺ ജയിച്ചു തുടങ്ങിയപ്പോൾ ലാസിയോ ആദ്യ മത്സരത്തിൽ ലെകെയോട് പരാജയപ്പെട്ടു. ആദ്യം ഗോൾ നേടിയ ശേഷം 2 ഗോൾ വഴങ്ങിയാണ് ലാസിയോ പരാജയം ഏറ്റുവാങ്ങിയത്.

സ്പർസ് ഗോൾ കീപ്പർ ലോരിസിനെ സ്വന്തമാക്കാൻ ലാസിയോ ശ്രമിക്കുന്നു

സ്പർസിന്റെ ഗോൾ കീപ്പർ ആയ ഹ്യൂഗോ ലോരിസ് ഇറ്റലിയിലേക്ക് എത്താൻ സാധ്യത. ലാസിയോ ക്ലബ് താരവുമായി ചർച്ചകൾ നടത്തിയതായി ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ലോരിസ് സ്പർസ് വിടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. താരം ഉടൻ തന്നെ പുതിയ ക്ലബ് കണ്ടെത്തും എന്നാണ് പ്രതീക്ഷ‌. സൗദിയിൽ നിന്ന് ഉൾപ്പെടെ പല ക്ലബുകളുമായും ഇപ്പോൾ ലോരിസ് ചർച്ചകൾ നടത്തുന്നുണ്ട്.

അവസാന 11 വർഷമായി സ്പർസിനൊപ്പം ഉള്ള താരമാണ് ലോരിസ്. സ്പർസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവുമാണ് ലോരിസ്. കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ലോരിസ് വിരമിച്ചിരുന്നു. ലോറിസ് നാല് ലോകകപ്പുകളിലും മൂന്ന് യൂറോകളിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ൽ ലോകകപ്പ് കിരീടത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. ടോട്ടനത്തിന് ഒപ്പം ഇത്ര നീണ്ടകാലം കളിച്ചു എങ്കിലും ഒരു കിരീടം നേടാൻ ആകാതെയാകും ലോരിസ് ക്ലബ് വിടുന്നത്.

കമാഡക്ക് വേണ്ടി ലാസിയോ നീക്കം

ഫ്രീ ഏജന്റ് ആയി തുടർന്ന ജാപ്പനീസ് താരം ഡൈച്ചി കമാഡക്ക് വേണ്ടി ലാസിയോയുടെ ശ്രമം. താരത്തിന് മുന്നിൽ ലാസിയോ കരാറിന്റെ രൂപ രേഖ വാക്കാൽ നൽകി കഴിഞ്ഞു എന്ന് ഫാബ്രിസിയോ റൊമാനോ സൂചിപ്പിച്ചു. കൂടുതൽ ചർച്ചകൾ നടന്ന് വരികയാണ്. ഫ്രാങ്ക്ഫെർട്ടുമായുള്ള കരാർ അവസാനിച്ച ശേഷം പല ടീമുകളും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ആരും കൃത്യമായ ഓഫർ മുന്നോട്ടു വെച്ചിട്ടില്ല. അതിനിടെ എസി മിലാൻ താരത്തെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാൻ നിർണായകമായി ശ്രമം നടത്തി.

Kamada

എന്നാൽ വിയ്യാറയൽ താരം സാമുവൽ ചുകുവെസയെ എത്തിക്കാൻ കഴിഞ്ഞതോടെ അവസാന നിമിഷം കമാഡയിൽ നിന്നും എസി മിലാൻ പിൻ വാങ്ങി. ചുകുവെസെ എത്തിയതോടെ കൂടുതൽ നോൺ-ഈയു താരങ്ങൾക്കുള്ള സ്ഥാനം ടീമിൽ ഇല്ലാത്തതാണ് മുഖ്യ കാരണം. കൂടാതെ ക്രിസ്റ്റ്യൻ പുലീസിച്ചും ടീമിൽ എത്തി. ബറൂസിയ ഡോർമുണ്ട്, അത്ലറ്റികോ മാഡ്രിഡ് ടീമുകളാണ് ജാപ്പനീസ് താരത്തിന് പിറകെ ഉണ്ടായിരുന്ന മറ്റു ടീമുകൾ. എന്നാൽ ഇവരും ചർച്ചകൾ മുന്നോട്ടു കൊണ്ടു പോയില്ല. ലാസിയോക്ക് ആവട്ടെ മിലിങ്കോവിച്ച് സാവിച്ചിന്റെ വിടവ് നികത്താൻ മധ്യനിരയിൽ മികച്ചൊരു താരത്തെ ആവശ്യമാണ് താനും.ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നേരത്തെയും കമാഡക്ക് മുൻപിൽ ലാസിയോ എത്തിയിരുന്നെങ്കിലും താരം പ്രതീക്ഷിച്ച സാലറി നൽകാൻ സാധിക്കാത്തത് കൊണ്ട് പിൻവാങ്ങുകയായിരുന്നു.

ഹുഡ്സൻ-ഒഡോയിക്ക് വേണ്ടി ലാസിയോ രംഗത്ത്

ചെൽസി താരം കല്ലം ഹുഡ്സൻ ഒഡോയിക്ക് വേണ്ടി ലാസിയോയുടെ ശ്രമം. ടീമുകൾ തമ്മിലുള്ള ചർച്ച വളരെയധികം പുരോഗമിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അടുത്ത വർഷത്തോടെ താരത്തെ സ്വന്തമാക്കാവുന്ന രീതിയിൽ ലാസിയോക്ക് ഒഡോയിയെ ലോണിൽ കൈമാറുമെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ സൂചനകൾ റോമാനൊ പൂർണമായും തള്ളി. താരത്തിന് 2024 വരെ ചെൽസിയിൽ കരാർ ഉള്ളൂ എന്നതിനാൽ ഉടൻ തന്നെ ട്രാൻസ്ഫർ നടത്താനാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ശ്രമം.

അതേ സമയം പ്രിമിയർ ലീഗ് ടീമുകളും താരത്തിന് പിറകെ ഉണ്ട്. ഹുഡ്സൻ ഒഡോയിക്ക് വേണ്ടി കാര്യമായ ശ്രമങ്ങൾ നടത്തിയ ഫുൾഹാമിന്റെ ഓഫർ പക്ഷെ ചെൽസി തള്ളുകയാണ് ഉണ്ടായത്. ഉയർന്ന ട്രാൻസ്ഫർ തുക തന്നെയാണ് ചെൽസി പ്രതീക്ഷിക്കുന്നത്. ഇതോടെയാണ് നേരത്തെ തന്നെ താരത്തിൽ കണ്ണുണ്ടായിരുന്ന ലാസിയോ ചർച്ചകളിലേക്ക് കടന്നത്. അരങ്ങേറ്റത്തിന് ശേഷം പല സീസണുകളിലും കാര്യമായ അവസരങ്ങൾ ഇല്ലാതെ വന്നതോടെ കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസനിൽ ലോണിൽ കളിക്കുകയായിരുന്നു താരം. ആകെ 21 മത്സരങ്ങൾ ജർമൻ ടീമിന് വേണ്ടി കളിച്ചു. ഒരേയൊരു ഗോളാണ് നേടാൻ ആയത്.

ന്യൂയോർക്ക് സിറ്റിയുടെ അർജന്റീന മുന്നേറ്റനിര താരം ഇനി ലാസിയോയിൽ

ന്യൂയോർക്ക് സിറ്റിയുടെ അർജന്റീന മുന്നേറ്റനിര താരം ടാറ്റി കാസ്റ്റല്ലനോസ് ലാസിയോയിൽ. 15 മില്യൺ യൂറോക്ക് ആണ് താരത്തെ ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കിയത്. 24 കാരനായ താരം കഴിഞ്ഞ സീസണിൽ ലോണിൽ ജിറോണക്ക് ആയാണ് കളിച്ചത്.

കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ 37 കളികളിൽ 14 ഗോളുകൾ നേടിയ താരം റയൽ മാഡ്രിഡിന് എതിരെ ഒരു കളിയിൽ നാലു ഗോളുകൾ നേടിയിരുന്നു. ബെൻഫിക്കയും നേരത്തെ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു. 2028 വരെയാണ് താരം ലാസിയോയിൽ കരാർ ഒപ്പ് വെക്കുക.

Exit mobile version