Premier LeagueTransfer

പോഗ്ബയെ ഒരുപാട് ഇഷ്‌ടമാണ്‌, യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സിദാൻ

സ്വന്തം നാട്ടുകാരൻ പോൾ പോഗ്ബയെ ഒരുപാട് ഇഷ്ടമാണ് എന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. പോഗ്ബ തികച്ചും വ്യത്യസ്തനായ കളിക്കാരനാണ്, റയൽ മാഡ്രിഡിൽ പോഗ്ബയെ കാണാൻ താൽപര്യം ഉണ്ടെന്നും സിദാൻ വ്യക്തമാക്കി. പോഗ്ബ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക് മാറാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക് ഇടയിലാണ് സിദാന്റെ പരാമർശങ്ങൾ എന്നതും ശ്രദ്ധേയമാണ്.

കളിക്കളത്തിൽ എല്ലാം ചെയ്യാൻ കഴിവുള്ള താരമാണ്‌ പോഗ്ബ, മധ്യനിരയിലും ആക്രമണത്തിലും ഒരുപോലെ സംഭാവന നൽകാൻ കഴിവുള്ള താരമാണ്‌ പോഗ്ബ. ഒരു വ്യക്തി എന്ന നിലയിലും പോഗ്ബയെ ഇഷ്ടമാണ് എന്നും സിദാൻ വെളിപ്പെടുത്തി. നേരത്തെ രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേള സമയത്തിൽ സിദാനോടുള്ള തന്റെ ഇഷ്ടം പോഗ്ബയും വ്യക്തമാക്കിയിരുന്നു. സിദാന്റെ കീഴിൽ കളിക്കുക എന്നത് സ്വപ്നമാണ് എന്നും താരം പരസ്യമായി തന്നെ പറഞ്ഞതോടെയാണ് ട്രാൻസ്ഫർ റൂമറുകൾ വന്നത്.