Premier League

ന്യൂകാസിൽ യുണൈറ്റഡിനെതിരെ സ്പർസിന് വിജയം

പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് എതിരെ ടോട്ടൻഹാം ഹോട്സ്പറിനു വിജയം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ട് ആയ സൈന്റ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പർസ്‌ വിജയം കണ്ടത്. ആദ്യ പകുതിയിൽ ആണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

മത്സരം തടുങ്ങി എട്ടാം മിനിറ്റിൽ തന്നെ സ്പർസ്‌ ആതിഥേയരുടെ വലകുലുക്കി, ബെൽജിയം താരം യാൻ വെർട്ടോങ്ങാൻ ആണ് ഗോൾ പട്ടിക തുറന്നത്. എന്നാൽ രണ്ടു മിനിറ്റിനകം ജോസെല്യൂവിലൂടെ ന്യൂകാസിൽ സമനില നേടി. പക്ഷെ അഞ്ചു മിനിറ്റിനകം സ്പർസ് വിജയം ഉറപ്പിച്ച ഗോൾ നേടി, ഡെലെ അല്ലി ആയിരുന്നു ഗോൾ സ്‌കോറർ.

സമനില പിടിക്കാൻ രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ന്യൂകാസിലിനു ലഭിച്ചിരുന്നു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. റോണ്ടണിന്റെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയതോടെ സ്പർസ്‌ വിജയം ഉറപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial