കൊൽക്കത്ത ഫുട്ബോൾ ലീഗ്; പീർലെസിന് രണ്ടാം വിജയം, ലീഗിൽ ഒന്നാമത്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലസിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ബംഗാൾ പോലീസിനെയാണ് പീർലെസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പീർലസിന്റെ വിജയം. പീർലസിനായി ക്രോമ ഇരട്ട ഗോളുകളും വോൾഫി ഒരു ഗോളും നേടി.

രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റായ പീർലെസ് 6 പോയന്റുള്ള മോഹൻ ബഗാനെ ഗോൾ ഡിഫറൻസിൽ മറികടന്ന് ലീഗിൽ ഒന്നാമത് എത്തി. 16ആം തീയതി മോഹൻ ബഗാനുമായാണ് പീർലസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial