Premier League

സ്പർസിന് ഫുൾഹാമിനെതിരെ വലിയ പരാജയം

ടോട്ടനത്തിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. അവർ ഇന്ന് ഫുൾഹാമിനോട് വലിയ പരാജയം ഏറ്റുവാങ്ങി. ക്രേവൻ കോട്ടേജിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് സ്പർസ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 42ആം മിനുട്ടിൽ റോഡ്രിഗോ മുനിസിലൂടെ ആണ് ഫുൾഹാം ലീഡ് എടുത്തത്.

ഫുൾഹാം 24 03 17 01 29 48 601

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലുകിച് ലീഡ് ഇരട്ടിയാക്കി. 61ആം മിനുട്ടിൽ മുനിസ് തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഫുൾഹാം വിജയം ഉറപ്പിച്ചു. ഈ പരാജയത്തോടെ 53 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് സ്പർസ്. ഫുൾഹാം 38 പോയിന്റുമായി 12ആം സ്ഥാനത്തും നിൽക്കുന്നു.