ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് സെമിയിൽ

Newsroom

Picsart 24 03 17 01 01 00 055
Download the Fanport app now!
Appstore Badge
Google Play Badge 1

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ സിറ്റി വെംബ്ലിയിലെ സെമി ഫൈനൽ ഉറപ്പാക്കിയത്‌.

മാഞ്ചസ്റ്റർ സിറ്റി 24 03 17 01 00 39 594

ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ 2 ഗോളുകളും നേടിയത് ബെർണാഡോ സിൽവ ആയിരുന്നു‌. ആ രണ്ട് ഗോളുകളും വലിയ ഡിഫ്ലക്ഷന്റെ സഹായത്തോടെ ആണ് വലയിലേക്ക് എത്തിയത്‌. 13ആം മിനുട്ടിൽ ആയിരുന്നു ബെർണാഡോ സിൽവയുടെ ആദ്യ ഗോൾ. 31ആം മിനുട്ടിൽ രണ്ടാം ഗോളും പിറന്നു.

ഇതിനകം മാഞ്ചസ്റ്റർ സിറ്റിയും കൊവൻട്രി സിറ്റിയും ആണ് എഫ് എ കപ്പ് സെമി ഫൈനൽ ഉറപ്പിച്ചത്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെയും ചെൽസി ലെസ്റ്റർ സിറ്റിയെയും നേരിടും.