Premier League

റാഷ്ഫോർഡ് നല്ല സ്ട്രൈക്കർ ആകില്ല എന്ന് ആൻഡി കോൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡിനെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആൻഡി കോൾ രംഗത്ത്‌. റാഷ്ഫോർഡ് ഒരിക്കലും ഒരു നല്ല സ്ട്രൈക്കർ ആകില്ല എന്ന് ആൻഡി കോൾ പറയുന്നു. റാഷ്ഫോർഡ് വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ആൻഡി കോൾ. ഒരോ സീസണിലും 20-25 ഗോൾ അടിക്കാൻ ആവുന്ന താരമല്ല റാഷ്ഫോർഡ് എന്ന് ആൻഡി കോൾ പറയുന്നു.

എന്നാൽ കഴിഞ്ഞ സീസണിൽ 22 ഗോളുകൾ അടിച്ച റാഷ്ഫോർഡ് ഇപ്പോൾ ഈ സീസണിൽ ഇതുവരെ 16 ഗോളുകൾ അടിച്ചിട്ടുണ്ട്. അത് പരിഗണിക്കാതെയാണ് ആൻഡി കോൾ വിമർശനം ഉന്നയിച്ചത്. റാഷ്ഫോർഡും മാർഷ്യലും ഗ്രീൻവുഡും ഒന്നും നമ്പർ 9 ആകാനുള്ള അവസരം ഉപയോഗിച്ചില്ല എന്നും റാഷ്ഫോർഡ് പറഞ്ഞു. കവാനിയെ പോലൊരു സ്ട്രൈക്കർ ആവാൻ റാഷ്ഫോർഡിനാവില്ല എന്നും കവാനിയിൽ നിന്ന് യുണൈറ്റഡിന്റെ ബാക്കി മുന്നേറ്റ നിര പഠിക്കേണ്ടതുണ്ട് എന്നും കോൾ പറഞ്ഞു.