ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതിരുന്നത് വിനയായി – വിരാട് കോഹ്‍ലി

Ishantsharma

ഇംഗ്ലണ്ടിന് മേല്‍ ഒന്നാം ഇന്നിംഗ്സില്‍ ബൗളിംഗ് സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയതാണ് ചെന്നൈ ടെസ്റ്റില്‍ തിരിച്ചടിയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. റണ്‍സ് തടഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. വിക്കറ്റ് സ്ലോ ആയിരുന്നുവെന്നും ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ആദ്യ രണ്ട് ദിവസങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

രണ്ടാം ഇന്നിംഗ്സില്‍ ബൗളിംഗ് നിരയില്‍ ഇന്ത്യ ഏറെ മികച്ച് നിന്നുവെന്നും എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നേടിയ 578 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ സന്ദര്‍ശകര്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ നല്‍കിയെന്നും കോഹ്‍ലി പറഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ അതേ സമയം ബാറ്റിംഗില്‍ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ മധ്യനിരയും വാലറ്റവുമാണ് അവസരത്തിനൊത്തുയര്‍ന്നതെന്നും രണ്ടാം ഇന്നിംഗ്സില്‍ ആരും ഫോമിലേക്ക് ഉയരാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും കോഹ്‍ലി പറഞ്ഞു.

Previous articleതാൻ പരിശീലക സ്ഥാനം ഉപേക്ഷിക്കേണ്ട കാര്യമില്ല എന്ന് സിദാൻ
Next articleറാഷ്ഫോർഡ് നല്ല സ്ട്രൈക്കർ ആകില്ല എന്ന് ആൻഡി കോൾ