Premier League

“മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പോകാൻ ആഗ്രഹമില്ല” – സോൾഷ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൽക്കാലിക പരിശീലകനായി എത്തി അത്ഭുതങ്ങൾ കാണിക്കുകയാണ് ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ സീസൺ അവസാനം വരെയാണ് സോൾഷ്യാറിന്റെ ചുമതല. വന്നപ്പോൾ താൻ സീസൺ അവസാനം ക്ലബ് വിടുമെന്ന് പറഞ്ഞു കൊണ്ടിരുന്ന ഒലെ ഇപ്പോൾ ആ വാക്കു മാറ്റുകയാണ്. തനിക്ക് മാഞ്ചസ്റ്റർ വിട്ട് പോകാനെ തോന്നുന്നില്ല എന്നാണ് ഇന്നലെ ന്യൂകാസിലിനെതിരായ മത്സരത്തിനു ശേഷം ഒലെ പറഞ്ഞത്.

ക്ലബ് വിട്ടു പോകാൻ ആഗ്രഹമില്ല. കാരണം ഇത് അത്രയും മികച്ച ക്ലബാണ്. ഇവിടെയുള്ളത് വലിയ വലിയ താരങ്ങളാണ്. ആ താരങ്ങളുടെ കൂടെയും ഇവിടുത്ത സ്റ്റാഫുകളുടെ കൂടെയും പ്രവർത്തിക്കുന്നത് വലിയ അനുഭവമാണെന്നും ഒലെ പറഞ്ഞു. ഇത് തന്റെ ക്ലബാണെന്നും ഇവിടുത്തെ ഏത് ഭാഗത്തു നോക്കിയാലും തനിക്ക് പരിചതർ മാത്രമെ ഉള്ളൂ എന്നും ഒലെ പറഞ്ഞു.

ഒലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകൻ ആകണമെന്നാണ് യുണൈറ്റഡിലെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്. ഒലെ ചുമതലയേറ്റ ശേഷം കളിച്ച നാലു മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.