Featured

ഏഷ്യ കപ്പിനിറങ്ങുന്ന ടീം ഇന്ത്യക്ക് വിജയമാശംസിച്ച് ബുണ്ടസ് ലീഗ

ഏഷ്യാകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി ബുണ്ടസ് ലീഗ. ജർമ്മൻ ഇതിഹാസം ലൂഥർ മാത്തേവൂസിന്റെ നേതൃത്വത്തിൽ സൂപ്പർ താരനിരയാണ് ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നത്.

ജർമ്മനിയുടെ ലോകകപ്പിലെ ഭാഗ്യതാരമായ ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്വന്തം മരിയോ ഗോട്സെ, വെർഡർ ബ്രെമന്റെ ക്‌ളൗടിയോ പിസാറോ, ബൊറൂസിയ മൊഷൻഗ്ലാഡ്ബാക്ക് താരം യാൻ സമ്മർ, ലെപ്‌സിഗിന്റെ ജർമ്മൻ യുവതാരം ടിമോ വെർണർ എന്നിവരാണ് ഇന്ത്യൻ താരങ്ങളെ പേരെടുത്ത് പറഞ്ഞ് ആശംസകൾ അർപ്പിച്ചത്. ഏഷ്യാകപ്പിൽ കരുത്തരായ യു എ ഇ, ബഹ്റൈൻ, തായ്ലാന്റ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്.

https://www.facebook.com/BundesligaOfficial/videos/1850739921701975/