Premier League

ലംപാർഡിന് ഒക്ടോബറിലെ മികച്ച പരിശീലകനുള്ള അവാർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബറിലെ മികച്ച പരിശീലകനുള്ള അവാർഡ് ചെൽസിയുടെ ഫ്രാങ്ക് ലംപാർഡ് സ്വന്തമാക്കി. ഒക്ടോബറിൽ ചെൽസി നടത്തിയ മികച്ച പ്രകടനമാണ് ചെൽസി ഇതിഹാസത്തിന് കരിയറിലെ ആദ്യ മാനേജർ ഓഫ് ദി മന്ത് അവാർഡ് നൽകുന്നതിൽ സഹായകമായത്.

ഒക്ടോബറിൽ ചെൽസി കളിച്ച 3 കളികളിൽ മൂന്നിലും അവർക്ക് വിജയിക്കാനായിരുന്നു. സൗത്താംപ്ടൻ, ബേൺലി, ന്യൂകാസിൽ ടീമുകൾക്ക് എതിരെയാണ് ചെൽസി ജയിച്ചത്. യുർഗൻ ക്ളോപ്പ്, ബ്രെണ്ടൻ റോഡ്‌ജെർസ്, ഡീൻ സ്മിത്ത്, ഗ്രഹാം പോട്ടർ എന്നിവരെ മറികടന്നാണ് ലംപാർഡ് അവാർഡ് സ്വന്തമാക്കിയത്.