വിലക്ക് കഴിഞ്ഞാൽ പ്രിത്വി ഷാ മുംബൈ ടീമിൽ തിരിച്ചെത്തും

- Advertisement -

എട്ട് മാസത്തെ വിലക്ക് കഴിഞ്ഞ് ഓപ്പണിങ് ബാറ്റ്സ്മാൻ പ്രിത്വി ഷാ മുംബൈ ടീമിൽ മടങ്ങിയെത്തിയേക്കും. സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിക്ക് വേണ്ടിയുള്ള മുംബൈ ടീമിലേക്ക് താരത്തെയും പരിഗണിക്കുമെന്ന് മുംബൈ സെലക്ഷൻ കമ്മിറ്റി ചെയർമാൻ മിലിന്ദ് റേജ്‌ വ്യക്തമാക്കി. അതെ സമയം താരം ടീമിൽ എത്തുമെന്ന് സെലക്ഷൻ കമ്മിറ്റി ഉറപ്പു പറഞ്ഞിട്ടില്ല.

നേരത്തെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ബി.സി.സി.ഐ പ്രിത്വി ഷായെ 8 മാസത്തേക്ക് വിലക്കിയത്. മാർച്ച് 16 മുതൽ നവംബർ 15 വരെയായിരുന്നു താരത്തിന്റെ വിലക്ക്. അതെ സമയം പ്രിത്വി ഷായുടെ വിലക്ക് കഴിയുന്ന സമയത്ത് ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ കളിക്കേണ്ട 7 മത്സരങ്ങളിൽ 6 മത്സരങ്ങളും കഴിയും.

ശ്രേയസ് അയ്യർ, ശർദുൾ താക്കൂർ, ശിവം ദുബെ എന്നിവർ ഇന്ത്യൻ ടീമിനൊപ്പമായത്കൊണ്ട് ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്.

Advertisement