Premier League

ക്ലോപ്പിന് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

സെപ്റ്റംബർ മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് ലിവർപൂൾ മാനേജർ ക്ലോപ്പ് സ്വന്തമാക്കി. സെപ്റ്റംബർ മാസത്തിൽ ലിവർപൂൾ നടത്തിയ മികച്ച പ്രകടനമാണ് ക്ലോപ്പിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സെപ്റ്റംബറിൽ കളിച്ച എല്ലാ മത്സരങ്ങളും ലിവർപൂൾ വിജയിച്ചിരുന്നു. സെപ്റ്റംബർ മാസത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഒരേയൊരു ടീമും ലിവർപൂൾ ആയിരുന്നു.

ന്യൂകാസിൽ, ചെൽസി, ഷെഫീൽഡ് യുണൈറ്റഡ് എന്നീ ടീമുകളെയാണ് ലിവർപൂൾ സെപ്റ്റംബറിൽ പരാജയപ്പെടുത്തിയത്. ഇപ്പോൾ ലീഗിൽ എട്ടിൽ എട്ടും വിജയിച്ച ഒന്നാമത് നിൽക്കുകയാണ് ലിവ. അടുത്ത മത്സരത്തിൽ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ലിവർപൂൾ നേരിടുക.