ഇന്ത്യക്ക് കൂറ്റൻ സ്കോർ, തകർച്ച മുൻപിൽ കണ്ട് ദക്ഷിണാഫ്രിക്ക

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം തകർച്ച മുൻപിൽ കണ്ട് ദക്ഷിണാഫ്രിക്ക.  രണ്ടാം ദിവസം ഇന്ത്യയുടെ 601 സ്കോറിന് മറുപടിയായായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 36 എന്ന നിലയിൽ തകർച്ചയെ നേരിടുകയാണ്.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 601 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനവും 9 റൺസിന് സെഞ്ചുറി നഷ്ട്ടമായ ജഡേജയുടെ പ്രകടനവുമാണ് ഇന്ത്യക്ക് കൂറ്റൻ റൺസ് സമ്മാനിച്ചത്.  വിരാട് കോഹ്‌ലി 254 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ 91 റൺസ് എടുത്ത ജഡേജ മുത്തുസാമിക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ഇന്ന് ഇന്ത്യക്ക് 59 റൺസ് രഹാനെയുടെ വിക്കറ്റ് ആണ് നഷ്ടമായത്.

തുടർന്ന് കൂറ്റൻ ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ട്ടപെടുകയായിരുന്നു. 6 റൺസ് എടുത്ത എൽഗറിന്റെയും റൺസ് ഒന്നും എടുക്കാതെ മർക്രമും 8 റൺസ് എടുത്ത ബാവുമയുടെ വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.