Premier League

സലായെ മറികടന്ന് ഹസാർഡ്, ഏപ്രിൽ മസത്തിലെ മികച്ച ഗോൾ സ്വന്തമാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏപ്രിൽ മാസത്തിലെ മികച്ച ഗോളിനുള്ള അവാർഡ് ചെൽസിയുടെ ഈഡൻ ഹസാർഡ് സ്വന്തമാക്കി. വെസ്റ്റ് ഹാമിനെതിരെ താരം നേടിയ ഗോളാണ് അവാർഡിന് അർഹമായത്.

ലിവർപൂൾ താരം സലാഹ്, ആന്റണി നോക്കാർട്ട്, വിൽ ഹ്യുജ്‌സ് എന്നിവരെ മറികടന്നാണ് ഹസാർഡ് അവാർഡ് കരസ്ഥമാക്കിയത്. മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് പന്ത് സ്വീകരിച്ച ഹസാർഡ് നിരവധി വെസ്റ്റ് ഹാം കളിക്കാരെ മറികടന്ന് പന്ത് വലയിലാകുകയായിരുന്നു. ഹസാർഡിന്റെ ഡ്രിബ്ലിങ് മികവ് പരിപൂർണ്ണമായി പ്രകടമാക്കിയ ഗോളായിരുന്നു ഇത്.