Premier League

ഫെർണാണ്ടിഞ്ഞോക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി സിറ്റി

ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന മധ്യനിര താരം ഫെർണാണ്ടിഞ്ഞോക്ക് മാഞ്ചസ്റ്റർ സിറ്റി പുതിയ കരാർ നൽകിയേക്കും. താരത്തിന് ഒരു വർഷത്തെ കരാർ കൂടെ നൽകാൻ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള അനുമതി നൽകിയതായി റിപ്പോർട്ടുകൾ.

ലീഗിലെ തന്നെ ഏറ്റവും മികച്ച ഹോൾഡിങ് മിഡ്ഫീൽഡർമാരിൽ ഒരാളായ താരത്തിന് റോഡ്രിയുടെ വരവോടെ ടീമിൽ സ്ഥാനം നഷ്ടമായിരുന്നു. പക്ഷെ സിറ്റിയിൽ സെന്റർ ബാക്കുകളായ സ്റ്റോൻസ്, ലപോർട്ട് എന്നിവർക്ക് പരിക്ക് പറ്റിയതോടെ തരത്തെയാണ് ഗാർഡിയോള സെന്റർ ബാക്കിൽ നിയമിച്ചത്. 34 വയസുകാരനായ താരം ബ്രസീൽ ദേശീയ ടീം അംഗമാണ്. 2013 ലാണ് താരം സിറ്റിയിൽ എത്തുന്നത്.