“മൂന്നാം ടെസ്റ്റും വിജയിക്കുകയാണ് ലക്ഷ്യം” – കോഹ്ലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ മൂന്നാം ടെസ്റ്റിനെയും വിജയിക്കണമെന്ന മനോഭാവത്തോടെ മാത്രമെ സമീപിക്കുകയുള്ളൂ എന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ രണ്ട് ടെസ്റ്റ് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പർ ഇതിനകം തന്നെ 2-0ന് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരോ മത്സരവും കണക്കിൽ എടുക്കും എന്നതിനാൽ പിറകോട്ട് ഒരു ചുവട് പോലും വെക്കാൻ ഒരുക്കമല്ല എന്ന് കോഹ്ലു പറഞ്ഞു.

അടുത്ത ടെസ്റ്റും വിജയിച്ച് 3-0ന്റെ വിജയം സ്വന്തമാക്കുക തന്നെ ആയിരിക്കും ലക്ഷ്യം. ആരും പരമ്പര സ്വന്തമായി എന്ന ലാഘവത്തോടെ അവസാന മത്സരത്തെ സമീപിക്കില്ല എന്നും കോഹ്ലി പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 200 പോയന്റുമായി ഒന്നാമത് നിൽക്കുകയാണ് ഇന്ത്യ ഇപ്പോൾ.