Premier League

ജയം തുടരണം, ഒപ്പം ഗോളും അടിച്ച് കൂട്ടണം. മാഞ്ചസ്റ്റർ ഇന്ന് ബ്രൈറ്റണ് എതിരെ

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. തുടർച്ചയായ ഏഴാം വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലക്ഷ്യമിടുന്നത്. ഒലെ ഗണ്ണാർ സോൾഷ്യാർ ചുമതലയേറ്റ ശേഷം എല്ലാ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടുണ്ട്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആണ് മത്സരം നടക്കുന്നത്.

ഈ സീസണിൽ ആദ്യം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രൈറ്റൺ ആയിരുന്നു വിജയം നേടിയത്. അതുകൊണ്ട് തന്നെ ബ്രൈറ്റണെ അത്ര ചെറുതായി കണക്കാക്കാൻ ഒലെ നിൽക്കില്ല. ഇത്തവണ പല വമ്പന്മാരെയും ബ്രൈറ്റൺ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ അടക്കൻ തോൽപ്പിച്ച് മികച്ച ഫോമിലാണ് യുണൈറ്റഡ്. കൂടുതൽ ഗോളുകൾ നേടി വിജയിക്കൽ കൂടിയാകും യുണൈറ്റഡ് ലക്ഷ്യം.

ആഴ്സണലിനൊപ്പം ഒരേ പോയന്റുള്ള യുണൈറ്റഡ് കൂടുതൽ ഗോളുകൾ അടിച്ചാൽ ഗോൾശരാശരിയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തും. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.