Premier League

നാലാം തവണ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി അർട്ടേറ്റ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ മാസത്തെ ഏറ്റവും മികച്ച പരിശീലകനായി ആഴ്സണൽ പരിശീലകൻ അർട്ടേറ്റ. ഈ സീസണിൽ ഇത് നാലാം തവണയാണ് അർട്ടേറ്റ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് ഓഗസ്റ്റ്, നവംബർ, ജനുവരി മാസങ്ങളിലും അർട്ടേറ്റ ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു. മാർച്ച് മാസത്തിൽ ആഴ്സ നാലു ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. നാലു മത്സരങ്ങളിൽ നാലും ആഴ്സണൽ വിജയിച്ചു. ഇപ്പോൾ അവർ ലീഗിൽ എട്ട് പോയിന്റിന്റെ ലീഡുമായി ഒന്നാമത് നിൽക്കുകയാണ്‌.

അർട്ടേറ്റ 23 03 31 19 40 04 055

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ മാസത്തെ ഏറ്റവും മികച്ച താരമായി ആഴ്സണലിന്റെ തന്നെ യുവതാരം ബുകായോ സാകയുൻ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ബുകായോ സാക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മാർച്ച് മാസത്തിൽ സാക ആഴ്സണലിനായി നാലു ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. സാക 3 ഗോളുകൾ സ്കോർ ചെയ്തു. 2 അസിസ്റ്റും നൽകി. ആഴ്സണൽ ഗോൾ കീപ്പർ റാംസ്ഡേൽ മാർച്ചിലെ പ്രീമിയർ ലീഗിലെ മികച്ച സേവിനുള്ള പുരസ്കാരവും നേടി.