Indian Super League

പരിശീലകനുമായി ഉടക്ക്, നെസ്റ്റർ ഹൈദരബാദ് വിടും

വിവാദ ട്രാൻസ്ഫറിനു ശേഷം ഹൈദരബാദ് എഫ് സിയിൽ എത്തിയ നെസ്റ്റർ കാര്യമായി ഒന്നും അവിടെ ചെയ്യാനാവാതെ ക്ലബ് വിടും. പുതിയ പരിശീലകനായ ആൽബർട്ട് റോക്കയും താരവും തമ്മിൽ ചേരാത്തതാണ് പ്രശ്നം. നെസ്റ്ററിനെ തനിക്ക് ടീമിൽ ആവശ്യമില്ല എന്ന് റോക ഹൈദരാബാദ് മാനേജ്മെന്റിനോട് പറഞ്ഞു കഴിഞ്ഞു‌.

നെസ്റ്ററിനെ ലോണിൽ അയക്കാൻ ആണ് ഇപ്പോൾ ഹൈദരാബാദ് ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ ഹൈദരബാദിനായി നെസ്റ്റർ കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

2018-19 സീസണിൽ ചെന്നൈ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് നെസ്റ്ററിനായിരുന്നു. എട്ടു ഗോളുകളും 9 അസിസ്റ്റും ആ ഐ ലീഗ് സീസണിൽ നെസ്റ്റർ സംഭാവന നൽകിയിരുന്നു.