FeaturedFootballIndian Super League

ഫിറ്റ്നസ്സില്ലാത്തതിനാൽ താരങ്ങളെ സബ് ചെയ്യേണ്ടി വന്നത് നിരാശാജനകം – വെസ്റ്റ്‍വുഡ്

Ashleywestwood

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. മത്സരത്തിൽ കൂടുതൽ മികച്ചുനിന്നത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും അവസാന 25 മിനിറ്റിൽ താരങ്ങളുടെ ഫിറ്റ്‌നസ് കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.

​കളിക്കാരുടെ പ്രകടനം കൊണ്ടല്ലാതെ കേവലം ഫിറ്റ്‌നസ് പ്രശ്നങ്ങൾ കാരണം സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തേണ്ടി വരുന്നത് ഒരു മാനേജർ എന്ന നിലയിൽ ഏറെ നിരാശാജനകമാണെന്നും കോച്ച് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.