ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനത്തിൽ അഭിമാനം” – സ്റ്റിമാച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കുറാസാവോയോട് പരാജയപ്പെട്ടു എങ്കിലും പ്രകടനത്തിൽ തൃപ്തനാണെന്ന് പുതിയ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. കുറാസാവോ ആയിരുന്നു ഫേവറിറ്റ്സ് അവരായിരുന്നു മെച്ചപ്പെറ്റ ടീമും. അതുകൊണ്ട് തന്നെ അവർക്ക് അഭിനന്ദനങ്ങൾ. പരിശീലകൻ പറഞ്ഞു. പക്ഷെ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ യുവതാരങ്ങൾ ഇന്ന് നടത്തിയ പ്രകടനത്തിൽ അഭിമാനമുണ്ട് എന്ന് സ്റ്റിമാച് പറഞ്ഞു. സഹൽ അബ്ദുൽ സമദ്, അമർജിത്, റയ്നർ എന്നിവരൊക്കെ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ടാം പകുതിയിൽ സബ്ബായി എത്തിയവരും പോരാട്ട വീര്യം കാഴ്ചവെച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ കീഴടങ്ങി ഇല്ല എന്നും അവസാനം വരെ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു എന്നും സ്റ്റിമാച് പറഞ്ഞു.