ഗോകുലം കേരള എഫ് സി യൂത്ത്- അക്കാദമി ടീമുകളിലേക്ക് സെലക്ഷൻ ട്രയൽസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള FC യൂത്ത് അക്കാദമി ടീമുകൾക്ക് വേണ്ടിയുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ നടത്തുന്നു. ഗോകുലത്തിൻ്റെ U13 (ജനനവർഷം 2006, 2007) , U15 (ജനനവർഷം 2005 , 2004), U18 (ജനനവർഷം 2001, 2002, 2003) ടീമുകളിലേക്കാണു സെലക്ഷൻ ട്രയൽസ് നടത്തുന്നത്.

താല്പ്പര്യമുള്ള വിദ്യാർഥികൾ ജനന സർട്ടിഫിക്കറ്റും, ഐ ഡി പ്രൂഫും ഫുട്ബോൾ കിറ്റും ആയി പ്രസ്തുത ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

ഉത്തരമേഖലാ സെലക്ഷൻ ട്രയൽസ് (കോഴിക്കോട് , മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട്)

തീയതി: ജനുവരി 24 (U13, U 15), ജനുവരി 25 (U18)
സ്ഥലം : കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയം
സമയം : 8 AM

മദ്ധ്യമേഖല സെലക്ഷൻ ട്രയൽസ് (തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ)

തീയതി: ജനുവരി 27 (U13, U 15) , ജനുവരി 28 (U18)
സ്ഥലം : തൃശൂർ കോർപറേഷൻ സ്റ്റേഡിയം
സമയം : 8 AM

ദക്ഷിണമേഖല സെലക്ഷൻ ട്രയൽസ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി , എറണാകുളം, കോട്ടയം, ആലപ്പുഴ)

തീയതി: ജനുവരി 30 (U13, U 15, U18)
സ്ഥലം : കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയം
സമയം : 8 AM

തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് സൗജന്യ താമസം, ഭക്ഷണം, പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ നൽകുന്നതാണ്. താഴെ കൊടുക്കുന്ന ടൂർണമെന്റുകളിൽ ഗോകുലത്തെ പ്രതിനിധീകരിക്കാനും ഈ കുട്ടകൾക്ക് കഴിയും.
1. I League
2. KFA Academy League
3. Kerala Premier League
4. Subroto Cup
5. Inter-club tournaments
6. International Cup of Joy
7. Reliance Cup
8. Baby League

കൂടുതൽ വിവരങ്ങൾക്ക്
Contact no :- 7034643005