ഗോകുലം കേരള എഫ് സി ആദ്യമായി ഡൂറണ്ട് കപ്പിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ആദ്യമായി ഡൂറണ്ട് കപ്പിൽ പങ്കെടുക്കും. ഗോകുലം അടക്കം 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുക. ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പിൽ ഉണ്ടാകും. ആർമിയുടെ രണ്ട് ടീമുകൾ ആകും ചാമ്പ്യൻഷിപ്പിന് ഇറങ്ങുക.

ഇത്തവണ നടക്കുന്നത് 129ആമത് ഡൂറണ്ട് കപ്പാണ്. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് ഡൂറണ്ട് കപ്പ്. ഓഗസ്റ്റ് 2 മുതൽ ബംഗാളിൽ വെച്ചാകും ടൂർണമെന്റ് നടക്കുന്നത്. നാലു ഗ്രൂപ്പുകളിലായാകും മത്സരം നടക്കുക. പുതിയ സീസണിലെ ഗോകുകത്തിന്റെ ആദ്യ ടൂർണമെന്റാകും ഇത്. ജൂലൈ 15 മുതൽ പ്രീസീസൺ ക്യാമ്പ് ആരംഭിക്കാൻ ഇരിക്കുകയാണ് ഗോകുലം കേരള എഫ് സി.