ഇന്ത്യൻ താരങ്ങളെ തേടി ദുബായിയിൽ ട്രയൽസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ യുവ ഫുട്ബോൾ ടാലന്റുകളെ കണ്ടെത്താൻ ദുബായിയിൽ ട്രയൽസ് നടത്താൻ തീരുമാനിച്ച് എ ഐ എഫ് എഫ്. ഇന്ത്യക്ക് പുറത്ത താമസിക്കുന്ന പ്രവാസികൾക്ക് ഇടയിലെ ടാലന്റുകളെ കണ്ടെത്താനാണ് എ ഐ എഫ് എഫ് ട്രയൽസ് സങ്കടിപ്പിക്കുന്നത്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം. ഇന്നും നാളെയുമായാണ് ട്രയൽസ് നടക്കുന്നത്.

2004നും 2006നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും 2002നും 2005നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും ആണ് ട്രയൽസിൽ പങ്കെടുക്കാൻ കഴിയുക. ഇന്ത്യൻ വനിതാ ടീൻ പരിശീലക മെയ്മോൾ റോക്കിയും മുൻ ഇന്ത്യ ടീം ക്യാപ്റ്റൻ അഭിഷേക് യാഥവും ട്രയൽസിന് നേതൃത്വം നൽകും. നാദ് അൽ ഷെബയിലെ ജെംസ് മോഡേൺ അക്കദമിയിലാണ് ട്രയൽസ് നടക്കുന്നത്.

Session 1: June 18: Boys born between January 1, 2004, and December 31, 2005: 1730 hrs.

 

Session 2: June 19: Boys born in 2006, & Girls: 1730 hrs.

 
Registration Form; Click Here