റെഡ് സ്റ്റാർ തൃശ്ശൂരിന് കളിച്ച താരം ഇനി പോർച്ചുഗീസ് ലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തൃശ്ശൂർ അക്കാദമിയായ റെഡ് സ്റ്റാർ തൃശ്ശൂരിനു വേണ്ടി മുമ്പ് കളിച്ചിരുന്ന താരമായ അമർജീത് മിശ്ര ഇനി പോർച്ചുഗീസ് ക്ലബായ സി ഡി എസ്ട്രേലയുടെ സീനിയർ ടീമിൽ. നേരത്തെ തന്നെ എസ്ട്രേലയുടെ അണ്ടർ 19 ടീമിൽ ഉണ്ടായിരുന്ന അമർജീതിനെ ഇപ്പോൾ സീനിയർ ടീമിലേക്ക് എടുത്തതായി ക്ലബ് തന്നെയാണ് അറിയിച്ചത്.

പോർച്ചുഗലിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് എസ്ട്രേല. അണ്ടർ 19 ടീമിലെ പ്രകടനത്തിൽ തൃപ്തനായ സീനിയർ പരിശീലകൻ ഹ്യൂഗോ ഒലിവേരയാണ് അമർജീതിനെ സീനിയർ ടീമിലേക്ക് എടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ അമർജീത് മുമൊ മിനേർവ പഞ്ചാബിന്റെ അക്കാദമിയിലും ഉണ്ടായിരുന്നു.