ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയവുമായി ഇന്ത്യ ലോര്‍ഡ്സിലേക്ക്, അശ്വിനും അക്സറിനും അഞ്ച് വിക്കറ്റ്

Ashwinindia
- Advertisement -

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കി ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെയുള്ള ഫൈനലിന് യോഗ്യത നേടി. ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ന് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 135 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയ്ക്കായി അക്സര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും 5 വിക്കറ്റ് വീതം നേടി.

50 റണ്‍സ് നേടിയ ഡാനിയേല്‍ ലോറന്‍സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 30 റണ്‍സ് നേടി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് ഡാനിയേല്‍ ലോറന്‍സ് പുറത്തായത്.

Advertisement