ഹാൻഡ് ബോൾ നിയമം മാറി, വിവാദങ്ങൾ ഇനിയെങ്കിലും അവസാനിക്കുമോ

20210306 125739
Credit: twitter
- Advertisement -

ഫുട്ബോളിൽ ഹാൻഡ് ബോൾ എന്നും പ്രശ്നമാണ്. വാർ വന്നതോടെ അത് വലിയ പ്രശ്നമായി വളരുകയും ചെയ്തു. എല്ലാ ഹാൻബോളും പെനാൾട്ടി ആയും ഒഫൻസ് ആയും മാറുന്നതാണ് വാർ വന്ന ശേഷം കണ്ടത്‌. എന്നാൽ ആ നിയമം മാറ്റാൻ ഫുട്ബോൾ നിയമങ്ങൾ ഉണ്ടാക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. ഇനി ആക്സ്ഡന്റലായി പെനാൾട്ടി ബോക്സിൽ നിന്ന് പന്ത് കയ്യിൽ തട്ടിയാൽ അത് ഫൗളായി കണക്കാക്കില്ല.

ഗോൾ അടിക്കുമ്പോഴോ ഗോൾ ഒരുക്കുമ്പോഴോ കയ്യിൽ എവിടെ തട്ടിയാലും ഗോൾ നിഷേധിക്കുന്നതായിരുന്നു ഇതുവരെയുള്ള നിയമം. കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗിൽ ഫുൾഹാമിന് അങ്ങനെ ഒരു ഗോൾ നിഷേധിച്ചത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പെനാൾട്ടി ബോക്സിൽ വെച്ച് അറിയാതെ പന്ത് കൈക്ക് തട്ടിയാലും കൈക്ക് തട്ടിയത് അറ്റാക്കിംഗിൽ മുൻ തൂക്കം നൽകാതിരുന്നാലും ആ ഗോൾ നിഷേധിക്കേണ്ടതില്ല എന്നാണ് പുതിയ നിയമം. ഇത് ഫുട്ബോൾ ക്ലബുകൾക്ക് വലിയ ആശ്വാസം നൽകും.

Advertisement