ലിവർപൂൾ അധികകാലം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത് നിൽക്കില്ലെന്ന് ക്ളോപ്പ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ അധികകാലം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുനിൽക്കില്ലെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. പ്രീമിയർ ലീഗിൽ മോശം ഫോമിനെ തുടർന്ന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്തെത്തിയിരുന്നു. തുടർന്നാണ് ലിവർപൂൾ പരിശീലകന്റെ പ്രതികരണം. ഈ വർഷം ലിവർപൂളിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്നും എന്നാൽ ക്ലബ്ബിന്റെ കഴിവും ശക്തിയും വ്യത്യസ്തമാണെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു. 10 വർഷം മുൻപുള്ള ടീമിനെ തനിക്ക് അറിയില്ലെന്നും എന്നാൽ ഈ കാലത്തെ ലിവർപൂൾ ടീം ഒത്തൊരുമിച്ച് പൊരുതാൻ തയ്യാറാണെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

മുൻകാലങ്ങളിൽ എന്ത് സംഭവിച്ചു എന്നതിനെ പറ്റി തൻ ചിന്തിക്കുന്നില്ലെന്നും ലിവർപൂൾ ക്ലബ്ബിന്റെ ഭാവിയെ കുറിച്ച് ആലോചിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും ക്ളോപ്പ് പറഞ്ഞു. ക്ലബ് ഇപ്പോൾ മികച്ച കൈകളിൽ ആണെന്നും മികച്ച ഒരു ടീം ഉണ്ടെന്നും ഇത് തീർച്ചയായും ഒരു നല്ല ഭാവിയുടെ അടിസ്ഥാനം ആണെന്നും ക്ളോപ്പ് പറഞ്ഞു. നിലവിൽ ആൻഫീൽഡിൽ തുടർച്ചയായി 5 മത്സരങ്ങൾ പരാജയപ്പെട്ട ലിവർപൂൾ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.