അഞ്ചാം ദിവസം ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകവുമായി സ്റ്റോക്സ്

ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും ഉയര്‍ത്തിയ പ്രതിരോധത്തിന്റെ ബലത്തില്‍ വൈകി തുടങ്ങിയ അഞ്ചാം ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്സ് 51 റണ്‍സും ജോസ് ബട്ലര്‍ 31 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 21.4 ഓവറുകളാണ് ഇന്നത്തെ ആദ്യ സെഷനില്‍ നടന്നത്. ഇതില്‍ 61 റണ്‍സ് ഇംഗ്ലണ്ട് നേടി. തലേ ദിവസം 96/4 എന്ന നിലയില്‍ നിന്ന് നിലവില്‍ 157/4 എന്ന ഭേദപ്പെട്ട നിലയിലേക്ക് ടീം എത്തിയിട്ടുണ്ട്.

165 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. 67 ഓവറുകള്‍ ആണ് അഞ്ചാം ദിവസം ഇനി അവശേഷിക്കുന്നത്. എത്ര റണ്‍സ് ലക്ഷ്യം ഓസ്ട്രേലിയയ്ക്ക് നല്‍കിയാവും ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍ എന്നാണ് ഇനി അറിയേണ്ടത്.