വീണ്ടും കനത്ത തോൽവി വഴങ്ങി മിനിക്കോയി, ഇത്തവണ തോൽവി അമിനിയോട്

മുഖർജിയിൽ വീണ്ടും കനത്ത തോൽവി വഴങ്ങി മിനിക്കോയി, ഇത്തവണ തോൽവി അമിനിയോട്

കവരത്തി : ലക്ഷദ്വീപ് 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി മിനിക്കോയി സ്‌കൂൾ. ആദ്യമത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്ക് തോറ്റ അവർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അമിനി ശഹീദ് ജവാൻ മുത്തുകോയ സ്കൂളിനോട് തോറ്റത്. ഇതോടെ ചെറിയകര ഗ്രൂപ്പിൽ നിന്നു സെമിഫൈനൽ പ്രേവേശനത്തിനുള്ള മിനിക്കോയി സ്‌കൂളിന്റെ സാധ്യത ഏതാണ്ട് അവസാനിച്ചു. 4 ഗോളുകൾ നേടി മത്സരം സ്വന്തം പേരിൽ കുറിച്ച 16 നമ്പർ ജേഴ്സി അണിഞ്ഞ സഫിയുള്ളയുടെ മാരകപ്രകടനമാണ് അമിനിക്ക് വമ്പൻ ജയം സമ്മാനിച്ചത്.

7 നമ്പർ ജേഴ്സി അണിഞ്ഞ നിസാമുദ്ദീൻ അമിനിക്കായി അഞ്ചാം ഗോൾ കണ്ടത്തിയപ്പോൾ ആദിൽ അസി, ഷാഹിം ഇബ്രാഹിം എന്നിവരാണ് മിനിക്കോയിക്കായി ആശ്വാസഗോൾ നേടിയത്. നാളെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കൽപ്പേനിയെ നേരിടാൻ ഇറങ്ങുന്ന അമിനിക്ക് ജയം വലിയ ആത്മവിശ്വാസം പകരും എന്നുറപ്പാണ്. ചെറിയകര ഗ്രൂപ്പിലെ ഈ മത്സരം നാളെ വൈകുന്നേരം 5 മണിക്കാണ് നടക്കുക. നാളെ രാവിലെ നടക്കുന്ന ആദ്യമത്സരത്തിൽ വലിയകര ഗ്രൂപ്പിൽ ഇന്ന് തങ്ങളുടെ ആദ്യജയം കുറിച്ച കട്മത്ത് ജെ.എൻ.എസ്.എസ് സ്‌കൂൾ കരുത്തരായ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളിനെ നേരിടും. രാവിലെ 8 മണിക്കാണ് ഈ മത്സരം നടക്കുക.

Previous articleഅഞ്ചാം ദിവസം ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകവുമായി സ്റ്റോക്സ്
Next articleസ്റ്റോക്സിന്റെ ശതകത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍, ഓസ്ട്രേലിയയ്ക്ക് 267 റണ്‍സ് വിജയലക്ഷ്യം