മന്ദർ റാവു ദേശായ് ഇനി ചെന്നൈയിനിൽ

Newsroom

Picsart 24 04 25 09 43 32 930
Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ താരമായിരുന്ന മന്ദർ റാവു ദേശായ് ഇനി ചെന്നൈയിനിൽ. ഫ്രീ എജന്റായ താരത്തെ ചെന്നൈയിൽ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസൺ അവസാനം ആയിരുന്നു മന്ദർ റാവു മുംബൈ സിറ്റി വിട്ട് ഈസ്റ്റ് ബംഗാളിൽ എത്തിയത്. മൂന്ന് വർഷത്തോളം മന്ദർ റാവു മുംബൈ സിറ്റിക്ക് ഒപ്പം ആയിരുന്നു. അതിനു മുമ്പ് എഫ് സി ഗോവയിലും താരം കളിച്ചിരുന്നു.. ഈ സീസണിൽ ആകെ 17 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചു.

മന്ദർ റാവു ദേശായ് 24 04 25 09 43 47 423

ആറു വർഷത്തോളം ഗോവയ്ക്ക് ഒപ്പം കളിച്ച ശേഷമായിരുന്നു മന്ദർ റാവു മുംബൈ സിറ്റിയിലേക്ക് എത്തിയത്. മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാനും ഐ എസ് എൽ ഷീൽഡുകൾ നേടാനും അദ്ദേഹത്തിന് ആയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനൊപ്പം സൂപ്പർ കപ്പും നേടി.

155 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ മന്ദർ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും 12 അസിസ്റ്റും മന്ദർ തന്റെ പേരിൽ കുറിച്ചു.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായിരുന്നു.