3D താരം ഇല്ല, നാലാം നമ്പറില്‍ ലോകേഷ് രാഹുല്‍
ഇന്ത്യയുടെ നാലാം നമ്പറിലേക്ക് അമ്പാട്ടി റായിഡുവിനു പകരം എംഎസ്കെ പ്രസാദ് തിരഞ്ഞെടുത്ത ത്രീ ഡയമന്‍ഷണല്‍ പ്ലേയര്‍ വിജയ് ശങ്കര്‍ക്ക് ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇലവനില്‍ സ്ഥാനമില്ല. പകരം സന്നാഹ മത്സരത്തില്‍ മികവ് തെളിയിച്ച കെഎല്‍ രാഹുലിനെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിക്കുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ അവസാന നിമിഷ മാറ്റമില്ലെങ്കില്‍ രാഹുല്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ഇറങ്ങും.
നേരത്തെ അമ്പാട്ടി റായിഡുവിന്റെ മോശം ഫോമാണ് വിജയ് ശങ്കര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ശേഷം വിജയ്‍യും പരാജയപ്പെട്ടതും രാഹുല്‍ ശതകം നേടി ധോണിയ്ക്കൊപ്പം മികവ് കാട്ടിയതും താരത്തിനു അവസരം ലഭിയ്ക്കുവാന്‍ ഇടയാക്കി.