FeaturedT20 World CupWorld Cup

കാനഡയ്ക്കെതിരെ 5 വിക്കറ്റ് വിജയവുമായി യുഎഇ

Uae canada യുഎഇ കാനഡ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ യുഎഇയ്ക്ക് കാനഡയ്ക്കെതിരെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാനഡ 150/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ യുഎഇ ഈ സ്കോര്‍ മറികടന്നു. 50 റൺസ് നേടിയ ഹര്‍ഷ് തക്കര്‍ കാനഡയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ നവ്നീത് ദലിവാൽ 34 റൺസ് നേടി പുറത്തായി. 5 വിക്കറ്റ് നേടിയ ജുനൈദ് സിദ്ദിക്ക് ആണ് കാനഡയുടെ നടുവൊടിച്ചത്.

Uaebowling

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് തുടക്കം പാളിയെങ്കിലും അഞ്ചാം വിക്കറ്റിൽ ആര്യാന്‍ഷ് ശര്‍മ്മയും ഷൊയൈബ് ഖാനും ചേര്‍ന്ന് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കി. 66/4 എന്ന നിലയിൽ നിന്ന് 84 റൺസാണ് ഈ കൂട്ടുകെട്ട് 42 പന്തിൽ നിന്ന് നേടിയത്. വിജയത്തിന് 1 റൺസ് അകലെ 29 പന്തിൽ നിന്ന് 51 റൺസ് നേടിയ ഷൊയൈബ് ഖാന്‍ പുറത്തായി.

ആര്യാന്‍ഷ് ശര്‍മ്മ 53 പന്തിൽ നിന്ന് 74 റൺസ് നേടി പുറത്താകാതെ നിന്നു. കാനഡയ്ക്ക് വേണ്ടി സാദ് ബിന്‍ സഫര്‍ 3 വിക്കറ്റ് നേടി.