ഇതാണ് ക്രിക്കറ്റ്!!! ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‍വേ

ടി20 ലോകകപ്പിലെ വലിയൊരു അട്ടിമറിയ്ക്കാണ് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് ബി മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 23 റൺസ് വിജയം ആണ് ഇന്ന് സിംബാബ്‍വേ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 169 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 146 റൺസിന് ഓള്‍ഔട്ട് ആയി.
ജോഷ് ഇംഗ്ലിസിനെ ആദ്യം നഷ്ടമായ ശേഷം കാമറൺ ഗ്രീനിനെയും ടിം ഡേവിഡിനെയും പൂജ്യത്തിന് നഷ്ടമായ ഓസ്ട്രേലിയ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 38/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 29/4 എന്ന നിലയിൽ നിന്ന് അഞ്ചാം വിക്കറ്റിൽ മാറ്റ് റെന്‍ഷോയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ഓസ്ട്രേലിയയെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കൊളംബോയിൽ കണ്ടത്.
77 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ ഓസ്ട്രേലിയയുടെ സ്കോർ 106ൽ നിൽക്കുമ്പോള്‍ 31 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കി റയാന്‍ ബര്‍ള്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത ഓവറിൽ മാര്‍ക്കസ് സ്റ്റോയിനിസിനെ നഷ്ടമാകുമ്പോള്‍ ഓസ്ട്രേലിയ 117/6 എന്ന നിലയിലായിരുന്നു.
ബെന്‍ ഡ്വാര്‍ഷൂയിസിനെ പുറത്താക്കി ബ്രാഡ് ഇവാന്‍സ് മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. അവസാന രണ്ടോവറിൽ 34 റൺസായിരുന്നു ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. ബ്ലെസ്സിംഗ് മുസറബാനി എറിഞ്ഞ 19ാം ഓവറിൽ മാറ്റ് റെന്‍ഷോയെയും ആഡം സംപയെയും താരം പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷ അവസാനിച്ചു. റെന്‍ഷോ 44 പന്തിൽ 65 റൺസാണ് നേടിയത്.
ഗ്രൂപ്പ് ബി മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 23 റൺസ് വിജയം ആണ് ഇന്ന് സിംബാബ്‍വേ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 169 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 146 റൺസിന് ഓള്‍ഔട്ട് ആയി.
അവസാന ഓവറിലെ 29 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 23 റൺസിന്റെ തോൽവി ഏറ്റുവാങ്ങി 146 റൺസിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.
നേരത്തെ ബ്രയാന്‍ ബെന്നെറ്റ് പുറത്താകാതെ നേടിയ 64 റൺസിനൊപ്പം ടാഡിവാനാഷേ മരുമാനിയും റയാന്‍ ബര്‍ളും നേടിയ 35 റൺസും സിക്കന്ദര്‍ റാസ 13 പന്തിൽ പുറത്താകാതെ നേടിയ 25 റൺസുമാണ് സിംബാബ്‍വേയെ 169/2 എന്ന സ്കോറിലേക്ക് എത്തിച്ചത്.