തുടർ പരാജയങ്ങൾക്ക് അവസാനം, ആൻഫീൽഡിൽ ലിവർപൂളിന് ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വീണ്ടും വിജയ വഴിയിൽ. സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ 2-1 നാണ് അവർ വിജയിച്ചു കയറിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്‌തമായ തിരിച്ചു വരവിലൂടെയാണ് ലിവർപൂൾ 3 പോയിന്റ് സ്വന്തമാക്കിയത്.

കളിയിൽ ആഗ്രഹിച്ച തുടക്കമല്ല ലിവർപൂളിന് ലഭിച്ചത്. കളിയുടെ ഒൻപതാം മിനുട്ടിൽ കാലം വിൽസനിലൂടെ ബോൺമൗത്ത് കളിയിൽ ലീഡ് എടുത്തു. പക്ഷെ വീണ്ടും ഒരു തോൽവി വഴങ്ങാൻ ലിവർപൂൾ ഒരുക്കമായിരുന്നില്ല. 25 ആം മിനുട്ടിൽ ലിവർപൂൾ ആക്രമണ നിര പകരം വീട്ടി. സാഡിയോ മാനെയുടെ അസിസ്റ്റിൽ മുഹമ്മദ് സലായാണ് ഗോൾ നേടിയത്. ഏറെ വൈകാതെ 33 ആം മിനുട്ടിൽ സലായുടെ അസിസ്റ്റിൽ നിന്ന് മാനെ ലിവർപൂളിന് ലീഡും സമ്മാനിച്ചു. രണ്ടാം പകുതിയിൽ ബോൺമൗത്ത് സമനില ഗോൾ കണ്ടെത്തി എന്ന് തോന്നിച്ചെങ്കിലും ജെയിംസ് മിൽനറിന്റെ ഗോൾ ലൈൻ ക്ലിയറൻസ് അവരുടെ രക്ഷക്ക് എത്തി. നിലവിലെ സാഹചര്യത്തിൽ അടുത്ത 3 കളികൾ ജയിച്ചാൽ ലിവർപൂളിന് കിരീടം ഉറപ്പിക്കാൻ സാധിക്കും.