ഇവാൻ പെരിസിച്ചിന്റെ സൈനിങ്‌ ഔദ്യോഗികമാക്കി ടോട്ടൻഹാം

ഇന്റർ മിലാൻ താരം ഇവാൻ പെരിസിച്ച് അടുത്ത സീസണിൽ ടോട്ടൻഹാമിന് വേണ്ടി പന്ത് തട്ടും. രണ്ട് വർഷത്തെ കരാറിലാണ് 33കാരനായ പെരിസിച്ച് ടോട്ടൻഹാമിൽ എത്തുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ഇന്റർ മിലാനിൽ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. സീസണിൽ ടോട്ടൻഹാമിന്റെ ആദ്യ സൈനിങ്‌ കൂടിയാണ് പെരിസിച്ച്. താരത്തെ നിലനിർത്താൻ ഇന്റർ മിലാന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും താരം ടോട്ടൻഹാമിന് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു.

2015ൽ ജർമൻ ക്ലബായ വോൾവ്‌സ്ബർഗിൽ നിന്നാണ് പെരിസിച്ച് ഇന്റർ മിലാനിൽ എത്തുന്നത്. അവർക്ക് വേണ്ടി 254 മത്സരങ്ങൾ കളിച്ച പെരിസിച് 55 ഗോളുകളും 49 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2020/21 സീസണിൽ ടോട്ടൻഹാം പരിശീലകനായ അന്റോണിയോ കൊണ്ടേക്ക് കീഴിൽ സെരി എ കിരീടവും പെരിസിച് സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗ് സീസണിന്റെ അവസാനത്തോടെ ടോട്ടൻഹാം മാനേജ്‌മെന്റുമായി കൊണ്ടേ നടത്തിയ ചർച്ചകളെ തുടർന്ന് അടുത്ത സീസണിലും പരിശീലകനായി കൊണ്ടേ ടോട്ടൻഹാമിൽ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.

ന്യൂസിലാണ്ടിന്റെ വനിത ക്രിക്കറ്റര്‍ കേറ്റി മാര്‍ട്ടിന്‍ വിരമിച്ചു

ന്യൂസിലാണ്ട് വനിത വിക്കറ്റ് കീപ്പര്‍ കേറ്റി മാര്‍ട്ടിന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 21 വര്‍ഷത്തെ കരിയറിന് ശേഷം അന്താരാഷ്ട്ര ആഭ്യന്തര കരിയറിന് താന്‍ വിരാമം കുറിയ്ക്കുകയാണെന്ന് താരം വ്യക്തമാക്കി.

1 ടെസ്റ്റിലും 103 ഏകദിനത്തിലും 95 ടി20 അന്താരാഷ്ട്ര മത്സരത്തിലും കളിച്ച താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം നവംബര്‍ 2003ൽ ഇന്ത്യയ്ക്കെതിരെയാണ് നടത്തിയത്. താരത്തിന്റെ ഏക ടെസ്റ്റ് മത്സരവും ഇതായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ 169 ഏകദിന മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരിലാണ് വനിത-പുരുഷ റെക്കോര്‍ഡ്.

കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ നടക്കുന്ന പ്രഥമ കേരള ഗെയിംസിന്റെയും എക്‌സ്‌പോയുടെയും പ്രചരണാര്‍ത്ഥം തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു. ഏപ്രില്‍ 26 വൈകുന്നേരം 4 .30 ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍വച്ച് ഫയര്‍ഫോഴ്‌സ് മേധാവി സന്ധ്യ ഐ പി എസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മ്യൂസിയം, യൂണിവേഴ്‌സിറ്റി കോളേജ്, തമ്പാനൂര്‍, ഗാന്ധിപാര്‍ക്ക് എന്നീ നാലിടങ്ങളിലായിരുന്നു ഫ്‌ളാഷ്‌മോബ് അരങ്ങേറിയത്. വിവിധ അസോസിയേഷനുകളില്‍നിന്നുള്ള 50 ഓളം കായിക വിദ്യാര്‍ത്ഥികളാണ് നൃത്ത ചുവടുകളുമായി എത്തിയത്. പരിപാടിയ്ക്ക് വലിയ ജനശ്രദ്ധ നേടാനായി.

Img 20220426 Wa0103

8 ഓവറിൽ കളിയവസാനിപ്പിക്കുവാന്‍ സൺറൈസേഴ്സിനെ സഹായിച്ച് അഭിഷേക് വര്‍മ്മ

ആര്‍സിബി നേടിയ 68 റൺസ് 8 ഓവറിൽ മറികടന്ന് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 28 പന്തിൽ 47 റൺസ് നേടിയ അഭിഷേക് വര്‍മ്മയാണ് അതിവേഗത്തിൽ സ്കോറിംഗ് നടത്തി ചെറിയ സ്കോര്‍ മറികടക്കുവാന്‍ സൺറൈസേഴ്സിനെ സഹായിച്ചത്. താരം ഹര്‍ഷൽ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ കെയിന്‍ വില്യംസൺ 16 റൺസും രാഹുല്‍ ത്രിപാഠി 3 പന്തിൽ 7 റൺസും നേടി വിജയ റൺസ് നേടി.

8 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് സൺറൈസേഴ്സ് നേടിയത്.

കില്ലർ മില്ലറും റഷീദ് ഖാനും അവസാനം ആളിക്കത്തി, ചെന്നൈയെ തകർത്ത് ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്

കില്ലർ മില്ലറിന്റെ മനോഹര ഇന്നിങ്സിന്റെയും റഷീദ് ഖാന്റെ വെടിക്കെട്ട് കാമിയോയുടെയും മികവിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി. ഒരു പന്ത് മാത്രം ശേഷിക്കെ ആയിരുന്നു വിജയം.

ഇന്ന് സി എസ് കെ ഉയർത്തിയ 170 റൺ ടാർഗറ്റ് തേടി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് അത്ര നല്ല തുടക്കമായിരുന്നില്ല. ഒരു റണ്ണിൽ ഇരിക്കെ റൺ ഒന്നും എടുക്കാത്ത ഗില്ലിനെ അവർക്ക് നഷ്ടമായി. രണ്ട് റൺസ് എടുത്ത് നിക്കെ വിജയ് ശങ്കറും ഡക്കിൽ പുറത്തായി. പിന്നീട് ഗുജറാത്ത് 16-3 എന്ന നിലയിലും 48-4 എന്ന നിലയിലും പരുങ്ങി. മില്ലർ ഒരു ഭാഗത്ത് നിന്നു എങ്കിലും ചെയ്സ് ഒരിക്കലും ഗുജറാത്തിന് അനുകൂലമായിരുന്നില്ല.

6 റൺസ് എടുത്ത് തെവാത്തിയ കൂടെ പുറത്താകുമ്പോൾ ഗുജറാത്ത് 12.4 ഓവറിൽ 87-5 എന്ന നിലയിൽ ആയിരുന്നു. പിന്നീട് റാഷിദ് ഖാനും മില്ലറും ചേർന്ന് അനായാസം എന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് ഗുജറാത്തിനെ അടുപ്പിച്ചു. ജോർദന്റെ ഒരു ഓവറിൽ റാഷിദ് 25 റൺസ് അടിച്ചത് കളി മാറ്റി. റാഷിദ് ഖാൻ 21 പന്തിൽ 40 റൺസ് എടുത്ത് പുറത്താകുമ്പോൾ ഗുജറാത്തിനെ പിന്നെ 7 പന്തിൽ 13 റൺസ് മാത്രമേ വേണ്ടതുള്ളൂ. ഒരു ഭാഗത്ത് മില്ലർ അപ്പോൾ 45 പന്തിൽ 82 റൺസുമായി നിൽക്കുന്നുമുണ്ട്.

19ആം ഓവറിലെ അവസാന പന്തിൽ ബ്രാവോ ജോസഫിനെ പുറത്താക്കിയതോടെ കളി ഒരു ഓവറിൽ 13 എന്ന നിലയിൽ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി.

അവസാന ഓവർ എറിയാൻ ജോർദൻ വീണ്ടും എത്തി. ജോർദാന്റെ ആദ്യ രണ്ട് പന്തും ഡോട്ട് ബോൾ. മൂന്നാം പന്തിൽ മില്ലർ സിക്സടിച്ചു. പിന്നെ 3 പന്തിൽ 7 റൺസ്. അടുത്ത പന്തിൽ മില്ലർ സ്ലിപ്പിൽ ക്യാച്ച് കൊടുത്തു. പക്ഷെ പന്ത് അരയ്ക്ക് മുകളിലായതിനാൽ നോബോളും ഫ്രീഹിറ്റും. 3 പന്തിൽ 6 റൺസ്. അടുത്ത പന്തിൽ ബൗണ്ടറിയും അടുത്ത പന്തിൽ 2ഉം. ഗുജറാത്തിന് വിജയം. 51 പന്തിൽ നിന്ന് 94 റൺസുമായി മില്ലർ പുറത്താകാതെ നിന്നു.

ഇന്ന് തുടക്കത്തിൽ ടോസ് നഷ്ടമായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. 48 പന്തിൽ 73 റൺസ് നേടിയ ഓപ്പണർ രൂതുരാജ് ഗക്വതിന്റെ മികവ് ആണ് ചെന്നൈക്ക് മികച്ച സ്‌കോർ നൽകിയത്. 5 ഫോറുകളും 5 സിക്സറുകളും താരം ഇന്നിംഗ്‌സിൽ നേടി. റോബിൻ ഉത്തപ്പയെയും മോയിൻ അലിയെയും വേഗം നഷ്ടമായ ചെന്നൈയെ കരകയറ്റിയത് ഗക്വത്, അമ്പാട്ടി റായിഡു കൂട്ടുകെട്ട് ആയിരുന്നു.

റായിഡു 31 പന്തിൽ 46 റൺസ് നേടി ഗക്വതിനു മികച്ച പിന്തുണ ആണ് നൽകിയത്. ഇതിനിടെ റായിഡു ഐ.പി.എല്ലിൽ 4000 റൺസും തികച്ചു. അവസാന ഓവറുകളിൽ 12 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈക്ക് മികച്ച സ്‌കോർ നേടി നൽകുന്നതിൽ മികച്ച സംഭാവന നൽകി. ശിവൻ ദൂബെ 19 റൺസ് നേടിയപ്പോൾ ഉത്തപ്പ 3 റൺസും മോയിൻ അലി ഒരു റൺസും മാത്രമാണ് നേടിയത്. ഹർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാൻ ആണ് ഗുജറാത്തിനെ മത്സരത്തിൽ നയിക്കുന്നത്. ഗുജറാത്തിനു ആയി അൽസാരി ജോസഫ് 4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 20 റൺസ് മാത്രം നൽകി മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് ദയാലും ഒരു വിക്കറ്റ് നേടി. അതേസമയം ദൂബെയെ ഡേവിഡ് മില്ലർ റൺ ഔട്ട് ആക്കുക ആയിരുന്നു.

ഓപ്പണറെന്ന നിലയിൽ താന്‍ ഇന്നിംഗ്സ് മുഴവന്‍ കളിച്ചാൽ ഹിറ്റര്‍മാര്‍ക്ക് അത് കാര്യം എളുപ്പമാക്കും – ശുഭ്മന്‍ ഗിൽ

ഓപ്പണറെന്ന നിലയിൽ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്നതും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതും പ്രധാനമാണെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. താന്‍ അങ്ങനെ ബാറ്റ് ചെയ്യുകയാണെങ്കിൽ ടീമിലെ ബിഗ് ഹിറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും താരം വ്യക്തമാക്കി.

താന്‍ തന്റെ ഡോട്ട് ബോളുകളുടെ എണ്ണം കുറയ്ക്കുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇത്തവണ ഗ്യാപ്പുകള്‍ കണ്ടെത്തുവാന്‍ തനിക്കായതിനാൽ തന്നെ സ്കോറിംഗ് അവസരങ്ങള്‍ അനവധി ആയിരുന്നുവെന്നും ഗിൽ സൂചിപ്പിച്ചു.

10-15 റൺസ് കുറവാണ് ഡൽഹി നേടിയത് – ഋഷഭ് പന്ത്

ഐപിഎലില്‍ ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന ഓവര്‍ തോല്‍വിയേറ്റ് വാങ്ങിയ ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത് പറയുന്നത് തന്റെ ടീം നേടിയത് 10-15 റൺസ് കുറവായിരുന്നു എന്നാണ്.

ഡ്യൂവിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അത് സാധാരണയായ കാര്യമാണെന്നും പന്ത് പറഞ്ഞു. തന്റെ ടീം 15 റൺസോളം കുറവാണ് നേടിയതെന്നും അതിന് അവേശ് ഖാനും ഹോള്‍ഡറും ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

40ാം ഓവറിലെ അവസാന പന്ത് വരെയും പൊരുതുക എന്നാണ് താന്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടതെന്നും പവര്‍പ്ലേയിൽ വിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്പിന്നര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞ് ഡൽഹിയ്ക്ക് സാധ്യത നല്‍കിയെന്നും എന്നാൽ ടീം 10-15 റൺസ് കുറവാണ് നേടിയതെന്നതിനാൽ തന്നെ വിജയം സ്വന്തമാക്കാനായില്ലെന്നും പന്ത് വ്യക്തമാക്കി.

നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിൻ ഡബ്യു.ഡബ്യു.ഇ വേദിയിൽ

ഡബ്യു.ഡബ്യു.ഇ ഇതിഹാസം സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിൻ നീണ്ട 19 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട റിംഗിൽ തിരിച്ചെത്തി. 38 മത്തെ റെസിൽ മാനിയയിൽ ആണ് സ്റ്റീവ് ഓസ്റ്റിന്റെ തിരിച്ചു വരവ്. 2 ദിവസങ്ങളായി നടക്കുന്ന റെസിൽ മാനിയയിൽ ആദ്യ ദിനം ആരാധകർക്ക് വലിയ ആവേശമായാണ് സ്റ്റീവ് ഓസ്റ്റിൻ റിംഗിലേക്ക് തിരിച്ചു വന്നത്.

കെവിൻ ഓവൻസിനെ മത്സരത്തിൽ തോൽപ്പിച്ച സ്റ്റീവ് ഓസ്റ്റിൻ ആരാധകർക്ക് ഒരുക്കിയത് വിരുന്നു തന്നെയായിരുന്നു. തന്റെ നല്ല കാലത്തെ എല്ലാ നിലക്കും ഓർമിപ്പിക്കുന്ന പ്രകടനം ആണ് സ്റ്റീവ് ഓസ്റ്റിൻ റെസിൽ മാനിയയിൽ പുറത്ത് എടുത്തത്. അതേസമയം 6 വർഷങ്ങൾക്ക് ശേഷം ഡബ്യു.ഡബ്യു.ഇയിൽ തിരിച്ചു വന്ന കോഡി റോഡ്‌സ് സെത് റോളിങ്സിനെ തോൽപ്പിച്ചപ്പോൾ സ്മാക് ഡോൺ വനിത വിഭാഗം ചാമ്പ്യൻ സ്ഥാനം ചാർലറ്റ് ഫ്ലെയർ റോണ്ട റോസിയെ തോൽപ്പിച്ചു നിലനിർത്തി. കുഞ്ഞിന് ജന്മം നൽകി വെറും നാലു മാസത്തിനു ശേഷം ആയിരുന്നു റോണ്ട റോസി റിംഗിൽ എത്തിയത്.

സക്കറിയക്ക് പരിക്ക്, യുവന്റസിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ ഉണ്ടാകില്ല

യുവന്റസ് മിഡ്ഫീൽഡർ ഡെനിസ് സക്കറിയക്ക് യുവന്റസിന്റെ അടുത്ത രണ്ടോ മൂന്നോ മത്സരങ്ങൾ നഷ്ടമായേക്കും. ശനിയാഴ്ച എംപോളിയെ യുവന്റസ് 3-1 ന് പരാജയപ്പെടുത്തിയ മത്സരത്തിന് ഇടയിൽ സ്വിസ് ഇന്റർനാഷണൽ താരത്തിന് പേശികൾക്ക് പരിക്കേറ്റിരുന്നു. സീരി എയിലും കോപ്പ ഇറ്റാലിയയിലും യുവന്റസിന്റെ വരാനിരിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും.

സക്കറിയയെ ഇന്ന് രാവിലെ ജെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. 25 കാരനായ താരം രണ്ടാഴ്ചത്തേക്ക് കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു താരം

പുടിനെ ഹോണററി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ

റഷ്യയുടെ ഉക്രൈൻ കടന്നു കയറ്റത്തിൽ പ്രതിഷേധം ആയി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെഹോണററി പ്രസിഡന്റ്സ്ഥാനത്ത് നിന്ന് പുറത്താക്കി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ. യുദ്ധം കാരണം പുടിന്റെ പദവി സസ്പെൻഡ് ചെയ്യുക ആണെന്ന് ഫെഡറേഷൻ അറിയിക്കുക ആയിരുന്നു.

69 കാരനായ പുടിൻ മികച്ച ജൂഡോ താരമാണ്. നിരവധി മത്സരങ്ങളിൽ പങ്കെടുത്തു പരിചയമുള്ള റഷ്യൻ പ്രസിഡന്റ് അവസരം കിട്ടുന്ന സമയത്ത് എല്ലാം ജൂഡോ റിംഗിൽ ഇറങ്ങാറുണ്ട്. ജൂഡോയിൽ ബ്ലാക്ക് ബെൽറ്റിന് ഉടമ കൂടിയായ പുടിൻ വലിയ ജൂഡോ ആരാധകൻ കൂടിയാണ്.

ലങ്കയ്ക്ക് രക്ഷയില്ല, ആദ്യ മത്സരത്തിൽ 62 റൺസ് തോൽവി

ഇന്ത്യയുടെ കൈയ്യിൽ നിന്ന് കണക്കറ്റ് പ്രഹരം ഏറ്റ ബൗളര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരും കളി മറന്നപ്പോള്‍ ഇന്ത്യയ്ക്കെതിരെ 137 റൺസ് മാത്രമാണ് 6 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക നേടിയത്. ഇന്ന് 200 റൺസ് ചേസ് ചെയ്തിറങ്ങിയ ലങ്കയ്ക്ക് ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ നഷ്ടമായി.

പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ലങ്ക 60/5 എന്ന നിലയിലേക്ക് വീണു. 37 റൺസ് ആറാം വിക്കറ്റിൽ നേടിയ ചരിത് അസലങ്ക – ചമിക കരുണാരത്നേ(21) കൂട്ടുകെട്ടാണ് ലങ്കയെ നൂറിന് അടുത്തേക്ക് എത്തിച്ചത്.

ചമിക പുറത്തായ ശേഷം ചരിത് അസലങ്കയ്ക്ക് കൂട്ടായി എത്തിയ ദുഷ്മന്ത ചമീരയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ലങ്ക 137 റൺസ് നേടി. ചരിത് അസലങ്ക 53 റൺസും ദുഷ്മന്ത ചമീര 24 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ 40 റൺസാണ് ഇരുവരും ചേര്‍ന്ന് അപരാജിതമായ ഏഴാം വിക്കറ്റിൽ നേടിയത്.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും വെങ്കിടേഷ് അയ്യരും രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ആശ്വാസ ജയവുമായി ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ മികവുറ്റ വിജയവുമായി ശ്രീലങ്ക. ആദ്യ നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ശേഷമായിരുന്നു ടീമിന്റെ ആശ്വാസ വിജയം. കുശൽ മെന്‍ഡിസ് പുറത്താകാതെ നേടിയ 69 റൺസാണ് വിജയം ഉറപ്പാക്കുവാന്‍ ടീമിനെ സഹായിച്ചത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

71/4 എന്ന നിലയിലേക്ക് വീണ ശേഷം കുശൽ മെൻഡിസ് – ദസുന്‍ ഷനക കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ശ്രീലങ്കയെ തിരികെ എത്തിച്ചത്. അവസാന രണ്ടോവറിൽ 20 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്.

ജൈ റിച്ചാ‍ർ‍ഡ്സൺ എറിഞ്ഞ 19ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 9 റൺസെന്ന നിലയിലേക്ക് മാറി. അവസാന ഓവറിൽ സിക്സര്‍ പറത്തി ദസുന്‍ ഷനക സ്കോറുകള്‍ ഒപ്പമാക്കിയെങ്കിലും അടുത്ത പന്തിൽ താരം പുറത്തായി.

64 പന്തിൽ 83 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 35 റൺസാണ് ഷനക നേടിയത്. അവസാന രണ്ട് പന്തിൽ ഒരു റൺസ് വേണ്ടപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സൺ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ദൗത്യം സാംസ് ഏറ്റെടുക്കുകയായിരുന്നു.

ചാമിക കരുണാരത്നേ ഒരു സിംഗിൽ നേടി 1 പന്ത് അവശേഷിക്കവെ ശ്രീലങ്കയുടെ 5 വിക്കറ്റ് വിജയം സാധ്യമാക്കി. 9 പന്തിൽ 20 റൺസ് നേടിയ ചരിത് അസലങ്കയും ശ്രീലങ്കയ്ക്കായി മികച്ച് നിന്നു. കെയിന്‍ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് റണ്ണൗട്ട് രൂപത്തിൽ 2 വിക്കറ്റ് നഷ്ടമായി.

Exit mobile version