Picsart 22 10 27 23 07 40 944

ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ച് ഒഡീഷ എഫ് സി ലീഗിൽ ഒന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒഡീഷ എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായിരുന്നു ഒഡീഷയുടെ വിജയം‌. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയും കലിംഗയിൽ വെച്ച് ഒഡീഷ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് തുടക്കത്തിൽ തന്നെ ഒരു നല്ല അവസരം ഒഡീഷക്ക് ലഭിച്ചു. രണ്ടാം മിനുട്ടിലെ മൗറീസിയോയുടെ ഷോട്ട് ഗുർപ്രീത് സേവ് ചെയ്തു.

ഇതിനു ശേഷം ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ വന്നത് ബെംഗളൂരു എഫ് സിക്ക് ആയിരുന്നു. മൂന്ന് തവണ ആദ്യ പകുതിയിൽ അമ്രീന്ദർ ഒഡീഷയെ രക്ഷിച്ചു. 32ആം മിനുട്ടിൽ നന്ദകുമാറിന്റെ ബൂട്ടിൽ നിന്നാണ് ഒഡീഷയുടെ ഗോൾ വന്നത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നായിരുന്നു നന്ദകുമാറിന്റെ ഗോൾ.

ഈ മത്സരത്തിനു ശേഷം 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒഡീഷ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ബെംഗളൂരു എഫ് സി 4 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version