” കോഹ്ലിയുടെ ഇന്നിങ്സ് പാകിസ്താനിലെ എല്ലാ യുവ ക്രിക്കറ്റ് താരങ്ങളെയും കാണിക്കണം”

കോഹ്ലിയുടെ പാകിസ്താനെതിരായ ഇന്നിങ്സിനെ പ്രശംസിച്ച് കമ്രാൻ അക്മൽ. കോഹ്ലി അല്ലാതെ ആർക്കും ഈ സമ്മർദ്ദത്തെ മറികടക്കാൻ ആകില്ലായിരുന്നു എന്ന് അക്മൽ പറഞ്ഞു.

20221025 113537

കോഹ്ലിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ബാറ്റർ ആയിരുന്നെങ്കിൽ, മത്സരം ഇവിടെ എത്തില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഇത് ഞങ്ങളുടെ പാകിസ്ഥാൻ ആയിരുന്നെങ്കിൽ 30-40 റൺസിന് ഞങ്ങൾ തോൽക്കുമായിരുന്നു. അക്മൽ പറയുന്നു.

അത്തരം സമ്മർദ്ദം ഞങ്ങൾക്ക് താങ്ങാൻ കഴിയില്ല. U15, U19 ക്യാമ്പുകളിൽ കളിക്കുന്ന പാകിസ്താനിലെ എല്ലാ ചെറുപ്പക്കാർക്കും വിരാട് കോഹ്‌ലിയുടെ ഈ ഇന്നിംഗ്‌സ് മുഴുവനായി കാണിക്കണമെന്ന് ഞാൻ കരുതുന്നു. അവന്റെ ഇന്നിംഗ്‌സും അവൻ എങ്ങനെ മത്സരം പൂർത്തിയാക്കിയെന്നതും കണ്ട് എല്ലാവരും പഠിക്കണം. അക്മൽ പറഞ്ഞു.

അവസാന ഓവറിൽ ഹാരിസ് റൗഫിനും മുഹമ്മദ് നവാസിനുമെതിരെ അദ്ദേഹം കളിച്ച തരത്തിലുള്ള ഷോട്ടുകൾ. ആധുനിക കാലത്തെ ക്രിക്കറ്റിൽ ഇതുപോലെയുള്ള ഷോട്ട് കളിക്കാൻ വേറെ ആർക്കും ആകില്ല. കോഹ്‌ലി റൗഫിനെ അടിച്ച സ്ട്രൈറ്റ് സിക്‌സറിന് പകരം വെക്കാൻ ഒന്നുമില്ല എന്നും അക്മൽ പറഞ്ഞു

Exit mobile version