പാകിസ്ഥാൻ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാബറിനെയും റിസ്‌വാനെയും ഒഴിവാക്കി


പാകിസ്ഥാൻ വരാനിരിക്കുന്ന 2025-ലെ ഏഷ്യാ കപ്പിനുള്ള ടി20 ടീമിൽ നിന്ന് മുതിർന്ന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കി.
ബാബറിന്റെയും റിസ്‌വാന്റെയും സമീപകാല ടി20 പ്രകടനങ്ങളിലെ മെല്ലെപ്പോക്കും, മോശം സ്ട്രൈക്ക് റേറ്റും ടീമിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി.

Rizwan

ഇരുവരും മാസങ്ങളായി പാകിസ്ഥാന്റെ ടി20 ടീമിൽ കളിച്ചിട്ടില്ല, കൂടാതെ വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ അവരുടെ മോശം പ്രകടനങ്ങൾ മാറ്റങ്ങൾക്കുവേണ്ടിയുള്ള ആവശ്യങ്ങൾക്ക് ശക്തി പകർന്നു. ഇവർക്ക് പകരം ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരിൽ സെലക്ടർമാർ വിശ്വാസമർപ്പിച്ചു. സൽമാൻ അലി ആഗ ആകും നായകൻ.


സെപ്റ്റംബർ 9 മുതൽ യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, ഒമാൻ, യുഎഇ എന്നീ ടീമുകളുമായി ഗ്രൂപ്പ് ‘എ’യിൽ പാകിസ്ഥാൻ ഏറ്റുമുട്ടും.

Pakistan squad for Asia Cup and Tri-Series: Salman Ali Agha (C), Abrar Ahmed, Faheem Ashraf, Fakhar Zaman, Haris Rauf, Hasan Ali, Hasan Nawaz, Hussain Talat, Khushdil Shah, Mohammad Haris (WK), Mohammad Nawaz, Mohammad Waseem Jnr, Sahibzada Farhan, Saim Ayub, Salman Mirza, Shaheen Shah Afridi, Sufyan Moqim

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വന്നാൽ ടീമിന് ഉജ്ജ്വലമായ സ്വീകരണം ലഭിക്കും എന്ന് റിസ്വാൻ

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വരികയാണെങ്കിൽ ഉജ്ജ്വലമായ സ്വീകരണം പാകിസ്താനിൽ ലഭിക്കും എന്ന് പാകിസ്ഥാൻ വൈറ്റ് ബോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. “ഇവിടെയുള്ള ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ ഏറെ സ്നേഹിക്കുന്നു, ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിക്കുന്നത് അവരെ ആവേശഭരിതരാകും. ഇന്ത്യ വന്നാൽ ഞങ്ങൾ അവർക്ക് ഊഷ്മളമായ സ്വീകരണം നൽകും,” റിസ്വാൻ അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടില്ല. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിലുള്ള അനിശ്ചിതത്വങ്ങൾ കാരണം ഇപ്പോഴും ടൂർണമെൻ്റ് എങ്ങനെ നടക്കുമെന്ന് വ്യക്തത ഇല്ലാതെ നിൽക്കുകയാണ് പാകിസ്താൻ.

ബാബർ അസമിന് പകരം മുഹമ്മദ് റിസ്വാൻ പാകിസ്ഥാൻ ഏകദിന, ട്വൻ്റി20 ക്യാപ്റ്റൻ

ബാബർ അസമിൻ്റെ പിൻഗാമിയായി മുഹമ്മദ് റിസ്‌വാനെ ഏകദിന, ടി20 ഐ ഫോർമാറ്റുകൾക്കുള്ള പാക്കിസ്ഥാൻ്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ലാഹോറിൽ ഒരു പത്രസമ്മേളനത്തിൽ റിസ്‌വാൻ്റെ നിയമനം പ്രഖ്യാപിച്ചു, ഓൾറൗണ്ടർ സൽമാൻ അലി ആഗയെ വൈസ് ക്യാപ്റ്റനായു തിരഞ്ഞെടുത്തു. പ്രധാന ടൂർണമെൻ്റുകളിൽ നിന്ന് നേരത്തെ പുറത്തായതുൾപ്പെടെ പാക്കിസ്ഥാൻ്റെ സമീപകാല പ്രകടനത്തിലെ തിരിച്ചടികളെ തുടർന്നാണ് ഈ തീരുമാനം.

മുൾട്ടാൻ സുൽത്താനെ 2021-ൽ പാകിസ്ഥാൻ സൂപ്പർ ലീഗ് കിരീടത്തിലേക്കും കഴിഞ്ഞ മൂന്ന് സീസണുകളിൽ റണ്ണർഅപ്പിലേക്കും നയിച്ച റിസ്വാൻ, വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലൂടെയും തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയും തൻ്റെ കാലാവധി ആരംഭിക്കും.

സൗദ് ഷക്കീലിനും റിസുവാനും സെഞ്ച്വറി, പാകിസ്താന് മികച്ച സ്കോർ

പാകിസ്താൻ ബംഗ്ലാദേശ് ടെസ്റ്റിൽ രണ്ടാം ദിനം പാകിസ്താൻ 448 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. 448-6 എന്ന നിലയിൽ നിൽക്കവെ ആണ് പാകിസ്താൻ ഡിക്ലയർ ചെയ്തത്. പാകിസ്താനായി സൗദ് ഷക്കീലും റിസുവാനും സെഞ്ച്വറി നേടി. മുഹമ്മദ് റിസുവാൻ 171 റൺസാണ് എടുത്ത് പുറത്താകാതെ നിന്നു. 3 സിക്സും 11 ഫോറും താരം അടിച്ചു.

സൗദ് ഷക്കീൽ 141 റൺസ് എടുത്താണ് പുറത്തായത്. ബംഗ്ലാദേശിനായി ഷൊരിഫുൽ ഇസ്ലാമും ഹസൻ മഹ്മൂദും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ന് അവസാന സെഷനിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് ഇന്ന് കളി നിർത്തുമ്പോൾ 27-0 എന്ന നിലയിലാണ്.

12 റൺസുമായി ഷദ്മാൻ ഇസ്ലാമും 11 റൺസുമായി സാകിർ ഹസനുമാണ് ക്രീസിൽ ഉള്ളത്.

കോഹ്ലിക്ക് തന്റെ റെക്കോർഡുകളെക്കാൾ പ്രധാനം ടീമിന്റെ വിജയമാണെന്ന് മുഹമ്മദ് റിസുവാൻ

വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീം വിജയത്തിൻ്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്ന താരമാൺ വിരാട് കോഹ്ലി എന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 26,700-ലധികം റൺസ് നേടിയിട്ടുണ്ടെങ്കിലും കോഹ്‌ലിയുടെ സവിശേഷത ഇന്ത്യയ്‌ക്കായി അദ്ദേഹം മത്സരങ്ങൾ വിജയിപ്പിക്കുന്നതാണ് എന്നും റിസുവാൻ പറഞ്ഞു.

“ആദ്യം നിങ്ങൾ പ്രതിനിധീകരിക്കുന്ന ടീമുകളെ മുന്നിൽ വെക്കണം, ഞാൻ എന്നെത്തന്നെ രക്ഷിക്കട്ടെ എന്ന് കരുതുന്ന കളിക്കാരെപ്പോലെയുള്ള അധികം മുന്നോട്ട് പോകില്ല. തന്റെ ശരാശരി നോക്കുന്ന കളിക്കാർ ശരാശരി കളിക്കാർ മാത്രമാണ്.” റിസുവാൻ പറഞ്ഞു.

“ഇന്ത്യയുടെ വിരാട് കോഹ്ലിയെ നോക്കുക, അവന്റെ ബാറ്റിംഗ് ശരാശരി ഉയർന്നു കൊണ്ടു വരുന്നു, പക്ഷേ അവൻ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, കാരണം ശരാശരി കളിക്കാർ ശരാശരി നോക്കുകയും വലിയ കളിക്കാർ ടീമിനെ ജയിപ്പുക്കാൻ നോക്കുകയും ചെയ്യും. കോഹ്ലിയുടെ ശ്രദ്ധ എപ്പോഴും ടീമിന്റെ വിജയത്തിൽ ആണ്’ റിസ്വാൻ പറഞ്ഞു.

മുഹമ്മദ് റിസുവാൻ പാകിസ്താൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ

പാകിസ്ഥാൻ തങ്ങളുടെ ടി20 അന്താരാഷ്ട്ര പുരുഷ ടീമിന്റെ വൈസ് ക്യാപ്റ്റനായി മുഹമ്മദ് റിസുവാനെ നിയമിച്ചതായി സ്ഥിരീകരിച്ചു. ജനുവരി 12ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയിൽ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദിയുടെ ഡെപ്യൂട്ടി ആയിരിക്കും റിസ്വാൻ. റിസുവാൻ ഇതാദ്യമായാണ് പാകിസ്താന്റെ വൈസ് ക്യാപ്റ്റൻ ആകുന്നത്.

റിസുവാൻ ഇതുവരെ താൽക്കാലികമായി പോലും പാകിസ്താൻ ടീമിന്റെ ക്യാപ്റ്റൻ ആയിട്ടില്ല. പാക്കിസ്ഥാനുവേണ്ടി 85 ടി20 മത്സരങ്ങൾ കളിക്കുകയും ഒരു സെഞ്ചുറിയും 25 അർധസെഞ്ചുറികളും ഉൾപ്പെടെ 2797 റൺസ് നേടുകയും ചെയ്ത റിസ്വാൻ ടി20 ടീമിന്റെ പ്രധാന ഭാഗമാണ്.

ന്യൂസിലൻഡിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയോടെ പാകിസ്ഥാൻ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

“കോഹ്ലി ഈ ലോകകപ്പിൽ തന്നെ 50 സെഞ്ച്വറിയിൽ എത്തണം എന്നാണ് ആഗ്രഹം” – റിസുവാൻ

വിരാട് കോഹ്ലിയോടുള്ള സ്നേഹം ഒരിക്കൽ കൂടെ പ്രകടിപ്പിച്ച് പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസുവാൻ. ഇന്ന് സ്റ്റാറിനോട് സംസാരിക്കവെ വിരാട് കോഹ്ലി ഈ ലോകകപ്പിൽ 50 സെഞ്ച്വറിയിൽ എത്തണം എന്ന് റിസുവാൻ ആശംസിച്ചു. ഈഡൻ ഗാർഡനിൽ കോഹലി അദ്ദേഹത്തിന്റെ പിറന്നാളിന് കളിക്കാൻ പോകുന്നതിനെ കുറിച്ച് ആയിരുന്നു ചോദ്യം.

കോഹ്ലിയോട് തനിക്ക് എന്നും സ്നേഹവും ബഹുമാനവും ആണെന്ന് മുഹമ്മദ് റിസുവാൻ പറഞ്ഞു. ദൈവം അനുഗ്രഹിക്കുക ആണെങ്കിൽ അദ്ദേഹത്തിന് 49ആം സെഞ്ച്വറിയും 50ആം സെഞ്ച്വറിയും ഈ ലോകകപ്പിൽ തന്നെ ലഭിക്കണം എന്ന് താൻ ആശംസിക്കുന്നു. റിസുവാൻ പറഞ്ഞു.

വിരാട് കോഹ്ലി ഇപ്പോൾ 48 ഏകദിന സെഞ്ച്വറിയിൽ ആണ് നിൽക്കുന്നത്. ഒരു സെഞ്ച്വറി കൂടെ നേടിയാൽ കോഹ്ലിക്ക് സച്ചിൻ തെൻഡുൽക്കറുടെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡിനൊപ്പം എത്താം. കോഹ്ലി പിറന്നാളിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആണ് നേരിടുന്നത്. അതിനു മുമ്പ് ഇന്ത്യ ശ്രീലങ്കയെയും നേരിടുന്നുണ്ട്.

പാകിസ്താന്റെ വിജയം ഫലസ്തീനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് മുഹമ്മദ് റിസുവാൻ

പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരായ തന്റെ ടീമിന്റെ വിജയം ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ആയി സമർപ്പിച്ചു. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ “ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്ക്” ഈ വിജയം സമർപ്പിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

“ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുള്ളതായിരുന്നു. വിജയത്തിൽ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്,” 31 കാരനായ റിസ്വാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് 13മില്യണിൽ അധികം വ്യൂ നേടി.

ശ്രീലങ്കയ്ക്ക് എതിരെ റിസ്‌വാൻ പുറത്താകാതെ 131 റൺസ് നേടി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഓപ്പണർ അബ്ദുള്ള ഷഫീഖും അന്ന് പാകിസ്താനായി സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 345 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ റെക്കോർഡ് വിജയമാണ് അന്ന് സ്വന്തമാക്കിയത്.

“ശ്രീലങ്കയെ തോൽപ്പിച്ച അതേ തന്ത്രങ്ങളുമായി ഇന്ത്യയെയും നേരിടും” – റിസുവാൻ

ഇന്ത്യയെ നേരിടാൻ പോകുന്നത് തീർത്തും ആത്മവിശ്വാസത്തോടെയാണ് എന്ന് പാകിസ്താൻ താരം മുഹമ്മദ് റിസുവാൻ. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ നേടിയ വിജയം ടീമിന് പൂർണ്ണ ആത്മവിശ്വാസം നൽകുന്നു എന്ന് റിസുവാൻ പറഞ്ഞു. ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അതേ തന്ത്രങ്ങൾ ഇതേ പദ്ധതികൾ ഇന്ത്യക്ക് എതിരെ ഉപയോഗിക്കും എന്നും റിസ്വാൻ പറഞ്ഞു.

“ഞങ്ങളുടെ അടുത്ത മത്സരം ഇന്ത്യയ്‌ക്കെതിരെയാണ്, ശ്രീലങ്കയ്ക്ക് എതിരായ വിജയം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകും, ഞങ്ങൾ ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അതേ പദ്ധതിയുമായി ഇന്ത്യയെ നേരിടും,” റിസ്വാൻ പറഞ്ഞു.

ശ്രീലങ്കയ്ക്ക് എതിരെ സെഞ്ച്വറി നേടിയ കളിയിലെ താരമാകാൻ റിസുവാനായിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ചെയ്സ് ചെയ്ത് ജയിക്കാൻ ആകുമെന്ന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിംഗിന് പിന്തുണ നൽകുന്ന പിച്ചായിരുന്നു ഇത്. അദ്ദേഹം കൂട്ടിച്ചേർത്തു ‌

കുറച്ച് പരിക്കും കുറച്ച് അഭിനയവും ആയിരുന്നു എന്ന് റിസുവാൻ

ലോകകപ്പിൽ ഇന്ന് പാകിസ്താന്റെ വിജയശില്പിയായ റിസുവാൻ പരിക്കുമായായിരുന്നു കളിച്ചിരുന്നത്. പലപ്പോഴും അദ്ദേഹം വേദനയുമായി മല്ലിടുന്നതായും ഗ്രൗണ്ടിൽ ഇരിക്ക്സ് തോന്നിപ്പിച്ചിരുന്നു. എന്നാൽ ചില സമയങ്ങളിൽ തനിക്ക് വേദനയുണ്ടായിരുന്നു എന്നും ബാക്കി അഭിനയമാണെന്നും റിസുവാൻ മത്സര ശേഷം തമാശയായി പറഞ്ഞു. 121 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 131 റൺസാണ് റിസ്വാൻ ഇന്ന് നേടിയത്.

“ക്രാമ്പ്സ് ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് സുഖം തോന്നുന്നു. അത് ചിലപ്പോൾ സംഭവിക്കാറുണ്ട്. വേദനയുണ്ടായിരുന്നെങ്കിലും അതിനെതിരെ പോരാടി. ചിലപ്പോൾ വേദന ആയിരുന്നു, മറ്റു ചിലപ്പോൾ അഭിനയമായിരുന്നു,” റിസ്വാൻ തന്നെ കുറിച്ച് തന്നെ പറഞ്ഞു.

“കഠിനമായ ചെയ്സായിരുന്നു ഇത്. നമുക്ക് അത് നേടാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഇതൊരു ടീം ഗെയിമായിരുന്നു, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. വിക്കറ്റ് ബാറ്റ് ചെയ്യാൻ മികച്ചതായിരുന്നു, രാജ്യത്തിനായി ഈ പ്രകടനം നടത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ”റിസ്‌വാൻ പറഞ്ഞു.

പരിക്കിനോട് പൊരുതി റിസുവാന്റെ ഹീറോയിസം, റെക്കോർഡ് ചെയ്സുമായി പാകിസ്താൻ വിജയം

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചെയ്സുമായി പാകിസ്താൻ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 345 എന്ന റൺ ചെയ്സ് ചെയ്ത പാകിസ്താൻ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. പരിക്കിനോട് പൊരുതി സെഞ്ച്വറി നേടിയ മുഹമ്മദ് റിസുവാന്റെ ഇന്നിങ്സ് ആണ് പാകിസ്താന് വിജയം നൽകിയത്‌. റിസുവാനും ശഫീഖും ഇന്ന് പാകിസ്താനായി സെഞ്ച്വറി നേടി.

ശ്രീലങ്ക ഉയർത്തിയ 345 എന്ന സ്കോർ പിന്തുടർന്ന പാകിസ്താന് തുടക്കം അത്ര നല്ലതായിരുന്നില്ല.12 റൺസ് എടുത്ത ഇമാമുൽ ഹഖിനെയും 10 റൺസ് എടുത്ത ബാബർ അസമിനെയും അവർക്ക് പെട്ടെന്ന് തന്നെ നഷ്ടമായി. എന്നാൽ അതിനു ശേഴം ഒരുമിച്ച റിസുവാനും അബ്ദുള്ള ശഫീഖും പാകിസ്താനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശഫീഖ് സെഞ്ച്വറി നേടി. 103 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് താരം പുറത്തായത്. 3 സിക്സും 10 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്.

റിസുവാൻ ആക്രമിച്ച് കളിച്ച് പാകിസ്താനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 80കളിൽ നിൽക്കുമ്പോൾ റിസുവാന് പരിക്കേറ്റത് അദ്ദേഹത്തിന്റെയും പാകിസ്താന്റെയും വേഗത കുറച്ചു. എങ്കിലും അദ്ദേഹം പരിക്കും വെച്ച് കളിച്ചു. 97 പന്തിൽ റിസുവാൻ സെഞ്ച്വറിയിൽ എത്തി. 121 പന്തിൽ നിന്ന് 134 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ റിസുവാനായി. 3 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

സൗദ് ശഖീലും കൂടെ റിസുവാനൊപ്പം ചേർന്ന നല്ല ബാറ്റിങ് കാഴ്ചവെച്ചു‌. 29 പന്തിൽ നിന്ന് 31 റൺസ് എടുത്ത് ശഖീൽ പുറത്താകുമ്പോൾ പാകിസ്താന് ജയിക്കാൻ 33 പന്തിൽ നിന്ന് 37 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ‌‌. അധികം വിക്കറ്റ് കളയാതെ 48.2 ഓവറിലേക്ക് പാകിസ്താൻ വിജയത്തിൽ എത്തി‌.

2 മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി പാകിസ്താൻ നാല് പോയിന്റിൽ എത്തി. ശ്രീലങ്ക ആവട്ടെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്.

ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ നിന്ന് 344/9 റൺസ് എടുത്തു. കുശാൽ മെൻഡിസിന്റെയും സമരവിക്രമയുടെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കുശാൽ മെൻഡിസ് 65 പന്തിൽ നിന്ന് സെഞ്ച്വറി നേടിക്കൊണ്ട് ശ്രീലങ്കയ്ക്ക് ആയി ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറി. കുശാൽ മെൻഡിസ് ആകെ 77 പന്തിൽ നിന്ന് 122 റൺസ് എടുത്താണ് പുറത്തായത്‌.

ആറ് സിക്സും 14 ഫോറും അടങ്ങിയതായിരുന്നു കുശാൽ മെൻഡിസിന്റെ ഇന്നിംഗ്സ്. ഹസൻ അലിയെ തുടർച്ചയായ 2 പന്തുകളിൽ സിക്സ് പറത്തിയ മെൻഡിസ്, മൂന്നാം പന്തിലും സിക്സ് അടിക്കാൻ ശ്രമിക്കവെ സിക്സ് ലൈനിൽ ഒരു ക്യാച്ച് നൽകിയാണ് പുറത്തായത്.

സദീര സമരവിക്രമയും ശ്രീലങ്കയ്ക്ക് ആയി ഇന്ന് സെഞ്ച്വറി നേടി. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്ത സമരവിക്രമ 82 പന്തിൽ ആണ് സെഞ്ച്വറി പൂർത്തിയാക്കിയത്. സമരവിക്രമയുടെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്‌. 89 പന്തിൽ നിന്ന് 108 റൺസുമായി താരം ഇന്നിങ്സ് അവസാനിപ്പിച്ചു. 2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.

അവസാനം കൂറ്റനടികൾ നടത്താൻ ശ്രീലങ്കയ്ക്ക് ആവാത്തത് കൊണ്ടാണ് 350ന് മുകളിൽ സ്കോർ എത്താതിരുന്നത്. പാകിസ്താന്റെ ബൗളർമാരിൽ ഹസൻ അലി 4 വിക്കറ്റ് നേടി മെച്ചപ്പെട്ട ബൗളിംഗ് കാഴ്ചവെച്ചു. ഹാരിസ് റഹൂഫ് 2 വിക്കറ്റും വീഴ്ത്തി. ഷഹീൻ അഫ്രീദി, നവാസ്, ശദബ് ഖാൻ, എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

തുടക്കം പാളിയെങ്കിലും മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍, നെതര്‍ലാണ്ട്സിന് 287 റൺസ് വിജയ ലക്ഷ്യം

നെതര്‍ലാണ്ട്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 38/3 എന്ന നിലയിലേക്ക് തക‍ര്‍ന്നുവെങ്കിലും അവിടെ നിന്ന് തിരിച്ചുവരവ് നടത്തി 286 എന്ന സ്കോര്‍ നേടി.  49 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മൊഹമ്മദ് റിസ്വാന്‍ – സൗദ് ഷക്കീൽ എന്നിവരുടെ ബാറ്റിംഗ് മികവിനൊപ്പം മൊഹമ്മദ് നവാസും ഷദബ് ഖാനും അവസാന ഓവറുകളിൽ നടത്തിയ നിര്‍ണ്ണായക ബാറ്റിംഗ് ആണ് ടീമിന് തുണയായത്.

120 റൺസാണ് സൗദ് ഷക്കീൽ – മൊഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 52 പന്തിൽ 68 റൺസ് നേടിയ സൗദ് ഷക്കീൽ പുറത്തായപ്പോള്‍ റിസ്വാനും 68 റൺസ് നേടിയാണ് പുറത്തായത്. 158/3 എന്ന നിലയിൽ നിന്ന് 188/6 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മൊഹമ്മദ് നവാസ് – ഷദബ് ഖാന്‍ കൂട്ടുകെട്ട് 64 റൺസ് ഏഴാം വിക്കറ്റിൽ നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

ഷദബ് ഖാന്‍ 32 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നവാസ് 39 റൺസുമായി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. നെതര്‍ലാണ്ട്സിനായി ബാസ് ഡി ലീഡ് 4 വിക്കറ്റ് നേടി ബൗളിംഗിൽ മികച്ച് നിന്നു. കോളിന്‍ അക്കര്‍മാന്‍ 2 വിക്കറ്റ് നേടി.

Exit mobile version