വോൾവ്‌സിൻ്റെ പുതിയ മാനേജരായി വിറ്റർ പെരേര

വോൾവ്സിന്റെ പുതിയ പരിശീലകനായി വിറ്റർ പെരേര ചുമതലയേറ്റു. 18 മാസത്തെ കരാറിൽ ക്ലബ്ബിൻ്റെ പുതിയ മാനേജരായി ചുമതലയേൽക്കുന്ന വിറ്റർ പെരേരയുമായി വോൾവ്‌സ് ധാരണയിലെത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ-ഷബാബിൽ നിന്ന് പോർച്ചുഗീസ് മാനേജരെ മോചിപ്പിക്കാൻ പ്രീമിയർ ലീഗ് പോരാട്ടക്കാർ ഏകദേശം 1 മില്യൺ യൂറോ നൽകുമെന്നാണ് റിപ്പോർട്ട്.

മുൻ പോർട്ടോ, ഒളിംപിയാക്കോസ് പരിശീലകനായിരുന്ന പെരേര ചൊവ്വാഴ്ച ഇംഗ്ലണ്ടിൽ എത്തും. നിലവിൽ ലീഗിൽ വോൾവ്‌സ് 19-ാം സ്ഥാനത്താണുള്ളത്.

ഇപ്‌സ്‌വിച്ചിനോട് 2-1 ന് തോറ്റതിന് ശേഷം ക്ലബ്ബ് അടുത്തിടെ മാനേജർ ഗാരി ഒനീലിനെ പുറത്താക്കിയിരുന്നു. ഈ സീസണിലെ 16 പ്രീമിയർ ലീഗ് ഗെയിമുകളിൽ 11 കളിയും വോൾവ്സ് തോറ്റു.

പരിശീലകൻ ഗാരി ഒനീലിനെ വോൾവ്സ് പുറത്താക്കി

ഇന്നലെ ഇപ്‌സ്‌വിച്ച് ടൗണിനോട് 2-1 ന് തോറ്റതിന് പിന്നാലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് മാനേജർ ഗാരി ഒനീലിനെ പുറത്താക്കി‌. ഈ സീസണിൽ വോൾവ്‌സിൻ്റെ മോശം പ്രകടനങ്ങൾ ആണ് ഈ തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്‌. പ്രീമിയർ ലീഗിൽ ഇതുവരെ ക്ലബ്ബിന് രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ‌. അവർ ലീഗ് ടേബിളിൽ 19-ാം സ്ഥാനത്ത് നിൽക്കുകയാണ്‌.

2023-24 സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജൂലെൻ ലോപെറ്റെഗുയിയിൽ നിന്ന് ചുമതലയേറ്റ ഒ’നീൽ, കഴിഞ്ഞ തവണ ടീമിനെ 14-ാം സ്ഥാനത്തേക്ക് നയിച്ചെങ്കിലും ഈ കാമ്പെയ്‌നിൽ സമാനമായ ഫലങ്ങൾ ആവർത്തിക്കുന്നതിൽ ഇതുവരെ പരാജയപ്പെട്ടു.

88 മിനുട്ട് വരെ 2 ഗോളിന് പിറകിൽ നിന്ന ശേഷം വോൾവ്സിന്റെ തിരിച്ചുവരവ്

അമെക്സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ, ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണും വോൾവർഹാംപ്ടൺ വാണ്ടറേഴ്സും 2-2 സമനിലയിൽ പോയിൻ്റ് പങ്കിട്ടു. അവസാന മിനിറ്റുകളിൽ 2 ഗോളുകൾ നേടിയാണ് വോൾവ്‌സ് സമനില നേടിയത്.

45-ാം മിനിറ്റിൽ വെൽബെക്കിലൂടെയാണ് ബ്രൈറ്റൺ ലീഡ് എടുത്തത്. ജോർജിനിയോ റട്ടറിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു, വെൽബെക്കിന്റെ ഗോൾ. ഈ സീസണിലെ താരത്തിന്റെ ആറാം ഗോൾ ആയി ഇത്. 85-ാം മിനിറ്റിൽ താരിഖ് ലാംപ്‌റ്റെയിൽ നിന്ന് പാസ് സ്വീകരിച്ച് ഇവാൻ ഫെർഗൂസൺ നേടിയ ഗോൾ ബ്രൈറ്റണെ 2-0ന് മുന്നിൽ എത്തിച്ചു.

അവർ 3 പോയിന്റ് ഉറപ്പാക്കി എന്ന് കരുതിയ സമയത്തായിരുന്നു വോൾവ്സിന്റെ തിരിച്ചടി. 88-ാം മിനിറ്റിൽ റയാൻ എയ്റ്റ്-നൂറി തിരിച്ചടിച്ചു, സ്‌കോർ 2-1ലേക്ക് മാറി. തൊട്ടുപിന്നാലെ, അധിക സമയത്തിൻ്റെ മൂന്നാം മിനിറ്റിൽ, ടോമി ഡോയ്‌ലിൻ്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാത്യൂസ് കൂഞ്ഞ്യ സമനില ഗോൾ നേടി, വോൾവ്‌സിന് സമനില ഉറപ്പിച്ചു.

വോൾവ്സ് ഹൃദയം തകർത്തു ജോൺ സ്റ്റോൺസ്, അവസാന നിമിഷ ഗോളിൽ ജയിച്ചു മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് എതിരെ അവസാന നിമിഷത്തെ ഗോളിന് ജയം കണ്ടു ഒന്നാം സ്ഥാനത്തേക്ക് കയറി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റി ജയം കണ്ടത്. സിറ്റി ആധിപത്യം കണ്ട മത്സരത്തിൽ സ്വന്തം മൈതാനത്ത് ആദ്യം വോൾവ്സ് ആണ് ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ സെമേദോയുടെ പാസിൽ നിന്നു ജോർഗൻ സ്ട്രാന്റ് ലാർസൻ ആണ് സിറ്റിയെ ഞെട്ടിച്ചത്. തുടർന്ന് സമനില ഗോളിന് ആയുള്ള സിറ്റി ശ്രമങ്ങൾ പലതും വോൾവ്സ് ഗോൾ കീപ്പർ ജോസെ സാ തട്ടിയകറ്റി.

33 മത്തെ മിനിറ്റിൽ എന്നാൽ സിറ്റി സമനില കണ്ടെത്തി. ജെറമി ഡോക്കുവിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഒന്നാം തരം അടിയിലൂടെ ജോസ്കോ ഗവാർഡിയോൾ ആണ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ മുഴുവൻ വിജയഗോളിന് ആയുള്ള സിറ്റി ശ്രമങ്ങൾ ജോസെ സായും വോൾവ്സ് പ്രതിരോധവും തടയുന്നത് ആണ് കാണാൻ ആയത്. എന്നാൽ 95 മത്തെ മിനിറ്റിൽ ഫിൽ ഫോഡന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ജോൺ സ്റ്റോൺസ് സിറ്റിക്ക് വിജയവും ലീഗിലെ ഒന്നാം സ്ഥാനവും സമ്മാനിക്കുക ആയിരുന്നു. ഓഫ് സൈഡ് സംശയത്തിന് ആയി റഫറി വാർ പരിശോധന നടത്തിയെങ്കിലും ഗോൾ അനുവദിക്കുക ആയിരുന്നു.

വീണ്ടും തിരിച്ചു വന്നു ജയിച്ചു ആസ്റ്റൺ വില്ല, ലീഗിൽ മൂന്നാമത്

തുടർച്ചയായ രണ്ടാം മത്സരത്തിലും പിറകിൽ നിന്ന ശേഷം ജയം കണ്ടു ആസ്റ്റൺ വില്ല. കഴിഞ്ഞ ലീഗ് മത്സരത്തിൽ എവർട്ടണിനു എതിരെ 2 ഗോളിന് പിറകിൽ നിന്ന ശേഷമാണ് വില്ല ജയം കണ്ടത്. ഇത്തവണ വോൾവ്സിന് എതിരെ സ്വന്തം മൈതാനത്ത് 3-1 നു ആണ് വില്ല ജയം കണ്ടത്. 25 മത്തെ മിനിറ്റിൽ മത്യസ്‌ കുൻഹയിലൂടെ വോൾവ്സ് ആണ് ആദ്യ ഗോൾ നേടിയത്. തുടർന്നു സമനില ഗോൾ നേടാനുള്ള വില്ല ശ്രമം 73 മത്തെ മിനിറ്റിൽ ആണ് ഫലം കണ്ടത്. മോർഗൻ റോജേഴ്സിന്റെ പാസിൽ നിന്നു ഒലി വാറ്റ്ക്ൻസ് ആണ് വില്ലയുടെ സമനില ഗോൾ നേടിയത്.

തുടർന്ന് വിജയഗോളിനു ആയി നിരന്തരം ആക്രമിക്കുന്ന വില്ലയെ ആണ് കാണാൻ ആയത്. തുടർന്ന് 88 മത്തെ മിനിറ്റിൽ ടിലമൻസിന്റെ പാസിൽ നിന്നു എസ്‌റി കോൻസ വില്ലയെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. തുടർന്ന് 94 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങി ഒരിക്കൽ കൂടി ഗോൾ കണ്ടത്തിയ ജോൺ ഡുറാൻ വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. റോജേഴ്സിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. പകരക്കാരനായി സീസണിൽ ലീഗിൽ ഡുറാൻ നേടുന്ന നാലാം ഗോൾ ആണ് ഇത്. നിലവിൽ 5 കളികളിൽ നിന്നു 12 പോയിന്റുകൾ ഉള്ള വില്ല ലീഗിൽ ഗോൾ വ്യത്യാസത്തിൽ മാത്രം ലീഗിൽ മൂന്നാമത് ആണ്.

ചെൽസി ഈസ് ബാക്ക്!! പാൾമറിന് ഹാട്രിക്ക് അസിസ്റ്റ്, മദുവേകയ്ക്ക് ഹാട്രിക്ക് ഗോൾ!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് എവേ ഗ്രൗണ്ടായ മൊളിനക്സിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ആണ് ചെൽസി തോൽപ്പിച്ചത്. ഹാട്രിക്ക് ഗോളുമായി മദുവേകയും ഹാട്രിക്ക് അസിസ്റ്റുമായി കോൾ പാമറും ഇന്ന് ചെൽസിക്ക് ആയി കളം നിറഞ്ഞു. പാൾമർ ഒരു മനോഹര ഗോളും ഇന്ന് നേടി.

മദുവേക തന്റെ ആദ്യ ഗോൾ ആഘോഷിക്കുന്നു

ഇന്ന് തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇരു ടീമുകളും കളിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ജാക്സണിലൂടെ ചെൽസി മുന്നിൽ എത്തി. 27ആം മിനുട്ടിൽ മാത്യ കുൻഹ്യയിലൂടെ വോൾവ്സിന്റെ തിരിച്ചടി വന്നു.

ആദ്യ പകുതിയുടെ അവസാനം പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിൽ പാൾമർ വീണ്ടും ചെൽസിയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ലാർസന്റെ ഡൈവിംഗ് ഫിനിഷിലൂടെ വോൾവ്സ് വീണ്ടും ഒപ്പം എത്തി. ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ശക്തരായി. പാൾമർ മദുവേക കൂട്ടുകെട്ട് വോൾവ്സിനെ വേട്ടയാടി. 48, 58, 63 എന്നീ മിനുട്ടുകളിൽ ഒരുവരും ചേർന്ന് വോൾവ്സ് ഡിഫൻസിനെ തകർത്തു. പാൽമറിന്റെ മൂന്ന് നല്ല പാസ്. അതിനേക്കാൾ മികച്ച മൂന്ന് മദുവേക ഫിനിഷുകൾ. സ്കോർ 5-2. വോൾവ്സ് പരാജയം സമ്മതിച്ചു. പക്ഷെ ചെൽസി നിർത്തിയില്ല.

ഹാട്രിക്ക് ആഘോഷിക്കുന്ന മദ്വേക

81ആം മിനുട്ടിൽ നെറ്റോയുടെ അസിസ്റ്റിൽ നിന്ന് തന്റെ രണ്ടാം അരങ്ങേറ്റത്തിൽ ഗോളുമായി ഫെലിക്സ്. സ്കോർ 6-2. ഇതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ചെൽസിക്ക് ലീഗിൽ 3 പോയിന്റ് ആയി. ഈ വിജയം ചെൽസിക്കും പുതിയ പരിശീലകൻ മരെസ്കയ്ക്കും ആത്മവിശ്വാസം നൽകും.

ആഴ്‌സണലിന്റെ റാംസ്ഡേലിന് ആയി വോൾവ്സ് രംഗത്ത്

ആഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റാംസ്ഡേലിന് ആയി മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് രംഗത്ത്. ദ അത്ലറ്റിക് റിപ്പോർട്ടർ ആയ ഡേവിഡ് ഓർസ്റ്റെയിൻ ആണ് വോൾവ്സ് താരത്തിന് ആയി രംഗത്ത് എത്തിയ കാര്യം റിപ്പോർട്ട് ചെയ്തത്. ഡേവിഡ് റയ ടീമിൽ എത്തിയ ശേഷം ആദ്യ ടീമിലെ സ്ഥാനം നഷ്ടമായ ഇംഗ്ലീഷ് ഗോൾ കീപ്പർ ആഴ്‌സണൽ വിടാൻ താൽപ്പര്യവും കാണിക്കുന്നുണ്ട്. താരത്തിന്റെ മുൻ ക്ലബ് ആയ ബോർൺമൗത്തിനു ഒപ്പം സൗതാപ്റ്റണും ഇതിനു പുറമെ താരത്തിനു ആയി താൽപ്പര്യം കാണിക്കുന്നുണ്ട്.

ആരോൺ റാംസ്ഡേൽ

നിലവിൽ 26 കാരനായ താരത്തെ ആദ്യം ഈ സീസണിൽ ലോണിലും തുടർന്ന് സ്ഥിരമായും സ്വന്തമാക്കാൻ ആണ് വോൾവ്സ് ശ്രമം. റാംസ്ഡേലിന്റെ ശമ്പളവും വോൾവ്സ് വഹിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നടക്കാനുള്ള സാധ്യത കുറവാണെങ്കിലും ക്ലബുകൾ തമ്മിൽ ചർച്ച നടക്കുകയാണ്. റാംസ്ഡേൽ ക്ലബ് വിടുക ആണെങ്കിൽ ഇതിനകം തന്നെ വ്യക്തിഗത ധാരണയിൽ എത്തിയ എസ്പന്യോളിന്റെ സ്പാനിഷ് ഗോൾ കീപ്പർ യൊഹാൻ ഗാർസിയെ ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമിക്കുക.

വോൾവ്സ് ശ്രമിച്ചു പക്ഷെ ജയിച്ചു തുടങ്ങി ആഴ്‌സണൽ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിൽ ജയത്തോടെ തുടങ്ങി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാർ ആയ ആഴ്‌സണൽ. വോൾവ്സിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. മികച്ച പോരാട്ടം ആണ് പ്രത്യേകിച്ച് വോൾവ്സ് ആഴ്‌സണലിന് നൽകിയത്. എന്നാൽ മികച്ച രണ്ടു സേവുകൾ നടത്തിയ റയയും വോൾവ്സ് മുന്നേറ്റം തടഞ്ഞ ആഴ്‌സണൽ പ്രതിരോധവും ആർട്ടെറ്റയുടെ ടീമിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു.

ഹാവർട്‌സ്

നന്നായി തുടങ്ങി മികച്ച അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണലിനെ 25 മത്തെ മിനിറ്റിൽ കായ് ഹാവർട്സ് ആണ് മുന്നിൽ എത്തിച്ചത്. ബുകയോ സാകയുടെ അതുഗ്രൻ ക്രോസിൽ നിന്നു അതിമനോഹരമായ ഹെഡറിലൂടെ ഹാവർട്‌സ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ കണ്ടെത്താൻ ആഴ്‌സണലിന് ആയില്ല. രണ്ടാം പകുതിയിൽ വോൾവ്സ് നന്നായി തുടങ്ങിയെങ്കിലും ആഴ്‌സണൽ പ്രതിരോധം കീഴടങ്ങിയില്ല. തുടർന്ന് 74 മത്തെ മിനിറ്റിൽ ഹാവർട്‌സിന്റെ പാസിൽ നിന്നു അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ഗോൾ കണ്ടെത്തിയ സാക ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. അടുത്ത മത്സരത്തിൽ ആഴ്‌സണൽ ആസ്റ്റൺ വില്ലയെയും വോൾവ്സ് ചെൽസിയെയും ആണ് നേരിടുക.

ഡാൻ ബെന്റലിക്ക് ആയുള്ള ആദ്യ ആഴ്‌സണൽ ഓഫർ വോൾവ്സ് നിരസിച്ചു

വോൾവ്സിന്റെ ഇംഗ്ലീഷ് ഗോൾ കീപ്പർ ഡാൻ ബെന്റലിക്ക് ആയുള്ള ആദ്യ ആഴ്‌സണൽ ഓഫർ അവർ നിരസിച്ചു. 30 കാരനായ ഗോൾ കീപ്പറെ ഡേവിഡ് റയക്കും ആരോൺ റാംസ്ഡേലിനും പിറകിൽ മൂന്നാം ചോയ്സ് ഗോൾ കീപ്പർ ആയി കൊണ്ടു വരാൻ ആണ് ആഴ്‌സണൽ ശ്രമിക്കുന്നത്. താരത്തിന് ആയി വോൾവ്സ് ആവശ്യപ്പെടുന്നതിലും താഴെയാണ് ആഴ്‌സണൽ ഓഫർ ചെയ്തത്.

കഴിഞ്ഞ സീസണിൽ വോൾവ്സിന് ആയി കുറച്ചു മത്സരങ്ങളിൽ രണ്ടാം ചോയ്സ് ആയിരുന്ന താരം കളിച്ചിരുന്നു. താരത്തിനു ഏകദേശം 1 മില്യൺ യൂറോ എങ്കിലും വോൾവ്സ് പ്രതീക്ഷിക്കുന്നത് ആയാണ് ഡേവിഡ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണസ്റ്റെയിൻ റിപ്പോർട്ട് ചെയ്തത്. ഇറ്റാലിയൻ പ്രതിരോധ താരം റിക്കാർഡോ കാലഫിയോരിയെ സ്വന്തമാക്കുന്നതിനു അടുത്തും ആണ് നിലവിൽ ആഴ്‌സണൽ.

വോൾവ്സ് പോർച്ചുഗീസ് യുവതാരം റോഡ്രിഗോ ഗോമസിനെ സ്വന്തമാക്കും

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് 20കാരനായ വൈഡ് പ്ലെയർ റോഡ്രിഗോ ഗോമസിനെ സൈൻ ചെയ്യുന്നതിനായി ബ്രാഗയുമായി ഒരു കരാറിൽ എത്തി. നിരവധി ക്ലബ്ബുകളുടെ മത്സരത്തെ മറികടന്നാണ് വോൾവ്സ് താരത്തെ സ്വന്തമാക്കുന്നത്.

20-കാരനായ പോർച്ചുഗൽ യൂത്ത് ഇൻ്റർനാഷണൽ 15 മില്യൺ യൂറോയ്ക്ക് (12.7 മില്യൺ പൗണ്ട്) ആകും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിലേക്ക് എത്തുക. അഞ്ച് വർഷത്തെ കരാർ താരം വോൾവ്സിൽ ഒപ്പുവെക്കാൻ ധാരണയിൽ എത്തിയിട്ടുണ്ട്. അതു കഴിഞ്ഞ് 12 മാസത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷനും ഈ കരാറിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ലീഗിൽ 30 മത്സരങ്ങൾ കളിച്ച താരം 7 ഗോളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

ഇതാണ് കളി!! എഫ് എ കപ്പിൽ 97ആം മിനുട്ടിലും 100ആം മിനുട്ടിലും ഗോളടിച്ച് കൊവെൻട്രി സിറ്റി സെമി ഫൈനലിൽ

എഫ് എ ക്വാർട്ടർ ഫൈനലിൽ നാട്ടകീയമായ മത്സരത്തിനു ഒടുവിൽ കൊവെൻട്രി സിറ്റി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ വോൾസിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചാണ് കൊവെൻട്രി സിറ്റി സെമിഫൈനലിലേക്ക് കടന്നത്. 97ആം മിനിട്ട് വരെ 2-1ന് മുന്നിൽ നിന്ന വോൾവ്സിനെ അവസാന രണ്ട് മിനിറ്റുകളിലെ രണ്ട് ഗോളുകളിലൂടെയാണ് കോവൻട്രി സിറ്റി മറികടന്നത്.

ഇന്ന് കളി തീർത്തും ആവേശകരമായിരുന്നു. 53ആം മിനിറ്റിൽ എല്ലിസ് സിംസ് ആണ് കൊവെൻട്രി സിറ്റിക്ക് ആദ്യം ലീഡ് നൽകിയത്‌‌. ഈ ലീഡ് 81ആം മിനിറ്റ് വരെ നീണ്ടുനിന്നു. 81ആം മിനുട്ടിൽ വോൾസ് സമനില കണ്ടെത്തി. ഐറ്റ് നൊറ്റി ആണ് സമനില ഗോൾ നേടിയത്. 88ആം മിനുട്ടിൽ ഹ്യൂഗോ ബുവേനയിലൂടെ വോൾസ് ലീഡമെടുത്തു. സ്കോർ 2-1.

ഇതോടെ അവർ വിജയിച്ചു വെംബ്ലിയിലേക്ക് പോകും എന്നാണ് കരുതിയത്. എന്നാൽ കൊവെൻട്രി സിറ്റി പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. 97ആം മിനിറ്റിൽ എലീസ് മിസ്സ് അവർക്ക് സമനില നൽകി. സ്കോർ 2-2. അത് കഴിഞ്ഞ് കളിയുടെ അവസാന കിക്കുൽ ഹാജി റൈറ്റ് കൊവെൻട്രി സിറ്റിക്ക് വിജയവും നൽകി.

ടോട്ടനത്തെ ലണ്ടണിൽ ചെന്ന് വീഴ്ത്തി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് തകർപ്പൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ടോട്ടനത്തെ ലണ്ടണിൽ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് തോൽപ്പിക്കാൻ വോൾവ്സിനായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വോൾവ്സിന്റെ വിജയം. ജോ ഗോമസ് ആണ് വോൾവ്സിന്റെ രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ സരാബിയയുടെ ഒരു ക്രോസിൽ നിന്ന് ഫ്രീ ഹെഡറിലൂടെ ആയിരുന്നു ജോ ഗോമസിന്റെ ആദ്യ ഗോൾ. ഈ ഗോളിന്റെ ബലത്തിൽ വോൾവ്സ് ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ആദ്യ മിനുട്ടിൽ തന്നെ സ്പർസ് സമനില നേടി. കുളുസവേസ്കിയുടെ വ്യക്തിഗത മികവാണ് അവർക്ക് സമനില നൽകിയത്‌. സ്കോർ 1-1. വോൾവ്സ് അതിൽ തളർന്നില്ല. 63ആം മിനുട്ടിൽ വോൾവ്സ് വീണ്ടും ലീഡ് എടുത്തു. പെഡ്രോ നെറ്റോയുടെ റൺ സ്പർസ് ഡിഫർസിനെ തകർത്തു. അവസാനം നെറ്റോയുടെ പാസിൽ നിന്ന് ജോ ഗോമസ് മനോഹരമായി തന്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-1.

ഈ വിജയം വോൾവ്സിനെ 35 പോയിന്റുമായി പത്താം സ്ഥാനത്ത് എത്തിച്ചു. 47 പോയിന്റുള്ള സ്പർസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

Exit mobile version